Rajisha Vijayan: നോ… ഈഗോ…! അനുപമ സൗത്ത് ഇന്ത്യയിലെ സൂപ്പർസ്റ്റാർ; രജിഷ വിജയൻ
പക്ഷേ ഒരു നിമിഷം പോലും അനുപമയ്ക്ക് ആ കാര്യത്തിൽ ഈഗോ ഉണ്ടായിരുന്നില്ല. അതൊരു വലിയ ക്വാളിറ്റി ആണ്. ഈ ഗുണത്തിന് അനുപമയ്ക്ക് വലിയ കൈയ്യടി ലഭിക്കണം.

Rajisha Vijayan About Anupama
നടി അനുപമ പരമേശ്വരൻ സൗത്ത് ഇന്ത്യയിലെ സൂപ്പർസ്റ്റാറായി മാറിയെന്ന് നടി രജിഷ വിജയൻ. അനുപമയ്ക്ക് തെലുങ്കിലും തമിഴിലും മലയാളത്തിലും ഒരേപോലെ ഫാൻ ബേസ് ഉണ്ട്. അനുപമയ്ക്ക് ഒട്ടും ഈഗോ ഇല്ല എന്നും രജിഷ വിജയൻ. ധ്രുവ് വിക്രം നായകനായി എത്തി മാരി സെൽവരാജ് സംവിധാനം ചെയ്ത ബൈസൺ എന്ന ചിത്രത്തിന്റെ ചടങ്ങിൽ വച്ചാണ് രജിഷ ഇക്കാര്യങ്ങൾ പറഞ്ഞത്. ചിത്രത്തിൽ നായികയായി എത്തുന്നത് അനുപമ പരമേശ്വരനാണ്.
ചിത്രത്തിൽ അനുപമയെ കൂടാതെ രജിഷ വിജയൻ, ലാൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ രജിഷ അനുപമയെ കുറിച്ചു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധയാകുന്നത്. അനുപമ ഇപ്പോൾ സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ ആണെന്നും. ഈ സിനിമയുടെ എല്ലാ പ്രമോഷനും മാരി സാർ തന്നെയും വിളിച്ചിരുന്നു. താൻ എപ്പോഴും ചിന്തിച്ചതാണ് അനുപമയാണല്ലോ നായിക എന്നിട്ടും തന്നെ എന്തിനാണ് എല്ലാ ഇന്റർവ്യൂസിനും മറ്റും വിളിക്കുന്നത് എന്ന്. പക്ഷേ ഒരു നിമിഷം പോലും അനുപമയ്ക്ക് ആ കാര്യത്തിൽ ഈഗോ ഉണ്ടായിരുന്നില്ല. അതൊരു വലിയ ക്വാളിറ്റി ആണ്.
ഈ ഗുണത്തിന് അനുപമയ്ക്ക് വലിയ കൈയ്യടി ലഭിക്കണം. ഈ ചിത്രത്തിൽ ഞങ്ങൾ ഉറ്റ സുഹൃത്തുക്കളാണ് സിനിമയ്ക്ക് ശേഷവും ഉറ്റ സുഹൃത്തുക്കൾ ആയി തുടരും. ഒന്നിച്ച് വർക്ക് ചെയ്യാൻ പറ്റിയ വളരെ നല്ല വ്യക്തിയാണ് അനുപമ എന്നും രജിഷ പറഞ്ഞു. സിനിമയുടെ പ്രീ റിലീസ് ഇവന്റിനിടയായിരുന്നു രജിഷയുടെ അഭിപ്രായം. ജാതി അതിക്രമങ്ങളെയും അനീതിയെയും കബഡി മത്സരത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച സിനിമ തിരുനെൽവേലിയിൽ ഉണ്ടായ യഥാർത്ഥ സംഭവ വികാസങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദേശീയ കബഡി താരവും അർജുന അവാർഡ് ജേതാവുമായ മനതി ഗണേശന്റെ ജീവിതവും സിനിമയ്ക്ക് പ്രചോദനമാണ്.