Arya Badai DJ Sibin Marriage: ‘കരയിപ്പിച്ചു കളഞ്ഞല്ലോടാ നീ’! വേദിയിൽ നിന്ന് ഇറങ്ങി സിബിനെ കെട്ടിപ്പിടിച്ച് ഖുഷി; കണ്ണ് നിറഞ്ഞ് ആര്യ; വീഡിയോ വൈറൽ

Arya and Sibin’s Sangeet Ceremony: വേദിയില്‍ നിന്നിറങ്ങി സിബിനെ കെട്ടിപ്പിടിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇത് കണ്ട് ആര്യ കരയുന്നതും ആര്യയെ നടി ശില്‍പ ബാല ആശ്വസിപ്പിക്കുന്നതും വീഡിയോയിലുണ്ട്.

Arya Badai DJ Sibin Marriage: കരയിപ്പിച്ചു കളഞ്ഞല്ലോടാ നീ! വേദിയിൽ നിന്ന് ഇറങ്ങി സിബിനെ കെട്ടിപ്പിടിച്ച് ഖുഷി; കണ്ണ് നിറഞ്ഞ് ആര്യ; വീഡിയോ വൈറൽ

Arya Badai Dj Sibin Marriage

Published: 

23 Aug 2025 | 02:54 PM

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടിയും അവതാരകയുമായ ആര്യ. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. ഡിജെയും കൊറിയോഗ്രാഫറുമായ സിബിനാണ് വരൻ. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും സംഗീത് പിരിപാടിയുടെ വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധനേടുന്നത്.

ആര്യയുടെ മകള്‍ ഖുഷിയും നടി ദിവ്യപ്രഭയും നൃത്തം ചെയ്യുന്ന വീഡിയോയാണിത്. ചിത്ത എന്ന സിനിമയിലെ ‘ഉനക്ക് താന്‍’ എന്ന ഗാനത്തിനാണ് ഇരുവരും നൃത്തം ചെയ്യുന്നത് . സിബിനുവേണ്ടി നൃത്തം ചെയ്യുന്ന ഖുഷി ഇതിനിടയില്‍ വേദിയില്‍ നിന്നിറങ്ങി സിബിനെ കെട്ടിപ്പിടിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇത് കണ്ട് ആര്യ കരയുന്നതും ആര്യയെ നടി ശില്‍പ ബാല ആശ്വസിപ്പിക്കുന്നതും വീഡിയോയിലുണ്ട്.

 

ആര്യയുടെ അടുത്ത സുഹൃത്തായ ശിൽപ ബാലയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ വീഡിയോ പങ്കുവച്ചത്. നിങ്ങൾക്ക് പറയാൻ പറ്റാത്ത എന്നാൽ സാക്ഷിയാകാൻ കഴിയുന്ന ചില കഥകളുണ്ട്. എന്ത് മനോഹരമായ രാത്രിയായിരുന്നു അത്. ഹൃദയത്തെ സന്തോഷിപ്പിക്കുകയും കണ്ണുകള്‍ ഈറനണിയിക്കുകയും മനസ്സ് നിറയ്ക്കുകയും ചെയ്യുന്ന ഓർമകൾ നിറഞ്ഞ രാത്രി. ആര്യാമ്മയുടെയും സിബിനളിയന്റെയും ഖുഷിബേബിയുടെയും ജീവിതത്തിൽ സ്നേഹവും സന്തോഷവും നിറയട്ടെ’, വിഡിയോ പങ്കുവച്ചു കൊണ്ട് ശിൽപ ബാല കുറിച്ചു.

സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. നിലവില്‍ 32 ലക്ഷം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. ഒട്ടേറെപ്പേര്‍ ആര്യയ്ക്കും സിബിനും ഖുഷിക്കും ആശംസ നേര്‍ന്ന് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു. ‘കരയിപ്പിച്ചു കളഞ്ഞല്ലോടാ എന്നാണ് ഒരാൾ കമന്റിട്ടത്.

Related Stories
Bhavana: ‘ആ വാർത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല’; പ്രചാരണം തള്ളി നടി ഭാവന
2026 Oscar Nomination: ഓസ്കാറിൽ ഇത്തവണയും ഇന്ത്യയ്ക്ക് നിരാശ; നോമിനേഷനിൽ തിളങ്ങി ‘സിന്നേഴ്സും’ ‘മാർട്ടി സുപ്രീമും’
Kalabhavan Mani Hits: 14 വർഷങ്ങൾക്കിപ്പുറവും കൈകൊട്ടിക്കളിപ്പാട്ടായി കലാഭവൻമണി ഹിറ്റ്സ്, ആ വരികളുടെ ശിൽപി ഇവിടെയുണ്ട്
Jana Nayagan: വിജയ് ആരാധകർക്ക് ഇനിയും കാത്തിരിക്കേണ്ടി വരും; ‘ജനനായകൻ’ റിലീസ് വൈകും
Adoor Gopalakrishnan- Mammootty Film: പ്രതിഭയും പ്രതിഭാസവും വീണ്ടും ഒന്നിക്കുന്നു; അടൂര്‍– മമ്മൂട്ടി ചിത്രം ഉടന്‍
Prithviraj Sukumaran: ‘പ്രണയകാലത്ത് സുപ്രിയ ഗിഫ്റ്റ് തന്നത് ക്രിക്കറ്റ് ബാറ്റാണ്, അത് ഇപ്പോഴും വീട്ടിൽ ഉണ്ട്’; വെളിപ്പെടുത്തി പൃഥ്വിരാജ്
മുട്ട ഇനി പെർഫക്ടായി പുഴുങ്ങിയെടുക്കാം
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം