Anoop Menon: ‘പത്മശ്രീ നേടിയ ആ നടി ട്രെയിനിലെ ബാത്റൂമിന്റെ സൈഡിൽ കിടക്കുന്ന കാഴ്ച കാണേണ്ടി വന്നു’; അനൂപ് മേനോൻ
Anoop Menon about actress Sukumari: മലയാളത്തിന്റെ എക്കാലത്തെയും അഭിനയ പ്രതിഭ സുകുമാരിയെ കുറിച്ച് സംസാരിക്കുകയാണ് അനൂപ് മേനോൻ. ആരെകുറിച്ചും കുറ്റം പറയാത്ത എല്ലാവരെയും വിശ്വസിച്ചിരുന്ന അഭിനേത്രിയായിരുന്നു സുകുമാരിയെന്ന് അദ്ദേഹം പറയുന്നു.
കാട്ടുചെമ്പകം എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് അനൂപ് മേനോൻ. നായകനായും തിരക്കഥാകൃത്തായും അദ്ദേഹം ഇന്നും മലയാള സിനിമയിൽ സജീവമാണ്. ഇപ്പോഴിതാ മലയാളത്തിന്റെ എക്കാലത്തെയും അഭിനയ പ്രതിഭ സുകുമാരിയെ കുറിച്ച് സംസാരിക്കുകയാണ് താരം.
ആരെകുറിച്ചും കുറ്റം പറയാത്ത എല്ലാവരെയും വിശ്വസിച്ചിരുന്ന അഭിനേത്രിയായിരുന്നു സുകുമാരിയെന്ന് അദ്ദേഹം പറയുന്നു. ‘നമ്മൾ ഒരാളെ കാണുമ്പോൾ അയാൾ മറ്റൊരാളെ കുറിച്ച് എന്ത് അഭിപ്രായം പറയുന്നുവെന്ന് നോക്കും. എന്നാൽ സുകുമാരി അമ്മ എപ്പോഴെങ്കിലും ഒരാളെ കുറിച്ച് മോശമായിട്ട് പറയുന്നത് കേട്ടിട്ടുണ്ടോ? ഒരിക്കലും കേൾക്കാൻ പറ്റില്ല.
അമ്മയെ പറ്റിയുള്ള ഏറ്റവും സ്റ്റാർക്ക് ആയിട്ടുള്ള ഓർമ, ഒരു പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പത്മശ്രീ സുകുമാരി എന്ന അമ്മയ്ക്ക് ടിക്കറ്റെടുത്ത് കൊടുത്തു. കാരണം പിറ്റേ ദിവസം മദ്രാസിൽ എത്തണം. അമ്മ എല്ലാവരെയും വിശ്വസിക്കും. അതുപോലെ അവനെയും വിശ്വസിച്ചു. ട്രെയിനിൽ കേറിയപ്പോഴാണ് അറിയുന്നത് ഈ ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റ് ആണെന്ന്.
നമ്മളൊക്കെ ആണെങ്കിൽ എന്ത് ചെയ്യണമെന്ന് കൂടി ആലോചിക്കണം, പിറ്റേ ദിവസം മദ്രാസിൽ എത്തണമെന്നുള്ളത് കൊണ്ട് സുകുമാരി അമ്മ ബാത്ത്റൂമിന്റെ ഏതോ മറ്റൊരു കാരുണ്യത്തിന്റെ പുതപ്പുമായി കിടക്കണ്ടി വന്നു’, അമൃത ടിവി പരിപാടിയിൽ അനൂപ് മോനോൻ പറഞ്ഞു.