AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kantara Actor Dies: ദുരന്തം വിട്ടുമാറാതെ ‘കാന്താര 2’; മറ്റൊരു നടൻ കൂടി മരിച്ചു; സിനിമയിൽ മരണം മൂന്നായി

Kantara Actor Viju VK Dies of Heart Attack: തൃശ്ശൂര്‍ സ്വദേശിയായ വിജു വി.കെയാണ് മരിച്ചത്. 43 വയസ്സായിരുന്നു. അഗുംബെയിലെ ഷൂട്ടിങ് സെറ്റില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Kantara Actor Dies: ദുരന്തം വിട്ടുമാറാതെ ‘കാന്താര 2’; മറ്റൊരു നടൻ കൂടി മരിച്ചു; സിനിമയിൽ മരണം മൂന്നായി
Kantara Actor Dies
sarika-kp
Sarika KP | Updated On: 13 Jun 2025 08:31 AM

റിഷഭ് ഷെട്ടി നായകനായി എത്തുന്ന കാന്താര- 2 എന്ന ചിത്രത്തിന്റെ സെറ്റിൽ മലയാളി നടന്‍ ഹൃദയാഘാതംമൂലം മരിച്ചു. തൃശ്ശൂര്‍ സ്വദേശിയായ വിജു വി.കെയാണ് മരിച്ചത്. 43 വയസ്സായിരുന്നു. അഗുംബെയിലെ ഷൂട്ടിങ് സെറ്റില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇതോടെ റിഷഭ് ഷെട്ടിയുടെ സിനിമയുടെ സെറ്റില്‍ മരണപ്പെടുന്ന മൂന്നാമത്തെയാളാണ് വിജു. കഴിഞ്ഞ മാസം കൊല്ലുരില്‍ സെറ്റിലുണ്ടായിരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എംഎഫ് കബില്‍ മുങ്ങിമരിച്ചിരുന്നു. സഹപ്രവർത്തകരുമായി സൗപർണിക നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ചേർന്ന് യുവാവിനെ ഉടൻ തന്നെ മുങ്ങിയെടുത്ത് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Also Read:കണ്ണീരിലാഴ്ത്തുന്ന അപകടമെന്ന് മോഹൻലാൽ, ഹൃദയഭേദകമായ സമയമെന്ന് മമ്മൂട്ടി; അഹമ്മദാബാദ് വിമാനദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി താരങ്ങള്‍

ഹാസ്യതാരം രാജേഷ് പൂജാരിയും ഹൃദയഘാതത്തെ തുടര്‍ന്ന് സെറ്റില്‍ വെച്ച് മരിച്ചിരുന്നു. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് നൃത്തം ചെയ്യുന്നതിനിടയിൽ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഈ മരണത്തിന്റെ കാരണവും ഹൃദയാഘാതമായിരുന്നു.

ഇതിനു പുറമെ നിരവധി തിരിച്ചടികൾ നേരിട്ടിട്ടുണ്ട്. ഷൂട്ടിം​ങ് കഴി‍ഞ്ഞ് മടങ്ങിവരുകയായിരുന്ന 20 ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ചിരുന്ന മിനിബസ് അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പിന്നാലെ സെറ്റ് തകർന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതൊക്കെ കാരണം ചിത്രത്തിന്റെ നിർമാണത്തിൽ കൂടുതൽ കാലതാമസത്തിന് കാരണമായി.