AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mirage: ദൃശ്യം 3യ്ക്കു മുമ്പൊരു ജിത്തു ജോസഫ് മാജിക്, ആസിഫ് അലിയുടെ മിറാഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

Asif Ali and Aparna Balamurali Reunite for Jeethu Joseph's 'Mirage: ഇ ഫോർ എക്സ്പിരിമെൻറ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ, സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ സഹകരണത്തോടെ മുകേഷ് ആർ മെഹ്ത, ജതിൻ എം സേഥി, സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Mirage: ദൃശ്യം 3യ്ക്കു മുമ്പൊരു ജിത്തു ജോസഫ് മാജിക്, ആസിഫ് അലിയുടെ മിറാഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി
Mirage MovieImage Credit source: facebook
aswathy-balachandran
Aswathy Balachandran | Published: 23 Jun 2025 20:57 PM

കൊച്ചി: ദൃശ്യം 3യ്ക്കു മുന്നേ മറ്റൊരു ചിത്രവുമായി ജിത്തു ജോസഫ് എത്തുന്നു. മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ‘കിഷ്കിന്ധാ കാണ്ഡ’ത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന ‘മിറാഷ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 6ൃസിനിമയുടെ ഡിജിറ്റൽ ഇല്യൂഷൻ വീഡിയോ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെ ഇപ്പോൾ ഫസ്റ്റ് ലുക്കും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.

ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് ‘മിറാഷി’ലെ മറ്റ് പ്രധാന താരങ്ങൾ. ഡിജിറ്റൽ ഇല്യൂഷൻ വീഡിയോയുടെ കമന്റ് സെക്ഷനിൽ കഴിഞ്ഞ ദിവസം ചിത്രത്തിലെ താരങ്ങൾ നടത്തിയ രസകരമായ സംഭാഷണം ശ്രദ്ധ നേടിയിരുന്നു. ‘തമ്പ് നെയിൽ അപ്ഡേറ്റ് മാറിക്കൊണ്ടിരിക്കുന്നുണ്ടോ’ എന്ന ഒരു പ്രേക്ഷകന്റെ കമന്റിന് താഴെയാണ് താരങ്ങളായ ആസിഫ് അലി, അപർണ ബാലമുരളി, ഹക്കീം ഷാജഹാൻ, ഹന്ന റെജി കോശി എന്നിവർ കമന്റുകളുമായി എത്തിയത്.

Also read – ലഹരി മരുന്ന് കേസില്‍ തമിഴ് സിനിമാ നടൻ ശ്രീകാന്ത് അറസ്റ്റില്‍

“കാണുന്നതെല്ലാം വിശ്വസിക്കരുത്, എല്ലാം മിറാഷാണ്” എന്ന കമന്റുമായി ഹക്കീം ഷാജഹാനാണ് ആദ്യം എത്തിയത്. തുടർന്ന് “ആഹാ എന്നിട്ട്” എന്ന് ഹന്നയും, “ഹോ, പണ്ഡിതൻ ആണെന്ന് തോന്നുന്നു” എന്ന് അപർണയും, “മിറാഷ് കഴിഞ്ഞതിൽ പിന്നെ ഇങ്ങനെയാണെന്നാ കേട്ടത്” എന്ന രസകരമായ കമന്റുമായി ആസിഫ് അലിയും എത്തി. ഇത് പ്രേക്ഷകരെയും ആവേശത്തിലാക്കി.

ഇ ഫോർ എക്സ്പിരിമെൻറ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ, സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ സഹകരണത്തോടെ മുകേഷ് ആർ മെഹ്ത, ജതിൻ എം സേഥി, സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ആസിഫ് അലിയുടെ 2025-ലെ ആദ്യ റിലീസായ ‘രേഖാചിത്രം’ ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു. ഏറെ ചർച്ചയായ ‘കൂമൻ’ എന്ന ചിത്രത്തിന് ശേഷം ആസിഫും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർ വലിയ പ്രതീക്ഷയിലാണ്.

സാങ്കേതിക വശം

 

ഛായാഗ്രഹണം: സതീഷ് കുറുപ്പ്
കഥ: അപർണ ആർ തറക്കാട്
തിരക്കഥ, സംഭാഷണം: ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ്
എഡിറ്റർ: വി.എസ്. വിനായക്
പ്രൊഡക്ഷൻ ഡിസൈനർ: പ്രശാന്ത് മാധവ്
സംഗീതം: വിഷ്ണു ശ്യാം
ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ
കോസ്റ്റ്യൂം ഡിസൈനർ: ലിൻറാ ജീത്തു
പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ
മേക്കപ്പ്: അമൽ ചന്ദ്രൻ
വി എഫ് എക്സ് സൂപ്പർവൈസർ: ടോണി മാഗ്‌മിത്
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കത്തീന ജീത്തു