Askar Ali: ‘സിനിമയിൽ അഭിനയിച്ചിട്ട് ആറ് വർഷമായി, ഇക്കയുടെ ശബ്ദവുമായുള്ള സാമ്യം എനിക്ക് നെഗറ്റീവാണ്’; അസ്കർ അലി
Askar Ali talks about Asif Ali: സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ജാനകി സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിലൂടെ വീണ്ടും അസ്കർ മലയാള സിനിമയിൽ തിരിച്ചെത്തുകയാണ്.
ഹണി ബീ 2.5, കാമുകി, ചെമ്പരത്തിപ്പൂ, ജീം ബൂം ബ തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമാപ്രേമികൾക്ക് ഏറെ പരിചിതനായ താരമാണ് അസ്കർ അലി. ആസിഫ് അലിയുടെ ഇളയ സഹോദരൻ കൂടിയാണ് അസ്കർ. സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ജാനകി സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിലൂടെ വീണ്ടും അസ്കർ മലയാള സിനിമയിൽ തിരിച്ചെത്തുകയാണ്.
ഇപ്പോഴിതാ തന്റെ സഹോദരൻ ആസിഫ് അലിയെ കുറിച്ച് സംസാരിക്കുകയാണ് അസ്കർ. ആസിഫ് അലിയുടെ കരിയറിൽ പരാജയം നേരിട്ട സമയത്ത് കുടുംബം നൽകിയ പിന്തുണയെ പറ്റി ചോദിച്ചപ്പോൾ മറുപടി നൽകുകയായിരുന്നു താരം,
‘ഞങ്ങളുടെ കുടുംബത്തിന്റെ മുന്നിൽ ആസിക്ക സിനിമയുടെ കാര്യങ്ങൾ അങ്ങനെ പറയാറില്ല. എപ്പോഴും ചിരിച്ച മുഖത്തോടെയാകും ഉണ്ടാവുക. സീരിയസാകേണ്ട സമയത്ത് സീരിയസാകുമെങ്കിലും ബാക്കി കാര്യങ്ങളിലൊക്കെ ഫണ്ണായി നിൽക്കുന്നവരാണ് കുടുംബത്തിൽ എല്ലാവരും. ഞങ്ങൾ ഒരുമിച്ച് ഇരിക്കുന്ന സമയത്തൊന്നും സിനിമയെ കുറിച്ച് സംസാരിക്കാറില്ല.
ALSO READ: ഷാരൂഖ് ഖാന്റെ വസതിയിൽ വനംവകുപ്പിന്റെ പരിശോധന; നടപടി തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന പരാതിയിൽ
ഞാനിപ്പോൾ അഭിനയിച്ചിട്ട് ആറ് കൊല്ലമായി. നീ എന്ത് പണിക്കാണ് ഇനി പോകുന്നത് എന്ന് ഇതുവരെ ഇക്ക എന്നോട് ചോദിച്ചിട്ടില്ല. പരസ്പരം മെന്റൽ സപ്പോർട്ട് കൊടുക്കാറുണ്ട്. പിന്നെ എനിക്കൊരു ചേട്ടനുണ്ട്, എനിക്ക് പണിയില്ലെങ്കിലും എന്നെ അദ്ദേഹം നോക്കുമെന്ന് ഉറപ്പാണ്.
പിന്നെ അദ്ദേഹത്തിന് പ്രത്യേകിച്ചൊരു കോൺഫിഡൻസ് കൊടുക്കേണ്ട ആവശ്യമില്ലെന്നും അസ്കർ പറയുന്നു. കൂടാതെ ആസിഫ് അലിയുടെ ശബ്ദവുമായി സാമ്യം തോന്നുന്നത് തനിക്ക് നെഗറ്റീവാണെന്നും താരം പറയുന്നു. കാരണം ആസിഫ് അലി എന്ന നടൻ ഓൾറെഡി സിനിമയിൽ ഉണ്ടെന്നും താനും അതുപോലെ തന്നെയായിട്ട് ഗുണമൊന്നും ഇല്ലെന്നും അദ്ദേഹം പറയുന്നു. തന്റേതായ ഒരു ഐഡന്റിറ്റിയും ആക്ടിക് സ്റ്റൈലും ഉണ്ടാക്കിയെടുക്കണമെന്നാണ് ആഗ്രഹമെന്നും അതിന് വേണ്ടിയാണ് ശ്രമിക്കുന്നതെന്നും’ അസ്കർ പറയുന്നു.