Ansiba Hassan – AMMA Controversy: അൻസിബ തന്നെ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ്റെ മൊഴി, കേസിൽ മൊഴി നൽകി നീന കുറുപ്പും

"Ansiba never tried to convert me": Big twist in AMMA controversy as production controller's son refutes Tini Tom's claims: തനിക്കെതിരെ വർഗീയ പരാമർശം നടത്തി എന്നും, തന്നെയും കുടുംബത്തെയും സാമൂഹ്യ മാധ്യമങ്ങളിലും പുറത്തും അധിക്ഷേപിക്കുന്നു എന്നും കാട്ടി ജൂൺ ഒന്നിനാണ് അൻസിബ പൊലീസിൽ പരാതി നൽകിയത്. താൻ പലരെയും മതം മാറ്റൻ ശ്രമിച്ചു എന്ന് ആരോപിച്ച ടിനി ടോം, കുടുംബത്തെ ഉൾപ്പടെ ക്രൂരമായി അപമാനിച്ചു എന്നും പൊതുവേദിയിൽ പറയാൻ കഴിയാത്ത രീതിയുള്ള അധിക്ഷേപങ്ങൾ നടത്തി എന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു

Ansiba Hassan - AMMA Controversy: അൻസിബ തന്നെ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ്റെ മൊഴി, കേസിൽ മൊഴി നൽകി നീന കുറുപ്പും

ടിനി ടോം/ അൻസിബ ഹസ്സൻ

Published: 

14 Jun 2026 | 12:21 PM

അൻസിബ ഹസ്സൻ തന്നെ മതം മാറ്റാൻ ശ്രമിച്ചു എന്ന ടിനി ടോമിൻ്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനക്കുന്നിൻ്റെ മകൻ പൊലീസിന് മൊഴി നൽകി. ടിനി ടൊമിനെതിരെ അൻസിബ നൽകിയ പരാതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായാണ് പൊലീസ് രാജീവ് കുടപ്പനക്കുന്നിൻ്റെ മകൻ്റെ മൊഴി രേഖപ്പെടുത്തിയത്. കേസുമയി ബന്ധപ്പെട്ട് നടി നീന കുറുപ്പിൻ്റെ മൊഴിയും കടവന്ത്ര പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

അൻസിബ നൽകിയതിന് സമാനമായ ഒരു പരാതി നീന കുറുപ്പും അമ്മ എക്സിക്യൂട്ടീവിന് നൽകിയിരുന്നു. ടിനി ടോം അൻസിബയോട് മോശമായി പെരുമറിയെന്നും, കുടുംബ സംഗമത്തിൽ ഉണ്ടായ നിസ്സാര പ്രശ്നങ്ങളുടെ പേരിൽ കേട്ടാലറക്കുന്ന രീതിയിലും, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലും ടിനി ടോം അസഭ്യം പറഞ്ഞു എന്നും ഈ പരാതിയിൽ നീന കുറുപ്പ് വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദമായി വിവരങ്ങൾ ആരായാനാണ് പൊലീസ് നീന കുറുപ്പിൻ്റെ വീട്ടിലെത്തിയത്. ടിനി ടോമിനെതിരെ മൊഴി നൽകി എന്ന് നീന കുറുപ്പ് പ്രതികരിച്ചു.

Also Read: Balan – The Boy:“രണ്ട് വർഷത്തിനിടെ ഞാൻ കണ്ട ഏറ്റവും മികച്ച മലയാള സിനിമ”; ബാലൻ ദ് ബോയ് ടീമിനൊപ്പം പ്രിയദർശനൻ

തനിക്കെതിരെ വർഗീയ പരാമർശം നടത്തി എന്നും, തന്നെയും കുടുംബത്തെയും സാമൂഹ്യ മാധ്യമങ്ങളിലും പുറത്തും അധിക്ഷേപിക്കുന്നു എന്നും കാട്ടി ജൂൺ ഒന്നിനാണ് അൻസിബ പൊലീസിൽ പരാതി നൽകിയത്. താൻ പലരെയും മതം മാറ്റൻ ശ്രമിച്ചു എന്ന് ആരോപിച്ച ടിനി ടോം, കുടുംബത്തെ ഉൾപ്പടെ ക്രൂരമായി അപമാനിച്ചു എന്നും പൊതുവേദിയിൽ പറയാൻ കഴിയാത്ത രീതിയുള്ള അധിക്ഷേപങ്ങൾ നടത്തി എന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് കടവന്ത്ര പൊലീസ് സ്റ്റേഷനിലെത്തി നടി വിശദമായി മൊഴി രേഖപ്പെടുത്തി. മൊഴി നൽകിയ ശേഷം അൻസിബ മാധ്യമങ്ങൾക്ക് മുന്നിൽ ആരോപണങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു.

