Rajesh Keshav: നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ; ഹൃദയാഘാതമെന്ന് റിപ്പോർട്ട്
Anchor Rajesh Keshav Critical on Ventilator: ഞായറാഴ്ച്ച രാത്രി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയ്ക്കിടെ കുഴഞ്ഞു വീണ രാജേഷിനെ ഉടൻ കൊച്ചി ലേക്ഷോർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘാതം ആണെന്നാണ് വിവരം.

രാജേഷ് കേശവ്
നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ എന്ന് റിപ്പോർട്ട്. ഞായറാഴ്ച്ച രാത്രി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയ്ക്കിടെ കുഴഞ്ഞു വീണ രാജേഷിനെ ഉടൻ കൊച്ചി ലേക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതം ആണെന്നാണ് വിവരം. ആൻജിയോപ്ലാസ്റ്റി ചെയ്തുവെന്നും അദ്ദേഹം നിലവിൽ വെന്റിലേറ്ററിൽ ആണെന്നും റിപ്പോർട്ടിൽ പറയുന്നു. ഫേസ്ബുക്ക് പേജിൽ വന്ന ഒരു പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്.
‘ഞായറാഴ്ച്ച രാത്രി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയുടെ അവസാനം തളർന്നു വീണതിനെ തുടർന്ന് രാജേഷിനെ കൊച്ചി ലേക്ഷോർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. വീണപ്പോൾ തന്നെ ഹൃദയാഘാതം ഉണ്ടായതായി ഡോക്ടർമാർ പറയുന്നു. തുടർന്ന് ആഞ്ചിയോപ്ലാസ്റ്റി ചെയ്തു. വെന്റിലേറ്റർ സഹായത്തോടെ ജീവിക്കുന്നയാൾ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഇടയ്ക്ക് ചെറിയ ചലനങ്ങൾ മാത്രമുണ്ട്. തലച്ചോറിനെയും ചെറിയ രീതിയിൽ ബാധിച്ചതായി ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ജീവിതത്തിലേക്ക് തിരിച്ചുവരാൻ രാജേഷിന് എല്ലാവരുടെയും പ്രാർത്ഥന വേണം’ എന്ന് ‘സിനിമ പ്രാന്തൻ’ എന്ന ഫേസ്ബുക്കിൽ പേജിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്:
ഡിസ്നി, സ്റ്റാർ, സൺ, സീ നെറ്റ്‌വർക്കുകൾ തുടങ്ങിയ പ്രമുഖ ചാനലുകളിൽ അവതാരകനായി ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് രാജേഷ് കേശവ്. താരം നിരവധി സിനിമകളുടെ പ്രൊമോഷൻ പരിപാടികളുടെയും ഭാഗമാകാറുണ്ട്. ‘നീന’, ‘ഹോട്ടൽ കാലിഫോർണിയ’, ‘ട്രിവാൻഡ്രം ലോഡ്ജ്’ തുടങ്ങിയ സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.