Gouri Lakshmi : ഇതെന്റെ സ്വന്തം അനുഭവം..വെറുതെ സങ്കൽപിച്ച് എഴുതിയതല്ല… സൈബർ ആക്രമണത്തോടു പ്രതികരിച്ച് ​ഗൗരി ലക്ഷ്മി

Gouri lakshmi about Muriv Song : എന്റെ പേര് പെണ്ണ്, എന്റെ വയസ്സ് 8, സൂചികുത്താൻ ഇടമില്ലാത്ത ബസിൽ അന്ന് എന്റെ പൊക്കിൾകൊടി തേടി വന്നവന്റെ പ്രായം 40, എന്ന വരികളാണ് പരക്കെ വിമർശനവും സൈബർ ആക്രമണവും നേരിട്ടത്.

Gouri Lakshmi : ഇതെന്റെ സ്വന്തം അനുഭവം..വെറുതെ സങ്കൽപിച്ച് എഴുതിയതല്ല... സൈബർ ആക്രമണത്തോടു പ്രതികരിച്ച് ​ഗൗരി ലക്ഷ്മി

Gouri lakshmi

Published: 

07 Jul 2024 19:23 PM

കൊച്ചി: അടുത്തിടെ തനിക്കെതിരേ ഉണ്ടായ സൈബർ ആക്രമണത്തോട് പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ​ഗായിക ​ഗൗരി ലക്ഷ്മി. മുറിവ്’ എന്ന പാട്ടിനെതിരെയാണ് സൈബർ ആക്രമണം ഉണ്ടായത്. പാട്ടിൽ പറഞ്ഞിരിക്കുന്നത് തന്റെ സ്വന്തം അനുഭവമാണെന്നും വെറുതെ സങ്കൽപിച്ച് എഴുതിയതല്ലെന്നും ഗൗരി വ്യക്തമാക്കി. വിമർശിക്കുന്ന ഒരു വിഭാ​ഗം ഉണ്ടെങ്കിലും ഒരുപാട് പെൺകുട്ടികൾ തനിക്ക് മെസേജുകൾ അയക്കാറുണ്ടെന്നും പലർക്കും രണ്ടാമത് കേൾക്കാൻ കഴിയാത്ത പോലെ തീവ്രമായ അനുഭവമായി മാറിയിട്ടുണ്ടെന്നും ​ഗൗരി പറഞ്ഞു.

എന്റെ പേര് പെണ്ണ്, എന്റെ വയസ്സ് 8, സൂചികുത്താൻ ഇടമില്ലാത്ത ബസിൽ അന്ന് എന്റെ പൊക്കിൾകൊടി തേടി വന്നവന്റെ പ്രായം 40, എന്ന വരികളാണ് പരക്കെ വിമർശനവും സൈബർ ആക്രമണവും നേരിട്ടത്. ഒരു വർഷം മുൻപ് പുറത്തിറങ്ങിയ ‘മുറിവ്’ ആൽബത്തിലുള്ള പാട്ടിലെ വരികളാണ് ഇത്. എനിക്ക് അറിയാവുന്ന കാര്യമാണ് ഞാൻ എഴുതുന്നത്.

ALSO READ : അനന്ത് അംബാനിയുടെ സം​ഗീതിൽ പീ കോക്ക് ലെഹങ്കയിൽ അതിസുന്ദരിയായി ജാൻവി കപൂർ

