Actor Sreekanth Arrest: ലഹരി മരുന്ന് കേസില്‍ തമിഴ് സിനിമാ നടൻ ശ്രീകാന്ത് അറസ്റ്റില്‍
Tamil Actor Sreekanth Arrested : തമിഴിലും തെലുങ്കിലും നിരവധി ശ്രദ്ധേയമായ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ശ്രീകാന്ത്, 'റോജാക്കൂട്ടം' എന്ന ചിത്രത്തിലൂടെയാണ് നായകനായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.
ചെന്നൈ: തമിഴ് നടൻ ശ്രീകാന്ത് ലഹരിമരുന്ന് കേസിൽ അറസ്റ്റിൽ. വൈദ്യപരിശോധനയിൽ ഇദ്ദേഹത്തിന്റെ രക്തത്തിൽ കൊക്കെയ്ന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചെന്നൈ നുംഗമ്പാക്കം പോലീസ് സ്റ്റേഷനിലാണ് അറസ്റ്റ്.
എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവ് പ്രസാദ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീകാന്തിനെ ആദ്യം കസ്റ്റഡിയിലെടുത്തത്. കൊക്കെയ്ൻ കൈവശം വെച്ചതിന് അറസ്റ്റിലായ ഒരു മയക്കുമരുന്ന് കടത്തുകാരന് ശ്രീകാന്തിനെ പരിചയപ്പെടുത്തിയത് പ്രസാദാണെന്ന് റിപ്പോർട്ടുകളുണ്ട്. ശ്രീകാന്തിന് ലഹരിമരുന്ന് നൽകിയത് താനാണെന്നും പ്രസാദ് മൊഴി നൽകിയിട്ടുണ്ട്.
തമിഴിലും തെലുങ്കിലും നിരവധി ശ്രദ്ധേയമായ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ശ്രീകാന്ത്, ‘റോജാക്കൂട്ടം’ എന്ന ചിത്രത്തിലൂടെയാണ് നായകനായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം വലിയ വിജയമായിരുന്നു. തുടർന്ന് ‘ഏപ്രിൽ മാദത്തിൽ’, ‘പാർഥിപൻ കനവ്’ തുടങ്ങിയ വിജയ ചിത്രങ്ങളിലും അദ്ദേഹം നായകനായി. വിജയ് നായകനായ ‘നൻപൻ’ എന്ന സിനിമയിലും ശ്രീകാന്ത് ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അവസാനമായി അഭിനയിച്ച ചിത്രം കെ. രംഗരാജ് സംവിധാനം ചെയ്ത ‘കൊഞ്ചം കാതൽ കൊഞ്ചം മോദൽ’ ആണ്. ഈ ചിത്രത്തിൽ കാർത്തിക് എന്ന കഥാപാത്രത്തെയാണ് ശ്രീകാന്ത് അവതരിപ്പിച്ചത്. മലയാളത്തിൽ ‘ഹീറോ’ എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.