AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Apoorva Puthranmar OTT : വിവാദ ചിത്രം അപൂർവ്വ പുത്രൻമാർ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

Apoorva Puthranmar OTT Platform & Release Date : വിവാദത്തെ തുടർന്ന് അപൂർവ്വ പുത്രൻമാർ സിനിമയുടെ തിയേറ്ററിലെ പ്രദർശനം നിർത്തിവെക്കേണ്ടി വന്നുയെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്. മതപരമായ ആക്ഷേപഹാസ്യം ചിത്രത്തിലൂടെ പറയാൻ ശ്രമിച്ചത്.

Apoorva Puthranmar OTT : വിവാദ ചിത്രം അപൂർവ്വ പുത്രൻമാർ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Apoorva Puthranmar OTTImage Credit source: Vishnu Unnikrishnan Facebook
Jenish Thomas
Jenish Thomas | Published: 25 Sep 2025 | 09:06 PM

വിഷ്ണു ഉണ്ണികൃഷ്ണൻ-ബിബിൻ ജോർജ് കൂട്ടുകെട്ടിൽ ഏറ്റവും ഒടുവിൽ തിയറ്ററുകളിൽ എത്തിയ ചിത്രമാണ് അപൂർവ്വ പുത്രന്മാർ. ആക്ഷേപഹാസ്യം എന്ന ഴോൺറെയിൽ തിയറ്ററുകളിൽ എത്തിയ ചിത്രം ചെറിയ രീതിൽ വിവാദങ്ങൾ അകപ്പെടുകയും ചെയ്തിരുന്നു. വിവാദത്തെ തുടർന്ന് അപൂർവ്വ പുത്രന്മാർ സിനിമയുടെ തിയറ്റർ പ്രദർശനം നിർത്തിവെക്കേണ്ടി വന്നുയെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്. അവസാനം ഇപ്പോഴിതാ അതെ വിവാദത്തിൻ്റെ പേര് പറഞ്ഞ് ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ഈ കഴിഞ്ഞ ജൂലൈയിൽ തിയറ്ററിൽ എത്തിയ ചിത്രമാണ് അപൂർവ്വ പുത്രന്മാർ.

“തിയറ്ററുകളിൽ വിവാദമായതിനെ തുടർന്ന് പ്രദർശനം നിർത്തിവയ്ക്കേണ്ടി വന്ന അപൂർവ പുത്രന്മാർ എന്ന വിവാദ ചിത്രം ഇതാ ഒടിടിയിൽ എത്തുന്നു” എന്നാണ് അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിൻ്റെ ഒടിടി റിലീസ് അറിയിച്ചിരിക്കുന്നത്. ഒടിടി റിലീസ് അറിയിച്ചുകൊണ്ടുള്ള പോസ്റ്റർ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ തൻ്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്. ആമസോൺ പ്രൈം വീഡിയോയാണ് ചിത്രത്തിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിട്ടുള്ളത്. പെ പെർ വ്യൂ (Pay Per View) പ്രകാരമാകും ചിത്രം പ്രൈം വീഡിയോയിൽ സംപ്രേഷണം ചെയ്യുക. അപൂർവ്വ പുത്രന്മാർ എന്ന് ഒടിടിയിൽ എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടില്ല.

ALSO READ : OTT Releases : മോഹൻലാലിൻ്റെ ഹൃദയപൂർവ്വം മുതൽ ഓടും കുതിര ചാടും കുതിര വരെ; നാളെ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ

അപർൂവ്വ പുത്രന്മാരുടെ ഒടിടി റിലീസ് അറിയിച്ചുകൊണ്ടുള്ള വിഷ്ണു ഉണ്ണികൃഷ്ണൻ പങ്കുവെച്ച പോസ്റ്റർ


യ്വെയ്ൻ എൻ്റർടെയ്മെൻ്റ്സിൻ്റെ ബാനറിൽ ആരതി കൃഷ്ണ നിർമിച്ചിരിക്കുന്ന ചിത്രം രജിത്ത് ആർ എല്ലും ശ്രീജിത്തും ചേർന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ശിവ അഞ്ചൽ, രജിത്ത് ആർ എൽ, സജിത്ത് എസ് എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഷെൻ്റോ വി ആൻ്റോ ആണ് സിനിമയുടെ ഛായാഗ്രാഹകൻ. ഷബീർ സെയ്ദാണ് എഡിറ്റർ.

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജിനും പുറമെ ചിത്രത്തിൽ ലാലു അലക്സ്, ധർമജൻ, സജിൻ ചെറുകായിൽ, നിഷാന്ത് സാഗർ, പായൽ രാധാകൃഷ്ണൻ, അമ്യറ ഗോസ്വാമി, അശോകൻ, അലൻസിയർ, ബാലാജി, റിയാസ് നർമകല തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്.

അപൂർവ്വ പുത്രന്മാർ സിനിമയുടെ ട്രെയിലർ

Follow Us