AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Arya Badai- Sibin Benjamin: ‘സിബിൻ എന്റെ ‘ട്വിൻ’ ആണ്, ഞങ്ങളുടെ ബോണ്ടിങ്ങ് തുടങ്ങിയത് അന്ന് മുതൽ’; ആര്യ

Arya Badai About Her Bond With Sibin Benjamin: ആര്യയും സിബിനും ഒരുമിച്ച് നൽകിയ ഒരു പഴയ അഭിമുഖം വീണ്ടും ശ്രദ്ധ നേടുകയാണ്. സിബിൻ ശരിക്കും ആരാണെന്ന അവതാരകയുടെ ചോദ്യത്തിന് അന്ന് ആര്യയുടെ മറുപടി 'ട്വിൻ' എന്നായിരുന്നു.

Arya Badai- Sibin Benjamin: ‘സിബിൻ എന്റെ ‘ട്വിൻ’ ആണ്, ഞങ്ങളുടെ ബോണ്ടിങ്ങ് തുടങ്ങിയത് അന്ന് മുതൽ’; ആര്യ
ആര്യ, സിബിൻ Image Credit source: Social Media
nandha-das
Nandha Das | Published: 16 May 2025 17:23 PM

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടിയും അവതാരികയുമായ ആര്യ ബഡായ്. ബഡായ് ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ ജനശ്രദ്ധ നേടിയത്. അതുപോലെ ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പട്ട താരമാണ് സിബിൻ ബെഞ്ചമിൻ. കഴിഞ്ഞ ദിവസം ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന വിവരം പുറത്തുവിട്ടിരുന്നു. സമൂഹ മാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പത്ത് വർഷത്തോളമായി ഇരുവരും ഉറ്റ സുഹൃത്തുക്കളാണ്. ഇവർ ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആര്യ വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്. ‘ഒരാസൂത്രണവുമില്ലാതെ തന്റെ ജീവിതത്തിൽ സംഭവിച്ച നല്ലൊരു കാര്യം’ എന്നാണ് സിബിനെ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തതിനെ കുറിച്ച് ആര്യ പറഞ്ഞത്. ഇതിനിടെ, ഇരുവരും ഒരുമിച്ച് നൽകിയ ഒരു പഴയ അഭിമുഖം വീണ്ടും ശ്രദ്ധ നേടുകയാണ്.

സിബിൻ ശരിക്കും ആരാണെന്ന ചോദ്യത്തിന് അന്ന് ആര്യയുടെ മറുപടി ‘ട്വിൻ’ എന്നായിരുന്നു. പത്തു വർഷത്തിലേറെയായി സിബിനെ അറിയാമെന്നും സ്‌കൂളിൽ പഠിക്കുന്ന സമയത്തെ തന്റെ സുഹൃത്താണ് സിബിന്റെ ആദ്യ ഭാര്യയെന്നും ആര്യ പറയുന്നു. കുട്ടികാലം മുതലേ അറിയാമെങ്കിലും ഒരു ബോണ്ടിങ്ങ് വന്നത്, സിബിൻ സ്റ്റാർട്ട് മ്യൂസിക്കിൽ ഡിജെ ആയി വന്നപ്പോൾ മുതലാണെന്നും താരം കൂട്ടിച്ചേർത്തു. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു താരം.

”ഒറ്റവാക്കിൽ പറഞ്ഞാൽ സിബിൻ എന്റെ ട്വിൻ ആണ്. അങ്ങനെ പറയുന്നതാകും ശരി. പത്തു വർഷത്തിലേറെയായി അറിയാം. സ്‌കൂളിൽ പഠിക്കുന്ന സമയത്തെ എന്റെ സുഹൃത്താണ് സിബിന്റെ ആദ്യ ഭാര്യ. അങ്ങനെയാണ് പരിചയമെങ്കിലും കണക്ട് ആകുന്നത് സജിനച്ചേച്ചിയുടെ ഡാൻസ് സ്കൂൾ വഴിയാണ്. ചേച്ചിയുടെ കൂടെ സ്ഥിരമായി ഞാൻ ഷോ ചെയ്തിരുന്നു. സിബിനാണ് ആ ടീമിനെ മാനേജ് ചെയ്‍തിരുന്നത്. അങ്ങനെ കൂടുതൽ പരിചയപ്പെട്ടു. എങ്കിലും ഒരു ബോണ്ടിങ്ങ് വന്നത് സ്റ്റാർട്ട് മ്യൂസിക്കിൽ ഇവൻ ഡിജെ ആയി വന്നപ്പോൾ മുതലാണ്. ഞാൻ നോക്കിയപ്പോൾ എന്റെ മെയിൽ വേർഷൻ” എന്നാണ് മുൻപ് നൽകിയ അഭിമുഖത്തിൽ ആര്യ പറഞ്ഞത്.

ALSO READ: ‘നിങ്ങളുടെ ബന്ധത്തിൽ അവൾ സന്തുഷ്ടയാണോ’? മകളെ കുറിച്ചുള്ള ചോദ്യത്തിന് ആര്യയുടെ മറുപടി ഇങ്ങനെ

ആര്യയും താനും ഒരേ സ്വഭാവം ഉള്ളവരാണെന്നാണ് സിബിൻ പറഞ്ഞത്. ”ആര്യ എന്നോട് വന്ന് എന്തെങ്കിലും പറഞ്ഞാൽ ഇത് എനിക്കു സംഭവിച്ചതാണല്ലോ എന്ന് ഓർത്തുപോകും. ആര്യയെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ അത് എന്റെ കാര്യത്തിലും ശരിയായിരിക്കും. ഞാനും അങ്ങനെയാണ്. ആരെയും വേദനിപ്പിക്കാൻ ഇഷ്ടമില്ലാത്തയാളാണ് ആര്യ” എന്നും സിബിൻ നേരത്തെ പറഞ്ഞിരുന്നു.