Karthika Kannan: ‘ആയിരത്തിന് മുകളിൽ സാരി, ഡ്രസ്സിന് അനുസരിച്ച് മൂക്കുത്തി മാറ്റും; വലിയ പൊട്ട് അണിയുന്നതിനുപിന്നിൽ’; കാർത്തിക കണ്ണൻ
Serial Actress Karthika Kannan: സാരിയാണ് ധരിക്കാൻ ഏറ്റവും ഇഷ്ടമുള്ള വസ്ത്രം. സീരിയലിൽ അഭിനയിക്കുമ്പോൾ മാത്രമാണ് പട്ടുസാരികൾ ഉടുക്കുന്നതെന്നും അല്ലേങ്കിൽ സിംപിൾ ലൈറ്റ് ഷെയ്ഡ് സാരികളാണ് ഉടുക്കാറുള്ളതെന്നും നടി പറഞ്ഞു.
മലയാളി സീരിയൽ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി കാർത്തിക കണ്ണൻ. മൂന്ന് പതിറ്റാണ്ടിലേറെയായി അഭിനയത്തിൽ സജീവമാണ് താരം. നായകയായി നിരവധി അഭിനയിച്ചിട്ടുണ്ടെങ്കിലും വില്ലത്തി റോളുകളുടെ പേരിലാണ് നടി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്. നിലവിൽ സാന്ത്വനം സീരിയലിലാണ് അഭിനയിക്കുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ വേഷവിധാനത്തിലുള്ള പ്രത്യേകതകളെ കുറിച്ചും സീരിയൽ അനുഭവങ്ങളെ കുറിച്ചും തുറന്നുപറയുകയാണ് നടി. മൂവി വേൾഡ് ഒറിജിനൽസിന് നൽകിയ അഭിമുഖത്തിൽ സീരിയൽ മേഖലയെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും മനസ് തുറക്കുകയാണ് നടി.
നായികയായിട്ടാണ് അഭിനയം ആരംഭിച്ചതെന്നും മാനസപുത്രിക്ക് ശേഷമാണ് വില്ലത്തി റോൾ ചെയ്ത് തുടങ്ങിയതെന്നുമാണ് താരം പറയുന്നത്. ഇതിനു ശേഷം കൂടുതലും വില്ലത്തി വേഷങ്ങളാണ്. അതിലൂടെയാണ് താൻ ശ്രദ്ധിക്കപ്പെട്ടത്. സാരിയാണ് ധരിക്കാൻ ഏറ്റവും ഇഷ്ടമുള്ള വസ്ത്രം. സീരിയലിൽ അഭിനയിക്കുമ്പോൾ മാത്രമാണ് പട്ടുസാരികൾ ഉടുക്കുന്നതെന്നും അല്ലേങ്കിൽ സിംപിൾ ലൈറ്റ് ഷെയ്ഡ് സാരികളാണ് ഉടുക്കാറുള്ളതെന്നും നടി പറഞ്ഞു.
Also Read: ‘ഞാൻ സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല; ഇനി എന്ത് ഒത്തുതീര്‍പ്പ്’; ഹരീഷ് കണാരനെതിരെ ബാദുഷ
തന്റെ നെറ്റിയിൽ കാണുന്ന വലിയ പൊട്ടിനു പിന്നിലെ കാര്യത്തെ കുറിച്ചും താരം തുറന്നുപറഞ്ഞു. ഒരു ട്രേഡ് മാർക്കാണ് അത്. കൊച്ചുകുട്ടിയായിരുന്നപ്പോൾ മുതൽ ദൃഷ്ടിദോഷം മാറാനായി അമ്മ തനിക്ക് വലിയ കറുത്ത പൊട്ടാണ് തൊട്ട് തന്നിരുന്നത്. സ്കൂളിൽ എത്തിയപ്പോഴും അത് തന്നെ തുടർന്നു. പിന്നെ അത് മാറ്റുമ്പോൾ ഒരു പോരായ്മപോലെ തോന്നി. അങ്ങനെ അത് ജീവിതത്തിന്റെ ഭാഗമായി എന്നാണ് നടി പറയുന്നത്. വിവാഹ ശേഷമാണ് മൂക്ക് കുത്തിയതെന്നും തന്റെ വീട്ടിൽ സമ്മതമായിരുന്നില്ലെന്നും നടി പറഞ്ഞു.
ഡ്രസ്സിന് അനുസരിച്ച് മൂക്കുത്തി മാറ്റും. പൊട്ടും മൂക്കുത്തിയും കുപ്പിവളകളും ക്രേസാണ്. മുപ്പത്തിമൂന്ന് വർഷമായി താൻ അഭിനയിക്കുന്നുണ്ടെന്നും അന്ന് മുതലുള്ള സാരികളുടെ കലക്ഷൻ തന്റെ കയ്യിലുണ്ടെന്നും നടി പറഞ്ഞു. എണ്ണം നോക്കിയാൽ ആയിരത്തിന് മുകളിൽ വരും. സാരി പർച്ചേസിങിന് എന്ന് പറഞ്ഞൊരു പോക്കൊന്നും തനിക്കില്ല യാത്രകൾ പോകുമ്പോൾ ചെറിയ കടകളിൽ കയറി ഇഷ്ടപ്പെടുന്നത് വാങ്ങുമെന്നുമാണ് കാർത്തിക പറയുന്നത്. ഒരു ഡിസൈനിലുള്ള നാല്, അഞ്ച് കളർ ഒരുമിച്ച് എടുക്കും. അത് പിന്നീട് പല സീരിയലുകളിൽ ഉപയോഗിക്കും. വലിയ വിലയുള്ള സാരികൾ കുറവാണ്. സീരിയലിൽ ഉടുക്കുന്ന സാരികൾക്ക് അഞ്ഞൂറിന് താഴെ മാത്രമെ വിലയുള്ളു എന്നും കാർത്തിക പറയുന്നു.