ഈ പാട്ടിൽ പറയുന്ന കാര്യം എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതാണ് എന്നും എട്ടു വയസിലെ കാര്യം പറയുന്നത് എന്റെ വ്യക്തിപരമായ അനുഭവം ആണെന്നും ​ഗൗരി ഉറപ്പിച്ചു പറയുന്നു. ആ അനുഭവം ഉണ്ടാകുന്ന ദിവസം ബസിൽ പോകുമ്പോൾ എന്ത് വസ്ത്രമാണ് ധരിച്ചിരുന്നത് എന്നുപോലും ഇന്നും ഓർക്കുന്നുണ്ട് എന്നും അവർ പറയുന്നു. എന്റെ തൊട്ടു പുറകിൽ ഉള്ള അച്ഛനെക്കാൾ പ്രായമുള്ള ആൾ എന്റെ ടോപ്പ് പൊക്കി അയാളുടെ കൈ അകത്തോട്ട് പോയെന്നും അയാളുടെ കൈ തട്ടിമാറ്റി അമ്മയുടെ അടുത്ത് പോകണം എന്ന് പറ‍ഞ്ഞ് മുന്നോട്ട് പോയി എന്നും ​ഗൗരി തുറന്നു പറയുന്നു.

ഇതെന്ത് എന്ന് പറഞ്ഞ് തരാൻ ആരും ഇല്ലായിരുന്നെങ്കിലും അത് പ്രശ്നം പിടിച്ച പരിപാടിയാണ് എന്ന് മനസിലായി എന്നും ​ഗൗരി കൂട്ടിച്ചേർത്തു. ആ അനുഭവം തന്നെയാണ് പാട്ടിലും പറഞ്ഞത്,” ഗൗരി പറയുന്നു. 13 വയസിലാണ് അതു സംഭവിച്ചത്. പിന്നീട് ഞാൻ ആ വീട്ടിൽ പോകാതായി”, ഗൗരി കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഗൗരി ലക്ഷ്മി ഈ വിഷയങ്ങൾ തുറന്നു പറഞ്ഞത്.

Related Stories
JioHotstar: ക്രൈം ഫയൽസ് സീസൺ 3, 1000 ബേബീസ് സീസൺ 2; ജിയോ ഹോട്ട്സ്റ്റാർ ഒരുക്കിവച്ചിരിക്കുന്നത് കലക്കൻ വിഭവങ്ങൾ
JioHotstar: ദക്ഷിണേന്ത്യൻ പ്രേക്ഷകരെ ലക്ഷ്യമിട്ട് ജിയോഹോട്ട്സ്റ്റാർ; പുറത്തിറക്കുക 4000 കോടി രൂപയുടെ വെബ് സീരീസുകൾ
Bha Bha Bha Movie: മുണ്ടുമടക്കി മോഹന്‍ലാലും ദിലീപും; ലാലേട്ടനോടുള്ള ഇഷ്ടം പോയെന്ന് ആരാധകർ
Actress Assault Case Verdict: ‘ഞങ്ങള്‍ അവള്‍ക്കൊപ്പമാണ്; ദിലീപിനെ തിരിച്ചെടുക്കാൻ ഒരു ചർച്ചയും നടന്നിട്ടില്ല’; ശ്വേത മേനോൻ
Mohanlal appa video song: അച്ഛൻ – മകൻ ബന്ധത്തിന്റെ ആഴം നിറഞ്ഞ ​ഈണം…. വൃഷഭയിലെ ആദ്യഗാനം ‘അപ്പ’ എത്തി
Manju Pathrose: ബിഗ് ബോസിൽ ഒരു ദിവസം കിട്ടിയ പ്രതിഫലം ഇത്ര; പണം വച്ച് സ്വന്തമാക്കിയത്…; തുറന്നുപറഞ്ഞ് മഞ്ജു പത്രോസ്
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
തലവേദനയ്ക്ക് കാരണം ബിപിയോ? എങ്ങനെ മനസ്സിലാക്കാം
യേശു ജനിച്ചത് ഡിസംബര്‍ 25ന് അല്ല, പിന്നെ ക്രിസ്മസ്?
ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഖാലിദ് ജമീലിന്റെ ശമ്പളമെത്ര?
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ
പട്ടിക്കുട്ടിയുടെ വിട വാങ്ങൽ സഹിക്കാൻ കഴിഞ്ഞില്ല
വലയിലെത്തിയ സാധനത്തെ കണ്ട് ഞെട്ടി
പശുവിൻ്റെ വയറിൽ നിന്നെത്തിയത്