5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Bad Boys Movie Review: ‘ബാഡ് ബോയ്സ്’ ചിത്രത്തിന് നെ​ഗറ്റീവ് റിവ്യൂ; വ്ളോ​ഗറെ വിളിച്ച് ഭീഷണിപ്പെടുത്തി നിർമ്മാതാവ് എബ്രഹാം മാത്യു

Bad Boys Movie Negative Review: കാശ് മേടിച്ചാണ് ഇത്തരം റിവ്യു ചെയ്യുന്നതെന്നും ഏബ്രഹാം മാത്യു ആരോപിച്ചു. അതേസമയം നിർമ്മാതാവിന്റെ ഭീഷണിയെത്തുടർന്ന് വ്ളോ​ഗർ റിവ്യൂ വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. എബ്രഹാം മാത്യുവിൻ്റെ ചിത്രങ്ങൾ താൻ ഇനി കാണുന്നില്ലെന്നും അതിൽ അഭിപ്രായം പറയുകയില്ലെന്നും വ്ലോ​ഗർ വീഡിയോയുടെ അവസാനം പറയുന്നുണ്ട്.

Bad Boys Movie Review: ‘ബാഡ് ബോയ്സ്’ ചിത്രത്തിന് നെ​ഗറ്റീവ് റിവ്യൂ; വ്ളോ​ഗറെ വിളിച്ച് ഭീഷണിപ്പെടുത്തി നിർമ്മാതാവ് എബ്രഹാം മാത്യു
യൂട്യൂബർ ഉണ്ണി. (Image Credits: Social Media)
Follow Us
neethu-vijayan
Neethu Vijayan | Published: 20 Sep 2024 12:31 PM

ബാഡ് ബോയ്സ് എന്ന ചിത്രത്തിന് നെ​ഗറ്റീവ് റിവ്യൂ പറഞ്ഞ വ്ളോ​ഗറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി നിർമ്മാതാവ്. ബാഡ് ബോയ്സ് നിർമ്മിച്ച എബ്ബാം മൂവീസ് ഉടമ എബ്രഹാം മാത്യുവാണ് റിവ്യൂവറെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞത്. റിവ്യൂ യൂട്യൂബിൽ നിന്നും നീക്കം ചെയ്തില്ലെങ്കിൽ പൊലീസിനെ വിളിച്ചുകൊണ്ട് വീട്ടിലെത്തുമെന്നും അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുമെന്നുമാണ് എബ്രഹാം മാത്യു ഉണ്ണി വ്ലോ​ഗ്സ് എന്ന വ്ലോ​ഗറെ ഭീഷണപ്പെടുത്തിയത്.

റിവ്യൂവർ കഴിഞ്ഞദിവസം പുറത്തുവിട്ട വീഡിയോയിലാണ് എബ്രഹാം മാത്യുവിന്റെ ഭീഷണിയുടെ ഫോൺ റെക്കോർഡിങ് ഉൾപ്പെടുത്തിയിരിക്കുന്നത്. റിവ്യൂ നീക്കം ചെയ്തില്ലെങ്കിൽ അടുത്ത ദിവസം രാവിലെ വിവരമറിയും ഇതൊരു താക്കീത് ആണ് എന്നാണ് എബ്രഹാം പറഞ്ഞത്. തോന്നുന്നത് എഴുതിയിടാനല്ല കോടിക്കണക്കിന് കാശ് മുടക്കി സിനിമ എടുക്കുന്നത്. കാശ് മേടിച്ചാണ് ഇത്തരം റിവ്യു ചെയ്യുന്നതെന്നും ഏബ്രഹാം മാത്യു ആരോപിച്ചു. അതേസമയം നിർമ്മാതാവിന്റെ ഭീഷണിയെത്തുടർന്ന് വ്ളോ​ഗർ റിവ്യൂ വീഡിയോ നീക്കം ചെയ്തിട്ടുണ്ട്.

താൻ റിവ്യൂ നീക്കം ചെയ്യുമെന്നും ഫോൺ റെക്കോർഡ് ഉൾപ്പെടുത്തിയ വീഡിയോ യൂട്യൂബിൽ ഇടുമെന്നും വ്ലോ​ഗർ നിർമ്മാതാവിനോട് പറയുന്നുണ്ട്. അതിൽ യാതൊരു പ്രശ്നമില്ലെന്നാണ് തിരിച്ചുള്ള മറുപടി. എബ്രഹാം മാത്യുവിൻ്റെ ചിത്രങ്ങൾ താൻ ഇനി കാണുന്നില്ലെന്നും അതിൽ അഭിപ്രായം പറയുകയില്ലെന്നും വ്ലോ​ഗർ വീഡിയോയുടെ അവസാനം പറയുന്നുണ്ട്. എന്നാൽ ഫോൺ കോൾ ഉൾപ്പെടുത്തി യൂട്യൂബിൽ പങ്കുവച്ച വീഡിയോയും വ്ലോ​ഗർ നീക്കം ചെയ്തിട്ടുണ്ട്.

തനിക്കു പേടിയും ടെൻഷനും ഉണ്ടെന്നും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്ന ഒരുപാട് കാശുള്ളവരോട് തിരിച്ചൊന്നും പറയാൻ പറ്റില്ലെന്നും പുതിയ വീഡിയോയിൽ വ്ളോ​ഗർ വ്യക്തമാക്കുന്നു. റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ‘ബാഡ് ബോയ്സ്’. അബാം മൂവിസിന്റെ പതിനഞ്ചാമത് ചിത്രമാണിത്. ചിത്രത്തിലെ നായികയായ ഷീലു എബ്രഹാം, എബ്രഹാം മാത്യുവിന്റെ ഭാര്യയാണ്.

 

 

Latest News