Jaseela Parveen: ‘അയാൾ എന്റെ വയറ്റിൽ രണ്ടുതവണ ചവിട്ടി, വീണുവെന്ന് കള്ളം പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു’; കാമുകന്റെ ക്രൂരമർദ്ദനത്തിന് ഇരയായി നടി ജസീല!
Serial Actress Jaseela Parveen: വീണുവെന്ന് നുണ പറഞ്ഞാണ് തന്നെ ആശുപത്രിയിൽ എത്തിച്ചതെന്നും നടി പറയുന്നുണ്ട്. ഇതിനു ശേഷം താൻ അയാളുടെ പേരിൽ പരാതി നൽകിയെന്നും ഇതിന്റെ കേസ് ഇപ്പോൾ നടക്കുകയാണെന്നും നടി പറഞ്ഞു.
ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടിയും മോഡലുമായ ജസീല പർവീൺ. ടെലിവിഷൻ ഷോയായ സ്റ്റാർ മാജിക്കിലൂടെയും ജസീല ശ്രദ്ധ നേടി. സോഷ്യൽ മീഡിയയിൽ സജീവമായ താരം കഴിഞ്ഞ ദിവസം പങ്കുവച്ച ചില ചിത്രങ്ങളും പോസ്റ്റുകളുമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.തന്റെ കാമുകനിൽ നിന്നും അനുഭവിച്ച ശാരീരിക-മാനസീക പീഡനങ്ങളെ കുറിച്ചാണ് നടിയുടെ പോസ്റ്റ്.
കാമുകന്റെ ക്രൂരമർദ്ദനത്തിന് ഇരയായിയെന്നും മുഖത്തും ശരീരത്തും ആഴത്തിൽ മുറിവുകളുണ്ടെന്നും ജസീല വെളിപ്പെടുത്തി. പല മുറിവുകളും ആഴത്തിലുള്ളതായിരുന്നു. ഇതിന്റെ ചിത്രങ്ങളും താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. കാമുകനായിരുന്ന വ്യക്തിയുടെ ഫോട്ടോയും ജസീല പുറത്തുവിട്ടു. ഡോക്ടറായ ഡോൺ തോമസ് എന്ന വ്യക്തിയാണ് നടിയെ ക്രൂരമായി മർദ്ദിച്ചത്. തന്റെ പ്രണയം തകരാതിരിക്കാനാണ് പലപ്പോഴായി ക്രൂര മർദ്ദനങ്ങൾ ഏൽക്കേണ്ടി വന്നപ്പോഴും തുറന്നുപറയാതിരുന്നത് എന്നാണ് നടി പറയുന്നത്.
Also Read:പെട്ടെന്ന് സുഖപ്പെടാൻ പ്രാർത്ഥന വേണമെന്ന് ദിയ കൃഷ്ണ; ഓമിക്ക് എന്തുപറ്റിയെന്ന് ആരാധകർ
2024 ഡിസംബർ 31ന് തനിക്ക് അറിയില്ലായിരുന്നു ഇനി വരാൻ പോകുന്ന ഓരോ രാത്രികളും എത്രത്തോളം പ്രയാസമേറിയതാകുമെന്ന് പറഞ്ഞുകൊണ്ടാണ് താൻ അനുഭവിച്ചത് ജസീല ആരാധകരുമായി പങ്കുവച്ചത്. ന്യൂയർ പാർട്ടിക്കുശേഷം നടന്ന വാക്ക് തർക്കം ആക്രമണത്തിലേക്ക് മാറി. അയാൾ എന്റെ വയറ്റിൽ രണ്ടുതവണ ചവിട്ടി. മുഖത്ത് വള ചേർത്ത് ഇടിച്ചു. മുഖം കീറി. പ്ലാസ്റ്റിക് സർജറി ആവശ്യമായി വന്നു. ആദ്യം അയാൾ തന്നെ ആശുപത്രിയിൽ കൊണ്ടുപോകാൻ വിസമ്മതിച്ചുവെന്നും എന്നാൽ പിന്നീട് ആശുപത്രിയിൽ എത്തിച്ചുവെന്നുമാണ് നടി പറയുന്നത്. വീണുവെന്ന് നുണ പറഞ്ഞാണ് തന്നെ ആശുപത്രിയിൽ എത്തിച്ചതെന്നും നടി പറയുന്നുണ്ട്. ഇതിനു ശേഷം താൻ അയാളുടെ പേരിൽ പരാതി നൽകിയെന്നും ഇതിന്റെ കേസ് ഇപ്പോൾ നടക്കുകയാണെന്നും നടി പറഞ്ഞു.
ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കണ്ണാടിയിൽ സ്വയം തിരിച്ചറിയാനോ പോലും കഴിയാത്ത അവസ്ഥയായി താൻ പത്ത് കിലോ ഭാരം കുറഞ്ഞുവെന്നും നടി വ്യക്തമാക്കി. താൻ അദ്ദേഹത്തിന് ഒരു അവസാന അവസരം പോലും നൽകി എന്നും ജസീല പറഞ്ഞു. അയാൾ മർദ്ദിച്ചപ്പോൾ പലതവണ തടയാൽ ശ്രമിച്ചുവെന്നും പക്ഷെ പെട്ടന്നുണ്ടായ മർദ്ദനം നൽകിയ ഷോക്കും വേദനയും കാരണം തനിക്ക് കൂടുതൽ നേരം എതിർത്ത് നിൽക്കാൻ കഴിഞ്ഞില്ലെന്നും ജസീല പറഞ്ഞു.