ഇതോടെ സംഘടയെ തകർക്കാൻ ശ്രമിച്ചു എന്ന് കാട്ടി ‘അമ്മ’ അൻസിബക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. സംഘടനക്കുള്ളിൽ രമ്യമായി പരിഹരിക്കാമായിരുന്ന പ്രശ്നത്തെ തെരുവിലേക്ക് വലിച്ചിഴച്ചുവെന്നും ‘അമ്മ’യുടെ സൽപ്പേരിന് ഇത് കളങ്കമുണ്ടാക്കി എന്നും ആരോപിക്കുന്നതായിരുന്നു നോട്ടീസ്. ജൂൺ 17 നകം നോട്ടീസിന് മറുപടി നൽകണം എന്നായിരുന്നു നിർദ്ദേശം. എന്നാൽ തൊട്ടുപിന്നാലെ മറുചോദ്യങ്ങളുമായി അൻസിബ നോട്ടീസിന് മറുപടി നൽകി. അതേസമയം അൻസിബ നൽകിയ മറുപടി ഇന്നലെ നടന്ന അമ്മ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ചർച്ച ചെയ്തില്ല. ഈ മാസം 21ന് ചേരുന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രശ്നം ചർച്ച ചെയ്യുമെന്നാണ് വിവരം.

English Summary

In the ongoing AMMA legal dispute, son of film production controller Rajeev Kudappanakkunnu—gave a crucial statement to the police supporting actress Ansiba Hassan. He explicitly refuted claims circulated by actor Tini Tom, testifying that Ansiba had never attempted to religiously convert him. Police also recorded a statement from actress Neena Kurup.

Follow Us
Related Stories
Tovino Thomas and Balan Movie : നിങ്ങള്‍ ഇതുവരെ കാണാത്ത ടോവിനോ ആയിരിക്കും ബാലനില്‍ ; സംവിധായകന്‍ ചിദംബരത്തിന്റെ ഉറപ്പ്
Director Priyadarshan’s Intrerview : തേന്മാവിന്‍ കൊമ്പത്ത് ഒരു പ്രതീക്ഷയുമില്ലാതെ ചെയ്ത സിനിമ, പക്ഷേ ഏറെ പ്രതീക്ഷിച്ച പടങ്ങള്‍ പലതും പൊട്ടിയെന്ന് പ്രിയദര്‍ശന്‍
Balan – The Boy:“രണ്ട് വർഷത്തിനിടെ ഞാൻ കണ്ട ഏറ്റവും മികച്ച മലയാള സിനിമ”; ബാലൻ ദ് ബോയ് ടീമിനൊപ്പം പ്രിയദർശനൻ
ലാലേട്ടനുമൊത്തുള്ള സിനിമ വരുന്നു എന്ന വാർത്തകൾക്ക് പിന്നിലെ സത്യമെന്ത്? എങ്ങനെയായിരിക്കണം ആ സിനിമ; വെളിപ്പെടുത്തി സംവിധായകൻ ചിദംബരം
“വെറുതെ ചൊറിയാൻ ചെല്ലരുത്, ഇന്ദ്രൻസിൻ്റെ മറ്റൊരു മുഖം നിങ്ങൾ കണ്ടിട്ടുണ്ടാകില്ല”; രാജസേനന് പറയാനുണ്ട് ചില കാര്യങ്ങൾ
Drishyam 3 OTT Release: ക്ലാസ്സിക് ക്രിമിനലിൻ്റെ മൂന്നാം വരവിനൊരുങ്ങി ഒ.ടി.ടി, ദൃശ്യം 3 ജൂൺ 18 മുതൽ പ്രൈം വീഡിയോസിൽ
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
മഴക്കാലത്തെ തേരട്ട ശല്യം; വീട്ടമ്മമാർ അറിയാൻ
വ്യാജ മുളകുപൊടി എങ്ങനെ തിരിച്ചറിയാം?
ഒലീവ് ഓയിൽ സൂപ്പർഫുഡ് ആണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്