5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

V J Machan: മലയാളി യൂട്യൂബർ പോക്സോ കേസിൽ അറസ്റ്റിൽ

VJ Machan Pocso Case: 16 കാരിയുടെ പരാതിയലാണ് വി ജെ മച്ചാനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്, ഏകദേശം രണ്ടര ലക്ഷത്തോളം ഫോളേവേഴ്സ് ഇയാൾക്കുണ്ട്

V J Machan: മലയാളി യൂട്യൂബർ പോക്സോ കേസിൽ അറസ്റ്റിൽ
അറസ്റ്റിലായ വിജെ മച്ചാൻ (വിജെ ഗോവിന്ദ്) | Credits: Facebook
Follow Us
arun-nair
Arun Nair | Updated On: 23 Aug 2024 09:58 AM

കൊച്ചി: മലയാളി യൂട്യൂബറിനെ പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു.  ആലപ്പുഴ മാന്നാർ സ്വദേശിയായ വി ജെ മച്ചാൻ എന്ന വിജെ ഗോവിന്ദിനെയാണ് കൊച്ചിയിലെ താമസ സ്ഥലത്ത് നിന്നും കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. 16-കാരിയുടെ പരാതിയിൻമേലാണ് നടപടി. സാമൂഹിക മാധ്യം വഴിയാണ് ഇയാൾ കുട്ടിയ പരിചയപ്പെടുന്നത് തുടർന്ന് ശാരീരികമായി ചൂഷണം ചെയ്തുവെന്നും പരാതിയിൽ പറയുന്നു.

ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. 956 വീഡിയോകൾ ഗോവിന്ദ് ഇതുവരെ പബ്ലിഷ് ചെയ്തിട്ടുണ്ട്. 2021-ൽ ഗോവിന്ദ് ആരംഭിച്ച യൂട്യൂബ് ചാനലിൽ ഇതുവരെ 1, 29, 000 സബ് സ്ക്രൈബർമാരുണ്ട്. ഇൻസ്റ്റഗ്രാമിലും ഇയാൾക്ക് 1 ലക്ഷത്തിൽ അധികം ഫോളോവേഴ്സുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ് പോലീസ്. നടപടിക്രമങ്ങളുടെ ഭാഗമായി പെൺകുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തും.

Latest News