AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Amitabh Bachchan: വയസ്സ് 82, ഒരു കോടി ശമ്പളം, ബച്ചനെ പറ്റി എന്തറിയാം

Amitabh Bachchan 2024-24 Tax and Salary: കണക്കുകൾ പ്രകാരം ബച്ചൻ്റെ ഒരു ദിവസത്തെ വരുമാനം ഏകദേശം 1 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2024-25-ൽ) മാത്രം ബച്ചൻ്റെ ആകെ വരുമാനം 350 കോടി രൂപയാണ്

Amitabh Bachchan: വയസ്സ് 82, ഒരു കോടി ശമ്പളം, ബച്ചനെ പറ്റി എന്തറിയാം
Amitabh Bachchan TaxImage Credit source: Social Media
arun-nair
Arun Nair | Published: 19 Mar 2025 14:06 PM

രാജ്യത്ത് ഏറ്റവുമധികം നികുതി അടക്കുന്ന നടൻ ആരാണെന്ന് അറിയാമോ? തുക കേട്ട് ചിലപ്പോൾ നിങ്ങൾ തന്നെ ഞെട്ടി പോയേക്കാം. ദേശിയ തലത്തിൽ അഞ്ച് നടൻമാരെ എടുത്താൽ അമിതാഭ് ബച്ചനാണ് അതിൽ ആദ്യത്തേയാൾ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബച്ചൻ നികുതിയായി അടച്ചത് 120 കോടി രൂപയാണ്. ഇതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന മുൻനിര താരങ്ങളിലൊരാളായി മാറിയിരിക്കുകയാണ് താരം. 120 കോടി നികുതി അടക്കുന്ന ബച്ചൻ്റെ വാർഷിക വരുമാനം എത്രയായിരിക്കുമെന്ന് സങ്കൽപ്പിച്ച് നോക്കിയിട്ടുണ്ടോ? ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിലടക്കം ഇപ്പോൾ വളരെ വലിയൊരു ചർച്ച നടക്കുന്നുണ്ട്.

കണക്കുകൾ പ്രകാരം ബച്ചൻ്റെ ഒരു ദിവസത്തെ വരുമാനം ഏകദേശം 1 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2024-25-ൽ) മാത്രം ബച്ചൻ്റെ ആകെ വരുമാനം 350 കോടി രൂപയാണ്. ‘കോൻ ബനേഗാ ക്രോർപതി ‘ എന്ന പരിപാടിയുടെ അവതാരകനായിരുന്ന താരം ഒരു എപ്പിസോഡിന് 5 കോടി രൂപയാണ് വാങ്ങിയത്. ഇതിനുപുറമെ, സിനിമാ വരുമാനം, ബ്രാൻഡ് പ്രമോഷനുകൾ എന്നിവയിൽ നിന്നും താരത്തിന് വരുമാനമുണ്ട്. ഇത്തരത്തിൽ വിവിധ സോഴ്സുകളിൽ നിന്നും വരുമാനം സമ്പാദിക്കുന്ന താരം എന്ന ഖ്യാതിയും ബച്ചന് തന്നെ.

സിനിമയിൽ നിന്നും

ഒരു സിനിമയിൽ നിന്നും അമിതാഭ് ബച്ചൻ്റെ ശരാശരി വരുമാനം 6 കോടി രൂപയാണ്. ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രമായ കൽക്കിയിൽ ബച്ചൻ് വാങ്ങിയത് 20 കോടിയും, വേട്ടയ്യന് 7 കോടിയുമായിരുന്നെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 82-ാം വയസിലും താരത്തിൻ്റെ വരുമാനം കേട്ട് ഞെട്ടുന്നവരാണ് മറ്റ് സിനിമക്കാർ. കൽക്കി എ.ഡി 2898-ൽ ദ്രോണാചാര്യ മഹർഷിയുടെ മകനായ അശ്വത്ഥാമാവിന്റെ വേഷമാണ് അമിതാഭ് അവതരിപ്പിച്ചത്. വളരെ അധികം ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിലൊന്നായിരുന്നു ഇത്. ഇതിൻ്റെ രണ്ടാം ഭാഗവും ഉടൻ എത്തും. റിബു ദാസ് ഗുപ്തയുടെ സെക്ഷൻ 84 ഉം താരത്തിൻ്റെ വരാനിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്.