AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Naga Chaitanya: ബ്രാൻഡുകളോട് താത്പര്യമില്ലെന്ന് നാഗ ചൈതന്യ; ധരിക്കുന്നത് 41 ലക്ഷത്തിന്റെ വാച്ച്; ട്രോളുകൾ നിറയുന്നു

Naga Chaitanya Luxury Watch: 2021ൽ പുറത്തിറങ്ങിയ 'ലവ് സ്റ്റോറി'യിൽ ശേഖറിനൊപ്പം നാഗ ചൈതന്യ പ്രവർത്തിച്ചിരുന്നു. അതിനെകുറിച്ച് സംസാരിക്കുന്നതിനിടെയാണ് താരം മുമ്പ് ഉണ്ടായിരുന്നത് പോലെ തനിക്കിപ്പോൾ ബ്രാൻഡുകളോട് ഭ്രമമില്ലെന്ന് പറഞ്ഞത്. ശേഖറിന്റെ ആശയങ്ങൾ തന്നിൽ സ്വാധീനം ചെലുത്തിയെന്നും താരം പറയുന്നുണ്ട്.

Naga Chaitanya: ബ്രാൻഡുകളോട് താത്പര്യമില്ലെന്ന് നാഗ ചൈതന്യ; ധരിക്കുന്നത് 41 ലക്ഷത്തിന്റെ വാച്ച്; ട്രോളുകൾ നിറയുന്നു
നാഗ ചൈതന്യ Image Credit source: Facebook
nandha-das
Nandha Das | Published: 21 Jun 2025 20:54 PM

തെലുങ്ക് സൂപ്പർതാരം നാഗാർജുനയുടെ മകനും പ്രമുഖ നടനുമാണ് നാഗ ചൈതന്യ. അടുത്തിടെയായി വ്യക്തി ജീവിതത്തിലെ വിവാദങ്ങൾ കാരണമാണ് താരം എന്നും വാർത്തകളിൽ നിറയുന്നത്. ഇപ്പോഴിതാ, ഉപയോഗിക്കുന്ന വാച്ചിന്റെ പേരിൽ കടുത്ത സൈബർ ആക്രമണം നേരിടുകയാണ് നാഗചൈതന്യ. തനിക്കിപ്പോൾ ബ്രാൻഡുകളോട് താത്പര്യമില്ലെന്ന നടന്റെ അവകാശവാദം കള്ളമാണെന്ന് തെളിഞ്ഞതോടെയാണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറഞ്ഞത്.

അടുത്തിടെ ശേഖർ കമ്മുല സംവിധാനം ചെയ്ത ‘കുബേര’ എന്ന ചിത്രത്തിന്റെ പ്രൊമോഷന് നാഗ ചൈതന്യയും എത്തിയിരുന്നു. 2021ൽ പുറത്തിറങ്ങിയ ‘ലവ് സ്റ്റോറി’യിൽ ശേഖറിനൊപ്പം താരം പ്രവർത്തിച്ചിരുന്നു. അതിനെകുറിച്ച് സംസാരിക്കുന്നതിനിടെയാണ് നാഗ ചൈതന്യ മുമ്പ് ഉണ്ടായിരുന്നത് പോലെ തനിക്കിപ്പോൾ ബ്രാൻഡുകളോട് ഭ്രമമില്ലെന്ന് പറഞ്ഞത്. ശേഖറിന്റെ ആശയങ്ങൾ തന്നിൽ സ്വാധീനം ചെലുത്തിയെന്നും താരം പറയുന്നുണ്ട്.

“ലവ് സ്റ്റോറി’യിൽ പ്രവർത്തിച്ച സമയത്ത് മറ്റേതൊരു ചെറുപ്പക്കാരനെയും പോലെ എനിക്കും ബ്രാൻഡുകളോട് ഭ്രമമായിരുന്നു. എന്നാൽ, നിങ്ങൾ നയിക്കുന്ന ലളിതമായ ജീവിതം ഞാൻ കണ്ടു. നിങ്ങൾക്ക് എന്താണ് വേണ്ടതെന്നും, നിങ്ങളുടെ സന്തോഷം എന്താണെന്നും നിങ്ങൾക്ക് കൃത്യമായി അറിയാം. ഇതിൽ കൂടുതൽ ഒരാൾക്ക് എന്തുവേണം? ഇതോടെ എനിക്ക് ആവശ്യമുള്ള കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയെന്ന് ഞാൻ മനസ്സിലാക്കി” എന്ന് നാഗ ചൈതന്യ പറഞ്ഞു.

ALSO READ: ‘സിനിമയിൽ അഭിനയിച്ചിട്ട് ആറ് വർഷമായി, ഇക്കയുടെ ശബ്ദവുമായുള്ള സാമ്യം എനിക്ക് നെ​ഗറ്റീവാണ്’; അസ്കർ അലി 

എന്നാൽ, താനിപ്പോൾ ലളിത ജീവിതമാണ് നയിക്കുന്നതെന്ന നാഗ ചൈതന്യയുടെ അവകാശവാദം സോഷ്യൽ മീഡിയയെ ഒന്നടങ്കം പ്രകോപിപ്പിച്ചു. അവർ ആദ്യം ചൂണ്ടിക്കാട്ടിയത് താരത്തിന്റെ വിലകൂടിയ വാച്ചാണ്. ഔടമാസ് പിഗ്വേ റോയൽ ഓക്ക് ഓഫ്‌ഷോർ (Audemars Piguet Royal Oak Offshore) വാച്ച് ധരിച്ചുകൊണ്ടാണ് താരം ആഡംബര ജീവിതം നയിക്കാൻ താത്പര്യപ്പെടുന്നില്ലെന്ന് പറയുന്നതെന്ന് സോഷ്യൽ മീഡിയ കുറ്റപ്പെടുത്തി. നാഗ ചൈതന്യ ധരിക്കുന്ന റോയൽ ഓക്ക് ക്രോണോഗ്രാഫിന് 41 ലക്ഷം രൂപയാണ് വിപണി വില.

ഇതോടെ, നടന്റെ സിമ്പിൾ ജീവിതം നയിക്കുന്നുവെന്ന വാദം അഭിനയമാണെന്ന് സോഷ്യൽ മീഡിയ ആരോപിച്ചു. ഒരു തലമുറയക്ക് ജീവിക്കാൻ ആവശ്യമായ പണം ചെലവഴിച്ചാണ് രണ്ട് സ്വപ്നതുല്യമായ വിവാഹങ്ങൾ താരം നടത്തിയതെന്നും പലരും കമന്റ് ബോക്സിൽ ചൂണ്ടികാണിച്ചു. “ഡിസൈനർ വസ്ത്രങ്ങളും ഷൂസുമാണ് ധരിക്കുന്നത്. പിന്നെ ഏത് ചെലവാണ് താങ്കൾ കുറച്ചത്?” എന്നും ഒരാൾ കമന്റിലൂടെ ചോദിക്കുന്നു.