5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Rekha Chithram Movie: ദു​രൂഹതകൾ നിറഞ്ഞാടുന്ന ‘രേഖാചിത്രം’; സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

Rekha Chithram Movie Poster: പോലീസ് വേഷത്തിൽ ആസിഫ് അലി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണോ എന്ന പ്രതീക്ഷയിൽ കാത്തിരിക്കുമ്പോഴാണ് പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്താൻ തക്കവണ്ണം സെക്കൻഡ് ലുക്ക് പോറസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്.

Rekha Chithram Movie: ദു​രൂഹതകൾ നിറഞ്ഞാടുന്ന ‘രേഖാചിത്രം’; സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്
രേഖാചിത്രം (​Image Credits: Instagram)
Follow Us
neethu-vijayan
Neethu Vijayan | Updated On: 30 Sep 2024 16:19 PM

ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘രേഖാചിത്രം’ (Rekha Chithram Movie) എന്ന ചിത്രത്തിൻ്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. നിഗൂഢതകൾ ഒളിച്ചിരിക്കുന്ന പോസ്റ്റർ പ്രേക്ഷകരെ സംശയത്തിലാഴ്ത്തന്ന വിധമാണ് ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തുവിട്ട ഫസ്റ്റ്ലുക്ക് പോസ്റ്ററും വലിയ രീതിയിൽ സ്വീകാര്യത നേടിയിരുന്നു. പോലീസ് വേഷത്തിൽ ആസിഫ് അലി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണോ എന്ന പ്രതീക്ഷയിൽ കാത്തിരിക്കുമ്പോഴാണ് പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്താൻ തക്കവണ്ണം സെക്കൻഡ് ലുക്ക് പോറസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ തിരക്കഥ രചിച്ച ചിത്രം വമ്പൻ ബജറ്റിലാണ് ഒരുക്കുന്നത്. അനശ്വര രാജനാണ് നായികയായി എത്തുന്നത്. മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ‘ദി പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ഈ സിനിമ ‘മാളികപ്പുറം’, ‘2018’ എന്നീ ചിത്രങ്ങൾക്കും റീലീസിന് തയ്യാറെടുക്കുന്ന ‘ആനന്ദ് ശ്രീബാല’ക്കും ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന ചിത്രം കൂടിയാണ്.

ALSO READ: ഞെട്ടിച്ചു കളഞ്ഞ ലൊക്കേഷൻ; ആദ്യം ഷൂട്ട്‌ ചെയ്തത് കിഷ്കിന്ധാ കാണ്ഡം, റിലീസ് ചെയ്തത് ഭ്രമയുഗം, പക്ഷെ?

മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധി കോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയ്യടിനേടിയ സെറിൻ ശിഹാബ് തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഛായാഗ്രഹണം- അപ്പു പ്രഭാകർ, ചിത്രസംയോജനം- ഷമീർ മുഹമ്മദ്, കലാസംവിധാനം- ഷാജി നടുവിൽ, സംഗീത സംവിധാനം- മുജീബ് മജീദ്, ഓഡിയോഗ്രഫി- ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ- ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്‌സ് സേവ്യർ, വിഫ്എക്സ്- മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്,

വിഫ്എക്സ് സൂപ്പർവൈസർസ്- ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്- ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ- രംഗ് റെയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബേബി പണിക്കർ, പ്രേംനാഥ്‌, പ്രൊഡക്ഷൻ കോർഡിനേറ്റർ- അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്- ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ- ആസിഫ് കുറ്റിപ്പുറം, സംഘട്ടനം- ഫാന്റം പ്രദീപ്‌, സ്റ്റിൽസ്- ബിജിത് ധർമ്മടം, ഡിസൈൻ- യെല്ലോടൂത്ത്, പിആർഒ & മാർക്കറ്റിംഗ്- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Latest News