Arya Badai: ഒടുവിൽ ജലം അതിൻ്റെ നാഥനെ കണ്ടെത്തി; ആര്യ ബഡായിയുടെ കൈപിടിച്ച് ബിഗ് ബോസ് താരം സിബിൻ
Arya Badai And Sibin Benjamin Engaged: ആര്യ ബഡായിയും സിബിൻ ബെഞ്ചമിനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ആര്യ തന്നെ ഇക്കാര്യം ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടു.
നടി ആര്യ ബഡായിയും ബിഗ് ബോസ് താരമായ സിബിൻ ബെഞ്ചമിനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ആര്യ തന്നെയാണ് തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ വാർത്ത പുറത്തുവിട്ടത്. മോഡലും അഭിനേത്രിയുമായ ആര്യ ബഡായ് മുൻപ് ബിഗ് ബോസ് രണ്ടാം സീസണിൻ്റെ മത്സരരാർത്ഥിയായും എത്തിയിട്ടുണ്ട്.
സുഹൃത്തുക്കളിൽ നിന്ന് ജീവിതകാലം മുഴുവനുമുള്ള പങ്കാളി എന്നാണ് ചിത്രത്തിൻ്റെ അടിക്കുറിപ്പായി ആര്യ കുറിച്ചത്. തൻ്റെ ജീവിതത്തിൽ ഏറ്റവും വേഗത്തിലെടുത്ത തീരുമാനങ്ങളിൽ ഒന്നാണ് ഇതെന്ന് ആര്യ കുറിച്ചു. പ്ലാൻ ചെയ്യാതെ ചെയ്തതിൽ ഏറ്റവും നല്ല കാര്യമാണ് ഇത് എന്നും ആര്യ ബഡായി കുറിച്ചു.
View this post on Instagram
2010ൽ ഫിഡിൽ സിനിമയിലൂടെയാണ് ആര്യ ബാബു എന്ന ആര്യ ബഡായ് അഭിനയം ആരംഭിച്ചത്. 2023ൽ പുറത്തിറങ്ങിയ ക്വീൻ എലിസബത്ത് എന്ന സിനിമയിൽ അവസാനമായി അഭിനയിച്ചു. വിവിധ സീരിയലുകളിലും അഭിനയിച്ച ആര്യ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബഡായ് ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഈ പരിപാടിയിൽ നിന്നാണ് ആര്യ ബഡായ് എന്ന പേരും ആര്യയ്ക്ക് ലഭിക്കുന്നത്. 2008ൽ രോഹിത് സുശീലനെ വിവാഹം കഴിച്ച ആര്യ 2018ൽ വിവാഹമോചനം നേടി. ഖുഷി എന്ന പേരിൽ ഒരു മകളുണ്ട്.