AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Aswathy Sreekanth: അവളെന്നെ അന്ന് അന്തംവിട്ടു നോക്കി! എനിക്കതിൽ ഇപ്പോഴും കുറ്റബോധമുണ്ട്; അശ്വതി ശ്രീകാന്ത്

Aswathy Sreekanth: തനിക്കുണ്ടായ ഒരു അനുഭവത്തിൽ നിന്നാണ് താൻ ഈ കാര്യം പറയുന്നതെന്നും അശ്വതി. വിവാഹിതയായ അശ്വതിക്ക് ഒരു മകൾ ഉണ്ട്. ആ മകളിൽ നിന്നാണ് തനിക്ക് ഈ അനുഭവം ഉണ്ടായത് എന്ന് അവർ പറയുന്നു.

Aswathy Sreekanth: അവളെന്നെ അന്ന് അന്തംവിട്ടു നോക്കി! എനിക്കതിൽ ഇപ്പോഴും കുറ്റബോധമുണ്ട്; അശ്വതി ശ്രീകാന്ത്
Aswathy SreekanthImage Credit source: Instagram
ashli
Ashli C | Published: 17 Oct 2025 22:06 PM

സാമൂഹിക വിഷയങ്ങളിൽ എന്നും വ്യക്തമായ അഭിപ്രായമുള്ള നടിയും അവതാരകയും എഴുത്തുകാരിയും ആണ് അശ്വതി ശ്രീകാന്ത്. അശ്വതിയുടെ ചില വിഷയങ്ങളിൽ ഉള്ള അഭിപ്രായങ്ങൾ പലർക്കും വലിയ ഇഷ്ടമാണ്. പ്രത്യേകിച്ച് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അശ്വതി പറയുന്ന ചില കാര്യങ്ങൾക്ക് വലിയ പിന്തുണയാണ് ആളുകൾ നൽകാറുള്ളത്. അത്തരത്തിൽ അശ്വതി ഇപ്പോൾ പങ്കുവെച്ച ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്.

നമ്മുടെ കുട്ടികൾ വിഷമഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ അത് വീഡിയോ ആയി പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കിടരുത് എന്നാണ് അശ്വതി തന്റെ പുതിയ വീഡിയോയിലൂടെ പറയുന്നത്. അതായത് കുട്ടികൾ എന്തെങ്കിലും കാര്യത്തിന് കരയുന്നത് ദേഷ്യപ്പെടുന്നത് വാശിപിടിക്കുന്നത് തുടങ്ങിയതൊന്നും ഷൂട്ട് ചെയ്ത് സോഷ്യലിടങ്ങളിൽ പ്രചരിപ്പിച്ച് ആളുകൾക്ക് മുൻപിൽ അവരെ ഒരു പ്രദർശന വസ്തുവാക്കി മാറ്റരുത് എന്നാണ് അശ്വതി പറയുന്നത്. തനിക്കുണ്ടായ ഒരു അനുഭവത്തിൽ നിന്നാണ് താൻ ഈ കാര്യം പറയുന്നതെന്നും അശ്വതി. വിവാഹിതയായ അശ്വതിക്ക് ഒരു മകൾ ഉണ്ട്. ആ മകളിൽ നിന്നാണ് തനിക്ക് ഈ അനുഭവം ഉണ്ടായത് എന്ന് അവർ പറയുന്നു.

തന്റെ മകൾ തന്നോട് സ്കൂളിൽ പോകുന്നില്ല എന്ന് പറഞ്ഞ് കരയുന്ന സമയമുണ്ടായിരുന്നു. അന്നത് എനിക്കൊരു തമാശ ആയിട്ടാണ് തോന്നിയത്. അങ്ങനെ ചിന്തിച്ചത് ഓർക്കുമ്പോൾ ഇപ്പോഴും തനിക്ക് കുറ്റബോധമുണ്ട്. തന്റെ മകളെ കാണുമ്പോൾ ആളുകളൊക്കെ സ്കൂളിൽ പോകാൻ മടിയാണല്ലേ എന്ന് ചോദിക്കുമായിരുന്നു. കരയുന്നത് കണ്ടല്ലോ എന്നൊക്കെ. തന്റെ അമ്മയുടെ മുൻപിൽ മാത്രം പറഞ്ഞ ഒരു കാര്യം അല്ലെങ്കിൽ ചെയ്ത ഒരു കാര്യം എങ്ങനെ ഈ ലോകം മുഴുവൻ അറിഞ്ഞു എന്ന രീതിയിൽ അവളെന്നെ അന്തംവിട്ടുനോക്കുമായിരുന്നു അന്ന്. അപ്പോഴാണ് താൻ ചെയ്ത കാര്യത്തെക്കുറിച്ച് എനിക്ക് തെറ്റാണെന്ന് മനസ്സിലായത്. അതിനുശേഷം ഇത്തരം കാര്യങ്ങളിൽ താൻ ഒരുപാട് ശ്രദ്ധിക്കാറുണ്ടെന്ന് അശ്വതി ശ്രീകാന്ത് പറഞ്ഞു.