AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Drishyam 3: ദൃശ്യം 3 ഒക്ടോബറിൽ എത്തും; ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ലെന്ന് ആശിർവാദ് സിനിമാസ്

Drishyam 3 Release Date: സിനിമാപ്രേമികൾ കാത്തിരിക്കുന്ന ദൃശ്യം 3 സിനിമ ഒക്ടോബറിൽ എത്തും. നിർമാതാക്കളായ ആശിർവാദ് സിനിമാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Drishyam 3: ദൃശ്യം 3 ഒക്ടോബറിൽ എത്തും; ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ലെന്ന് ആശിർവാദ് സിനിമാസ്
ദൃശ്യം 3Image Credit source: Jeethu Joseph Facebook
abdul-basith
Abdul Basith | Updated On: 21 Jun 2025 18:22 PM

ദൃശ്യം സിനിമാ പരമ്പരയിലെ മൂന്നാം ഭാഗം ദൃശ്യം 3 ഒക്ടോബറിൽ എത്തുമെന്ന് നിർമാതാക്കളായ ആശിർവാദ് സിനിമാസ്. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ആശിർവാദ് സിനിമാസിൻ്റെ പ്രഖ്യാപനം. സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്ന സമയമാണോ റിലീസാവുന്ന സമയമാണോ ഇതെന്ന് വ്യക്തമല്ല. എങ്കിലും ദൃശ്യം 3 എത്തുമെന്ന ഉറപ്പാണ് ഇപ്പോൾ ആശിർവാദ് സിനിമാസ് നൽകിയിരിക്കുന്നത്. സംവിധായകൻ ജീത്തു ജോസഫും നടൻ മോഹൻലാലും നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂരും ചേർന്നുള്ള ഒരു വിഡിയോയിലൂടെയാണ് പ്രഖ്യാപനം.

ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ലെന്ന ടാഗ് ലൈനോടെയാണ് ആശിർവാദ് സിനിമാസിൻ്റെ പോസ്റ്റ്. അതുകൊണ്ട് തന്നെ ജോർജ് കുട്ടിയുടെ ഭൂതകാലം ഒരിക്കൽ കൂടി മറനീക്കി പുറത്തുവരുമെന്ന് തീർച്ച. ഒടുവിൽ അയാൾ നിയമത്തിന് കീഴടങ്ങുമോ വീണ്ടും രക്ഷപ്പെടുമോ എന്ന് മാത്രമാണ് അറിയേണ്ടത്.

Also Read: Manju Pathrose: ‘അടിമകളാക്കി വെക്കാമെന്ന ധാർഷ്ട്യം പുള്ളിക്ക് ഉണ്ടായിരുന്നു’; മറിമായത്തിൽ നിന്നും പിന്മാറിയതിനുള്ള കാരണം വെളിപ്പെടുത്തി മഞ്ജു പത്രോസ്

2013ലാണ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ദൃശ്യം സിനിമ സംവിധാനം ചെയ്തത്. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, എസ്തർ അനിൽ, സിദ്ധിഖ്, ആശ ശരത് തുടങ്ങിയവർ അഭിനയിച്ച സിനിമ ഒരു കുടുംബചിത്രമെന്ന നിലയിലാണ് മാർക്കറ്റ് ചെയ്തത്. എന്നാൽ, സിനിമയുടെ റിലീസോടെ കാര്യങ്ങൾ മാറിമറിഞ്ഞു. മലയാളത്തിലെ ലക്ഷണമൊത്ത ക്രൈം ത്രില്ലർ സിനിമയായി ദൃശ്യം മാറി. മാൻഡരിൻ ചൈനീസ് ഉൾപ്പെടെ ആറ് ഭാഷകളിലേക്കാണ് സിനിമ റീമേക്ക് ചെയ്തത്. 2021ൽ ദൃശ്യം 2 പുറത്തിറങ്ങി. കൊവിഡ് പ്രതിസന്ധിക്കിടെ ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് സിനിമ റിലീസായത്. ഈ സിനിമയ്ക്കും നല്ല അഭിപ്രായങ്ങൾ ലഭിച്ചു. പിന്നാലെ ദൃശ്യം 3 വരുമോ എന്ന ചോദ്യം പലതവണ ജീത്തു ജോസഫ് നേരിട്ടെങ്കിലും കഥ കിട്ടിയിട്ടില്ലെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. ഒടുവിൽ കഴിഞ്ഞ ഫെബ്രുവരിയിൽ മോഹൻലാൽ തന്നെ ഒരു അഭിമുഖത്തിനിടെ ദൃശ്യം 3യുടെ കാര്യം സ്ഥിരീകരിച്ചു.