Avanthika Mohan: നിരന്തരം വിവാഹാഭ്യർത്ഥന നടത്തിയ 17കാരന് നടി അവന്തികയുടെ മറുപടി; വൈറൽ
Avantika Mohan Viral Response to Fan Proposal: നിരന്തരം തനിക്ക് വിവാഹാഭ്യർത്ഥന നടത്തിയ 17കാരന് അവന്തിക നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരം ആരാധകന് മറുപടി നൽകിയത്.
‘ആത്മസഖി’ എന്ന സീരിയലിലൂടെ പ്രേക്ഷകമനസ് കീഴടക്കിയ നടിയാണ് അവന്തിക മോഹൻ. ‘തൂവൽ സ്പർശം’, ‘മണിമുത്ത്’ തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച അവന്തിക ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്. ഇപ്പോഴിതാ, നിരന്തരം തനിക്ക് വിവാഹാഭ്യർത്ഥന നടത്തിയ 17കാരന് അവന്തിക നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരം ആരാധകന് മറുപടി നൽകിയത്.
‘തന്റെ കുഞ്ഞ് ആരാധകന്’ എന്ന് പറഞ്ഞുകൊണ്ടാണ് അവന്തികയുടെ കത്ത് ആരംഭിക്കുന്നത്. നീ തനിക്ക് കുറച്ച് കാലമായി മെസേജുകൾ അയയ്ക്കുന്നുണ്ടെന്നും നിന്നോട് സത്യസന്ധമായി ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നുവെന്നും നടി പറയുന്നു. നീ ഇപ്പോഴും വളരെ ചെറുപ്പമാണ്. 16 അല്ലെങ്കിൽ 17 വയസ്. ജീവിതം എന്താണെന്ന് നീ മനസിലാക്കി തുടങ്ങുന്നതേയുള്ളൂ. തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ഒരു വർഷമായി നീ മെസേജ് അയയ്ക്കുന്നുണ്ട്. നീ അതിൽ തന്നെ ഉറച്ചു നിൽക്കുന്നു. എന്നാൽ, നീ വളരെ ചെറുപ്പമാണ്. വിവാഹത്തെ കുറിച്ചല്ല പരീക്ഷകളെ കുറിച്ചാണ് നീ ഇപ്പോൾ വിഷമിക്കേണ്ടതെന്നും നടി പറഞ്ഞു.
എന്നേക്കാൾ നിനക്ക് എത്രയോ പ്രായം കുറവാണ്. നമ്മൾ തമ്മിൽ വിവാഹം കഴിച്ചാൽ, നിന്റെ ഭാര്യയായിട്ടല്ല അമ്മയായിട്ടായിരിക്കും ആളുകൾ തന്നെ കാണുന്നത്. അതിനാൽ, ഇപ്പോൾ പഠനത്തിൽ ശ്രദ്ധിക്കൂ. നിന്റെ പ്രണയം ശരിയായ സമയത്ത് നിന്നെ തേടിവരും. സ്നേഹത്തോടെ, അനുഗ്രഹങ്ങളോടെ അവന്തിക എന്ന് പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്. ഈ കത്ത് ഇതിനകം സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
അവന്തികയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി:

ALSO READ: ‘പ്രസവം കാണിക്കണം എന്നൊന്നും ഉദ്ദേശിച്ചിരുന്നില്ല, വീഡിയോ എടുത്തതിന് കാരണം ഒരു വ്യക്തി’; ദിയ കൃഷ്ണ
ദുബായിൽ ജനിച്ചു വളർന്ന അവന്തിക മോഡലിംഗ് രംഗത്ത് നിന്നുമാണ് അഭിനയത്തിലേക്ക് കടന്നുവരുന്നത്. ‘യക്ഷി ഫെയിത്ത്ഫുളി’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ നടി തമിഴ്, മലയാളം, കന്നട സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തുടർന്നാണ്, മിനിസ്ക്രീനിലേക്ക് എത്തുന്നത്.