Meera Anil: ‘വിവാഹം 30-ാം വയസിൽ; കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചതാണോയെന്ന് സ്ഥിരം ചോദ്യം’; മറുപടിയുമായി മീര അനിൽ

Meera Anil Opens Up About Getting Married at 30: താൻ 21-ാം വയസിൽ വിവാഹം കഴിക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹമെന്ന് മീര അനിൽ പറയുന്നു. 29 ആയിട്ടും വിവാഹം കഴിക്കാതെ വന്നതോടെ ആത്മഹത്യാ ഭീഷണി തുടങ്ങിയെന്നും, തുടർന്നാണ് 30-ാം വയസിൽ താൻ വിവാഹിതയായതെന്നും മീര പറയുന്നു.

Meera Anil: വിവാഹം 30-ാം വയസിൽ; കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചതാണോയെന്ന് സ്ഥിരം ചോദ്യം; മറുപടിയുമായി മീര അനിൽ

മീര അനിൽ

Updated On: 

03 Jun 2025 16:32 PM

മലയാളികൾക്ക് ഏറെ സുപരിചിതയാണ് അവതാരിക മീര അനിൽ. കോമ‍ഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് മീര ജനശ്രദ്ധ നേടുന്നത്. 2020ൽ തന്റെ 30-ാം വയസിലാണ് മീര വിവാ​​ഹിതയായത്. വിവാഹം കഴിഞ്ഞ് അഞ്ച് വർഷമായിട്ടും കുഞ്ഞുങ്ങൾ ആയില്ലേയെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് താരം. പിങ്ക് പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് മീര മനസ് തുറന്നത്.

താൻ 21-ാം വയസിൽ വിവാഹം കഴിക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹമെന്ന് മീര അനിൽ പറയുന്നു. 29 ആയിട്ടും വിവാഹം കഴിക്കാതെ വന്നതോടെ ആത്മഹത്യാ ഭീഷണി തുടങ്ങിയെന്നും, തുടർന്നാണ് 30-ാം വയസിൽ താൻ വിവാഹിതയായതെന്നും മീര പറയുന്നു. വിവാഹം കഴിഞ്ഞതിന് പിന്നാലെ ഉയരുന്ന ഏറ്റവും കൂടുതൽ ചോദ്യങ്ങൾ കുഞ്ഞുങ്ങളെ കുറിച്ചാണെന്നും, അഞ്ച് വർഷം ആയിട്ടും കുഞ്ഞുങ്ങൾ ഇല്ലാത്തത് എന്തെങ്കിലും പ്രശ്നം കൊണ്ടാണോയെന്ന് ചോദിക്കുന്നവർ വരെയുണ്ടെന്നും മീര കൂട്ടിച്ചേർത്തു.

“ഞാൻ 21 വയസിൽ കല്യാണം കഴിച്ച് കുട്ടികളായി സെറ്റിൽ ചെയ്യണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. 25 ആയിട്ടും കല്യാണം കഴിക്കുന്നില്ല. 27 ആയി 28 ആയി 29ന്റെ വക്കിലെത്തിയപ്പോൾ ആത്മഹത്യാഭീഷണി തുടങ്ങിയതോടെയാണ് 30 വയസിൽ ഞാൻ കല്യാണം കഴിക്കുന്നത്. കേരളത്തിലെ ഒരു രീതി വെച്ച് നോക്കുമ്പോൾ ഞാനെല്ലാം വളരെ വെെകിയാണ് വിവാഹം ചെയ്തത്.

ALSO READ: കന്നഡ ഭാഷയെപ്പറ്റി പറഞ്ഞത് ആളുകൾ തെറ്റിദ്ധരിച്ചു; കർണാടകയോടും ജനങ്ങളോടും സ്നേഹം മാത്രം: കമൽ ഹാസൻ

ഇപ്പോൾ ഞാൻ നേരിടുന്ന ഏറ്റവും വലിയ ചോദ്യം കുഞ്ഞുങ്ങളെ കുറിച്ചാണ്. അഞ്ച് വർഷമായില്ല, കുട്ടികൾ വേണ്ടെന്ന് വെച്ചതാണോ എന്നാണ് പലരും ചോദിക്കുന്നത്. അതൊക്കെ പേഴ്‌സണൽ കാര്യങ്ങൾ ആണെങ്കിലും നമ്മളെല്ലാവരും ഒരു പബ്ലിക് പ്രോപ്പർട്ടിയാണ്. അപ്പോൾ അവർക്ക് ചോദിക്കാനുള്ള അവകാശം ഉണ്ട്. ‘വേറെ എന്തെങ്കിലും…’ എന്ന് പോലും ചോദിക്കുന്ന ചില ചേച്ചിമാർ ഉണ്ട്. വളരെ സെൻസിറ്റീവായ കാര്യങ്ങളടക്കം ചോദിക്കും.

രാം ചരണും ഭാര്യയും പറഞ്ഞത് പോലെ കുഞ്ഞുണ്ടാകാൻ ശരിയായ സമയം എന്ന് നിങ്ങൾക്ക് എപ്പോഴാണോ തോന്നുന്നത് അപ്പോഴാണ് തീരുമാനിക്കേണ്ടത്. വേദികളിൽ കാണുന്ന എനിക്ക് മറ്റൊരു വശമുണ്ടെന്ന് അറിയിക്കാൻ പലപ്പോഴും അവസരം ലഭിക്കാറില്ല. വെെറൽ ചോദ്യങ്ങളുമായി വരുന്ന തനിക്ക് ട്രോളുകൾ നേരിടേണ്ട സാഹചര്യമാണ്” മീര അനിൽ പറഞ്ഞു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