Anoop Chandran: ‘അമ്മയുടെ കുടുംബാംഗങ്ങൾക്ക് വേണ്ടിയുള്ള വീഡിയോ, മാധ്യമങ്ങളുടെ കയ്യിൽ എത്തരുത്’; അനൂപ് ചന്ദ്രൻ
Anoop Chandran Opposes Babu Raj’s AMMA Candidacy: അമ്മയുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള വീഡിയോ ആണ് ഇതെന്നും ഇത് മാധ്യമങ്ങളുടെ കയ്യില്‍ എത്താതിരിക്കാന്‍ കുടുംബാംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പറഞ്ഞാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Anoop Chandran
മലയാള സിനിമ താരസംഘടനയായ അമ്മയിൽ തെരഞ്ഞെടുപ്പ് അടുക്കുന്നു. ഇത്തവണ വാശിയേറിയ പോരാട്ടമാണ് സംഘടനയിൽ നടക്കുന്നത്. എന്നാൽ ഇതിനിടെയിലും വലിയ തരത്തിലുള്ള വിവദങ്ങളും അരങ്ങേറുന്നുണ്ട്. ആരോപണ വിധേയരായവർ തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതാണ് വിവാദങ്ങൾക്ക് കാരണമായത്. നിരവധി പേർ ഇതിനെതിരെ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ബലാല്‍സംഗക്കേസില്‍ ആരോപണവിധേയനായ ബാബുരാജ് മത്സരിക്കുന്നതിനെതിരെ പ്രതികരിച്ച് നടന്‍ അനൂപ് ചന്ദ്രന്‍ രംഗത്ത് എത്തിയതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.
അമ്മയുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി ചിത്രീകരിച്ച വിഡിയോയാണ് പുറത്തുവന്നത്. അമ്മയുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള വീഡിയോ ആണ് ഇതെന്നും ഇത് മാധ്യമങ്ങളുടെ കയ്യില്‍ എത്താതിരിക്കാന്‍ കുടുംബാംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പറഞ്ഞാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. അമ്മ അംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് വീഡിയോ പങ്കുവച്ചത്. ഇതിന് ദിലീപ് അടക്കമുള്ള നടന്‍മാരെ മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും ആരോപണവിധേയരായവര്‍ സാമൂഹികബോധം കൊണ്ട് തിരഞ്ഞെടുപ്പിന് മത്സരിക്കാതെ മാറിനിന്നെന്നും എന്നാല്‍ ബാബുരാജ് അതിന് തയാറായില്ലെന്നും അനൂപ് ചൂണ്ടിക്കാട്ടി.
Also Read:‘ഞാനും ഒരു സ്ത്രീയാണ്, ചെയ്ത് പോയതില്‍ സങ്കടമുണ്ട്’; വിവാദ ഇന്റര്‍വ്യൂവിൽ ക്ഷമാപണവുമായി അവതാരക
ബലാല്‍സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യത്തില്‍ നില്‍ക്കുന്ന ആളാണോ അമ്മയെ നയിക്കേണ്ടതെന്നും നാളെ പൊതുസമൂഹം ചോദ്യം ചെയ്യുമെന്നും അനൂപ് കുറ്റപ്പെടുത്തി. ബാബുരാജ് മത്സരത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ആഗ്രഹിക്കാത്തത് അദ്ദേഹത്തിന് ചില സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ ഉള്ളതുകൊണ്ടാണെന്നും അനൂപ് കുറ്റപ്പെടുത്തി. അദ്ദേഹത്തിന്‍റെ ചെയ്തികള്‍ വെളുപ്പിച്ചെടുക്കാനുള്ള കസേരയായാണ് അമ്മയുടെ ജനറല്‍ സെക്രട്ടറി കസേരയെ ബാബുരാജ് കാണുന്നതെന്നും അനൂപ് ആരോപിച്ചു.