Amma Controversy: സ്ത്രീ എന്ന നിലയിൽ അപമാനം നേരിട്ടു; ടിനി ടോമിനെതിരെ അൻസിബ പോലീസിൽ പരാതി നൽകി

Amma Controversy Ansiba Filed Complaint:ഒപ്പം തന്റെ കുടുംബത്തെയും വേട്ടയാടുന്നു എന്നും പരാതിയിൽ ആരോപണം നടത്തുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് ടിനി ടോമിൽ നിന്നും നേരിട്ടത് എന്നും പരാതിയിൽ ആരോപണം ഉന്നയിക്കുന്നു. ‌‌‌‌അതേസമയം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന്............

Amma Controversy: സ്ത്രീ എന്ന നിലയിൽ അപമാനം നേരിട്ടു; ടിനി ടോമിനെതിരെ അൻസിബ പോലീസിൽ പരാതി നൽകി

Tiny Tom, Ansiba Hassan

Published: 

02 Jun 2026 | 10:30 AM

കൊച്ചി: താര സംഘടനയായ അമ്മയിലെ തർക്കവുമായി ബന്ധപ്പെട്ട് നടൻ ടിനിടോമിനെതിരെ പോലീസിൽ പരാതി നൽകി അൻസിബ ഹസൻ. കൊച്ചി ഇൻഫോപാർക്ക് പോലീസിലാണ് അൻസിബ പരാതി നൽകിയത്. സ്ത്രീ എന്ന നിലയിൽ അപമാനം നേരിട്ടു തനിക്കെതിരെ തുടർച്ചയായി ടിനി ടോം സൈബർ അധിക്ഷേപം നടത്തി തനിക്കെതിരെ വർഗീയ പരാമർശങ്ങൾ നടത്തുന്നു എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.

ഒപ്പം തന്റെ കുടുംബത്തെയും വേട്ടയാടുന്നു എന്നും പരാതിയിൽ ആരോപണം നടത്തുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് ടിനി ടോമിൽ നിന്നും നേരിട്ടത് എന്നും പരാതിയിൽ ആരോപണം ഉന്നയിക്കുന്നു. ‌‌‌‌അതേസമയം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നടി അൻസിബയുടെ പരാതിയിൽ കൂടുതൽ ആളുകളുടെ മൊഴിയെടുക്കും.

ALSO READ:നടി ആക്രമിക്കപ്പെട്ട നാൾ മുതൽ സംഘടന വിമർശനങ്ങൾ നേരിടുന്നു, ഇത് അതുപോലെയല്ല; “അമ്മ” യ്ക്ക് തുറന്ന കത്തുമായി മാല പാർവതി

സാംസ്കാരിക മന്ത്രി ഇന്ന് വൈകിട്ട് ചർച്ച നടത്തുമെന്ന് റിപ്പോർട്ട്

സംഭവം നടന്നു എന്ന് ആരോപിക്കുന്ന ദിവസത്തിൽ തൃപ്പൂണിത്തറ പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എല്ലാ പോലീസുകാരുടെയും മൊഴിയെടുക്കുവാൻ ആണ് നീക്കം. ഒപ്പം നടി ലക്ഷ്മിപ്രിയയുടെ ഭർത്താവിനോടും മൊഴി നൽകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സംഘടനാ ഭാരവാഹികളുമായി സിനിമ സാംസ്കാരിക മന്ത്രി ഇന്ന് വൈകിട്ട് ചർച്ച നടത്തുമെന്ന് റിപ്പോർട്ട്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടന ഭാരവാഹികളുമായാണ് സിനിമാ സാംസ്കാരിക മന്ത്രിയായ പി സി വിഷ്ണുനാഥ് ഇന്ന് ചർച്ച നടത്തുക.

ഇന്ന് വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വച്ചാണ് ചർച്ച നടക്കുക. ബജറ്റിന് മുന്നോടിയായി എല്ലാ സംഘടനകളുടെയും യോഗം വിളിക്കുന്നത് എന്നാണ് സൂചന. അഭിനേതാക്കൾ, നിർമ്മാതാക്കൾ, വിതരണക്കാർ, തിയേറ്റർ ഉടമകൾ, സാങ്കേതിക പ്രവർത്തകർ ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചതായാണ് റിപ്പോർട്ട്. മാത്രമല്ല അമ്മയിൽ പുകഞ്ഞു കൊണ്ടിരിക്കുന്ന ഈ പ്രശ്നങ്ങളിൽ സർക്കാരിന്റെ ഇടപെടൽ എപ്രകാരം ആയിരിക്കും എന്നതും ഇന്ന് വ്യക്തമാകും.

നടി അൻസിബ ഹസൻ ടിനിടോമിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തന്നെ വർഗീയവാദിയാക്കാൻ ശ്രമിച്ചു മറ്റു നടന്മാരുമായി ചേർത്ത് അവഹിതങ്ങൾ പറഞ്ഞു പരത്തി. ടിനി ടോമിന്റെ ഡ്രൈവറെ ഉൾപ്പെടെ പലരെയും മുസ്ലിം സമുദായത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള ശ്രമം നടത്തിത്തുടങ്ങിയ കാര്യങ്ങൾ പറഞ്ഞു എന്നാണ് അൻസിബ പറയുന്നത്. എന്നാൽ ഇത് താരം നേരിട്ട് കേട്ടതല്ല നടി നീനാ കുറുപ്പ് അൻസിബയെ കുറിച്ച് ഈ ആരോപണങ്ങൾ ഉന്നയിക്കുന്നു എന്ന് അൻസിബയ്ക്ക് പറഞ്ഞു നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം ലക്ഷ്മിപ്രിയ തൃപ്പൂണിത്തറ പോലീസ് സ്റ്റേഷനിൽ അൻസിബയെക്കെതിരെ പരാതി നൽകിയതിന്റെ പേരിൽ താൻ അപമാനം നേരിട്ടു എന്നും പരാതിയിൽ പറയുന്നുണ്ട്.

ENGLISH SUMMARY

Ansiba Hasan has filed a police complaint against actor Tini Tom regarding a dispute within the star organization AMMA. Ansiba filed the complaint at the Kochi Infopark police. The complaint was filed citing the reasons that she was humiliated as a woman and that Tini Tom continuously cyber-abused her and made communal remarks against her.

Loading...
Unable to load recommendations.
Follow Us
Related Stories
Big Boss Malayalam Season 8: പുരുഷ കമ്മീഷന് വേണ്ടി മൂക്കിൽ ഉണ്ട വെക്കണോ മോനേ..? രാഹുൽ ഈശ്വറിനെ പരിഹസിച്ച് മോഹൻലാൽ
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്