AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mammootty-Prithviraj: ആ സിനിമ വര്‍ക്കാകുമോ എന്ന് മമ്മൂക്ക ചോദിച്ചു, ശരിയാകുമോ എന്ന ഡൗട്ടും പരിഭ്രമവും വലിയ താരങ്ങള്‍ക്കുമുണ്ട്: പൃഥ്വിരാജ്‌

Prithviraj About Mammootty: എമ്പുരാന്‍ മാര്‍ച്ച് 27നാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അഭിമുഖങ്ങള്‍ നല്‍കുന്ന തിരക്കിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്.

Mammootty-Prithviraj: ആ സിനിമ വര്‍ക്കാകുമോ എന്ന് മമ്മൂക്ക ചോദിച്ചു, ശരിയാകുമോ എന്ന ഡൗട്ടും പരിഭ്രമവും വലിയ താരങ്ങള്‍ക്കുമുണ്ട്: പൃഥ്വിരാജ്‌
പൃഥ്വിരാജ്, മമ്മൂട്ടി Image Credit source: Social Media
Shiji M K
Shiji M K | Published: 19 Mar 2025 | 12:37 PM

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ എത്താന്‍ പോകുന്ന ചിത്രമാണ് എമ്പുരാന്‍. നേരത്തെ പുറത്തിറങ്ങിയ ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത് മോഹന്‍ലാല്‍ ആണ്.

എമ്പുരാന്‍ മാര്‍ച്ച് 27നാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അഭിമുഖങ്ങള്‍ നല്‍കുന്ന തിരക്കിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്.

പൃഥ്വിരാജും മമ്മൂട്ടിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ പോക്കിരിരാജ എന്ന ചിത്രത്തെ കുറിച്ചും മമ്മൂട്ടിയോടൊപ്പമുള്ള അനുഭവത്തെ കുറിച്ചുമാണ് പൃഥ്വിരാജ് സംസാരിക്കുന്നത്. 2010ലാണ് വൈശാഖ് സംവിധാനം ചെയ്ത് പോക്കിരിരാജ തിയേറ്ററുകളിലെത്തിയത്.

ചിത്രത്തിന്റെ ഒരു ഷോട്ട് എടുക്കുന്നതിനിടയില്‍ മമ്മൂട്ടി തന്നെ കാരവാനിലേക്ക് വിളിച്ച് ഇങ്ങനെ എടുത്താല്‍ ശരിയാകുമോ എന്ന സംശയം ചോദിച്ചിരുന്നതായാണ് പൃഥ്വിരാജ് പറയുന്നത്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

“കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ മമ്മൂക്കയുടെ കൂടെ പോക്കിരിരാജ എന്ന ചിത്രം ചെയ്തിരുന്നു. ആ സിനിമ വലിയ വിജയമായിരുന്നു. മമ്മൂക്ക ഒരു ഡയലോഗ് പറയുന്ന ഷോട്ട് എടുക്കുകയായിരുന്നു. പേപ്പറില്‍ എഴുതിയതിനേക്കാള്‍ ഒരു ഇമ്പ്രോവൈസ് ചെയ്താണ് ആ സീന്‍ എടുത്തത്.

ആ സമയത്ത് മമ്മൂക്ക എന്നെ അദ്ദേഹത്തിന്റെ കാരവാനിലേക്ക് വിളിപ്പിച്ചു. ഇത് വര്‍ക്കാകുമെന്ന് തോന്നുന്നുണ്ടോ എന്നാണ് അദ്ദേഹം ചോദിച്ചത്. അത് കേട്ടപ്പോള്‍ ഞാന്‍ വല്ലാതെ അത്ഭുതപ്പെട്ടുപോയി. മമ്മൂക്കയെ പോലെ ഒരാള്‍ എന്റെയടുത്ത് സംശയം ചോദിക്കുന്നു.

Also Read: Mammootty – Bro Daddy: ബ്രോ ഡാഡിയില്‍ നായകനാകേണ്ടിയിരുന്നത് മമ്മൂക്ക; വെളിപ്പെടുത്തി പൃഥ്വിരാജ്

എന്താണ് ഞാന്‍ ചെയ്യുന്നതെന്ന സംശയവും ചെയ്യുന്നത് ശരിയാകുമോ എന്ന ഡൗട്ടും പരിഭ്രമവും വലിയ താരങ്ങള്‍ക്ക് പോലും ഉണ്ടാകുന്നത് കണ്ടിട്ട് ശരിക്കും ഞാന്‍ ഇമ്പ്രസ്ഡായി. ഇതാണ് ശരിക്കും ഒരു അഭിനേതാവിനെ മെച്ചപ്പെടുത്തുന്നത്. എന്നെങ്കിലും എനിക്കും അതെല്ലാം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്,” പൃഥ്വിരാജ് പറയുന്നു.