Hema Committee Report: യുവാവിന്റെ പരാതി; രഞ്ജിത്തിനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസ്

Hema Committee Report: യുവാവിന്റെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്ത് പൊലീസ്. തനിക്ക് നീതിവേണമെന്നും വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നും പൊലീസിന് മൊഴി നൽകിയതിന് ശേഷം യുവാവ് പറഞ്ഞു.

Hema Committee Report: യുവാവിന്റെ പരാതി; രഞ്ജിത്തിനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസ്

Director Ranjith

Published: 

31 Aug 2024 10:21 AM

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. പ്രകൃതി വിരുദ്ധ പീഡന കുറ്റവും ഐടി ആക്ടും ചുമത്തിയാണ് രഞ്ജിത്തിനെതിരെ കോഴിക്കോട് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്. മാങ്കാവ് സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് നടപടി. നേരത്തെ ബം​ഗാളി നടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് രഞ്ജിത്തിനെതിരെ പൊലീസ് വീണ്ടും കേസെടുത്തിരിക്കുന്നത്.

2012-ൽ ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് രഞ്ജിത്ത് ലെെം​ഗികമായി ചൂഷണം ചെയ്തെന്നാണ് യുവാവിന്റെ പരാതി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ സർക്കാർ രൂപീകരിച്ച പ്രത്യേക പൊലീസ് സംഘത്തിന് യുവാവ് മൊഴി നൽകിയിരുന്നു. ഐശ്വര്യ ഡൊ​ഗ്രേ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിനാണ് യുവാവ് മൊഴി നൽകിയത്.

രഞ്ജിത്തിനെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നെന്നും കൈയിലുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറുമെന്നും യുവാവ് അറിയിച്ചു. കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ട് തനിക്ക് സമ്മർദ്ദവും ഭീഷണിയും ഉണ്ട്. സ്വാധീനിക്കാൻ പലരും ശ്രമിക്കുന്നു. തനിക്ക് നീതിവേണമെന്നും വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നും മൊഴി നൽകിയതിന് ശേഷം യുവാവ് പറഞ്ഞു.

മമ്മൂട്ടി നായകനായ ബാവുട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരാതിക്കാരൻ രഞ്ജിത്തിനെ കണ്ടത്. തനിക്ക് സിനിമയോടുള്ള താത്പര്യം അറിയിച്ചപ്പോൾ ടിഷ്യൂ പേപ്പറിൽ രഞ്ജിത്ത് ടിഷ്യൂ പേപ്പറിൽ ഫോൺ നമ്പർ എഴുതി നൽകുക മെസ്സേജ് അയക്കാൻ നിർദേശിച്ചു.

മെസേജ് അയച്ചതിന് പിന്നാലെ ബെം​ഗളൂരിൽ വച്ച് കാണാമെന്ന് രഞ്ജിത്ത് പറഞ്ഞു. രഞ്ജിത്തുള്ള ബെം​ഗളൂരുവിലെ ഹോട്ടലിൽ എത്തിയപ്പോൾ സന്ദർശക സമയം കഴിഞ്ഞെന്ന് റിസപ്ഷനിസ്റ്റ് അറിയിച്ചു. ഇക്കാര്യം രഞ്ജിത്തിനെ അറിയിച്ചതോടെ പിൻവാതിലിലൂടെ മുറിയിലേക്ക് കടക്കാൻ നിർദ്ദേശിച്ചതായും പരാതിക്കാരൻ പറഞ്ഞു.

മദ്യപിച്ചിട്ടുണ്ടായിരുന്ന രഞ്ജിത്ത് തനിക്ക് മദ്യം വാ​ഗ്ദാനം ചെയ്തു. ആ ഓഫർ താൻ ആദ്യം നിരസിച്ചെങ്കിലും പിന്നീട് സ്വീകരിച്ചു. അതിന് ശേഷം രഞ്ജിത്തിൻ്റെ സ്വഭാവം മാറിയെന്നും, വിവസ്ത്രനായി തന്നെ കാണാൻ താത്പര്യം പ്രകടിപ്പിച്ചെന്നും വസ്ത്രം മാറ്റാൻ ആവശ്യപ്പെട്ടെന്നും, കണ്ണിൽ കാജൽ ധരിക്കാൻ ആവശ്യപ്പെട്ടുവെന്നും പരാതിക്കാരൻ പറയുന്നു. ഈ ഹോട്ടലിൽ താമസിച്ചിരുന്ന തൻ്റെ ‘നടി’യായ കാമുകിയെ കാണിക്കണമെന്ന് പറഞ്ഞാണ് രഞ്ജിത്ത് തൻ്റെ നഗ്നചിത്രങ്ങൾ പകർത്തിയതെന്നും ഇയാൾ അവകാശപ്പെട്ടു.

രഞ്ജിത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന് ബം​ഗാളി നടി വെളിപ്പെടുത്തിയതിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയർമാന്റെ സ്ഥാനം അദ്ദേഹം രാജിവച്ചിരുന്നു. രാജി വയ്ക്കേണ്ടത് അനിവാര്യമാണെന്ന് എൽഡിഎഫ് നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് രഞ്ജിത്ത് രാജി വെക്കാൻ നിർബന്ധിതനായത്.

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും