Sreenath Bhasi: ‘ബാൻ വന്നതുകൊണ്ടാണ് ടികി ടാകയിൽ എനിക്ക് പകരം ആസിഫ് അലിയെ തിരഞ്ഞെടുത്തത്’; വെളിപ്പെടുത്തി ശ്രീനാഥ് ഭാസി
Sreenath Bhasi About Asif Ali: ആസിഫ് അലിയുടെ വളർച്ച കാണുന്നത് സന്തോഷമാണെന്ന് ശ്രീനാഥ് ഭാസി. ടികി ടാക എന്ന സിനിമയിൽ നിന്ന് തന്നെ ഒഴിവാക്കിയാണ് ആസിഫിനെ നായകനാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ടികി ടാക എന്ന സിനിമയിൽ തന്നെയാണ് ആദ്യം നായകനായി തീരുമാനിച്ചിരുന്നതെന്ന് ശ്രീനാഥ് ഭാസി. ബാനും ചില പ്രശ്നങ്ങളും ഉണ്ടായപ്പോൾ തനിക്ക് പകരം ആസിഫ് അലിയെ തിരഞ്ഞെടുക്കുകയായിരുന്നു. ആസിഫിൻ്റെ വളർച്ചയിൽ തനിക്ക് സന്തോഷമാണെന്നും ശ്രീനാഥ് ഭാസി ഒരു അഭിമുഖത്തിൽ പറഞ്ഞു.
“ആസിഫ് അലിയുടെ സിനിമകൾ കാണുമ്പോൾ സന്തോഷമാണ്. ഇവൻ്റെ ജീവിതത്തിൽ അങ്ങനെ സംഭവിക്കുന്നത് കാണുമ്പോൾ എനിക്കും സന്തോഷമാണ്. നമുക്കും ഒരു ഇൻസ്പിറേഷനാണ്. എനിക്കും കുറച്ച് മുന്നേ അവൻ സിനിമയിൽ തുടങ്ങിയതാണ്. ശ്യാമപ്രസാദ് സാർ പറഞ്ഞിട്ടുണ്ട്, ആ കഥാപാത്രം. ഋതുവിലെ കഥാപാത്രം നിനക്ക് ചെയ്യാമായിരുന്നു, നീ നേരത്തെ ഓഡിഷൻ ചെയ്തിരുന്നെങ്കിൽ എന്ന്.”- ശ്രീനാഥ് ഭാസി പറഞ്ഞു.
Also Read: Kamal Hassan: ‘പണിയിലെ രണ്ട് പേരെ നോക്കൂ, അഭിനയിക്കുകയല്ല, ജീവിക്കുകയാണ്’; കമൽഹാസൻ
“എന്നെ ടികി ടാകയിൽ നിന്നെടുത്ത് മാറ്റിയിട്ട് അവനെ ഹീറോ ആക്കുകയായിരുന്നു. കാരണം അവൻ കുറച്ചുകൂടി നല്ലതാണ്. അന്നെന്നെ ബാൻ ചെയ്തിരുന്നു. കുറച്ചൊക്കെ പ്രശ്നങ്ങളുണ്ടായിരുന്നു. അതുകൊണ്ട് അവർക്ക് അത്ര പണം മുടക്കാൻ ബുദ്ധിമുട്ടായിരുന്നു. എന്നിട്ട് ആസിഫിനെയാണ് നായകനാക്കിയത്. എനിക്ക് നിരാശയും അസൂയയുമൊക്കെ തോന്നാം. പക്ഷേ, എൻ്റെ കൂട്ടുകാരനാണ്. എനിക്ക് ആ ഗ്യാപ്പുള്ളതുകൊണ്ട് മഞ്ഞുമ്മൽ ബോയ്സ് ചെയ്യാൻ പറ്റി. ടികിടാകയിൽ നിന്ന് എടുത്തുമാറ്റിയപ്പോൾ ഞാൻ നേരെ വരുന്നത് അവിടേക്കാണ്. അവൻ മഞ്ഞുമ്മൽ ചെയ്യേണ്ടതായിരുന്നു. ഞങ്ങളുടെ ലൈഫൊക്കെ അങ്ങനെയാണ്. അവൻ നന്നായി ചെയ്യുന്നത് കാണുമ്പോ എനിക്ക് സന്തോഷമാണ്.”- താരം വിശദീകരിച്ചു.