AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Anson Paul Marriage: കൊട്ടും കുരവയുമില്ലാതെ വിവാഹം; ചടങ്ങ് ലളിതമാക്കി നടൻ ആൻസൺ പോൾ

Anson Paul Marries Nidhi Ann: ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘മാര്‍ക്കോ’ എന്ന ചിത്രത്തില്‍ ആൻസൺ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. 2013ല്‍ 'കെക്യു' എന്ന മലയാള സിനിമയില്‍ നായകനായാണ് ആന്‍സണ്‍ അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്.

Anson Paul Marriage: കൊട്ടും കുരവയുമില്ലാതെ വിവാഹം; ചടങ്ങ് ലളിതമാക്കി നടൻ ആൻസൺ പോൾ
നടൻ ആൻസൺ പോൾ, ഭാര്യ നിധി ആൻImage Credit source: Social Media
nandha-das
Nandha Das | Updated On: 07 May 2025 20:57 PM

നടന്‍ ആന്‍സന്‍ പോള്‍ വിവാഹിതനായി. തൃപ്പൂണിത്തുറ രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം. ലളിതമായ ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്തു. തിരുവല്ല സ്വദേശിയായ നിധി ആന്‍ ആണ് വധു. യുകെയിൽ സ്ഥിരതാമസമായിരുന്ന നിധി നിലവിൽ നാട്ടിൽ സ്വന്തമായി ബിസിനസ് ചെയ്യുകയാണ്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസവും ഇത്രയും ലളിതമായി ആഘോഷിച്ചതില്‍ നടനെ പ്രശംസിച്ച് നിരവധിപ്പേരാണ് സമൂഹ മാധ്യമങ്ങളിൽ മറ്റും രംഗത്തെത്തുന്നത്.

ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘മാര്‍ക്കോ’ എന്ന ചിത്രത്തില്‍ ആൻസൺ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. 2013ല്‍ ‘കെക്യു’ എന്ന മലയാള സിനിമയില്‍ നായകനായാണ് ആന്‍സണ്‍ അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്. തുടർന്ന് 2015ല്‍ ജയസൂര്യ നായകനായ ‘സു സു സുധി വാത്മീകം’ എന്ന ചിത്രത്തിലും നടൻ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു.

2016ല്‍ ശിവകാർത്തികേയന്റെ ‘റെമോ’ എന്ന ചിത്രത്തിലൂടെ താരം തമിഴ് സിനിമയിലും അരങ്ങേറി. മമ്മൂട്ടി ചിത്രമായ ‘അബ്രഹാമിന്റെ സന്തതികൾ’, ‘ആട് 2’, ‘സോളോ’, ‘റാഹേൽ മകൻ കോര’ തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

ALSO READ: അമ്മ കയ്യില്‍ പിടിച്ചുവലിച്ച് നീ എന്ത് തോന്ന്യവാസമാണ് കാണിച്ചെ എന്ന് ചോദിച്ചു; തുടരും സിനിമയിലെ വേഷത്തെ കുറിച്ച് അബിന്‍

ആൻസൺ പോളിന്റെ വിവാഹ വീഡിയോ:

 

View this post on Instagram

 

A post shared by Frenemies (@_frenemiesinsta)