Balti OTT : ആ കാത്തിരിപ്പും അവസാനിക്കുന്നു; റിലീസായി മൂന്ന് മാസങ്ങൾക്ക് ശേഷം ഷെയ്ൻ നിഗമിൻ്റെ ബൾട്ടി ഒടിടിയിലേക്ക്
Balti OTT Release Date And Platform : സെപ്റ്റംബറിൽ തിയറ്ററിൽ എത്തിയ ചിത്രമായിരുന്നു ബൾട്ടി. ചിത്രത്തിലെ ജാലക്കാരി എന്ന ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Balti Ott
സോഷ്യൽ മീഡിയ ഏറ്റുപാടിയ ജാലക്കാരി എന്ന ഗാനം സമ്മാനിച്ച സിനിമയാണ് ഷെയ്ൻ നിഗമിൻ്റെ ബൾട്ടി. സെപ്റ്റംബർ അവസാനത്തോടെ തിയറ്ററിൽ എത്തിയ ചിത്രം മികച്ച അഭിപ്രായം നേടിയെടുത്തിരുന്നു. അതേസമയം തിയറ്ററിൽ കൂടുതൽ നാൾ പ്രദർശനം നടത്താൻ സാധിച്ചില്ല. കൂടുതൽ പേരിലേക്കെത്താതെ വന്നതോടെ ഷെയ്ൻ നിഗം സിനിമയുടെ ഒടിടി റിലീസിനായി കാത്തിരിക്കുകയായിരുന്നു നിരവധി പേർ. അവസാനം മാസങ്ങൾക്ക് ശേഷം ബൾട്ടി സിനിമ ഒടിടിയിലേക്കെത്താൻ ഒരുങ്ങുകയാണ്.
ബൾട്ടി ഒടിടി
റിലീസായി മൂന്ന് മാസങ്ങൾ പിന്നിടുമ്പോഴാണ് ബൾട്ടി ഒടിടി റിലീസ് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്ത് വരുന്നത്. ആമസോൺ പ്രൈം വീഡിയോയാണ് ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ന്യൂ ഇയറോടെ ബൾട്ടി ഒടിടിയിൽ സംപ്രേഷണം ചെയ്ത് തുടങ്ങുമെന്നാണ് സൂചന. ഒടിടി റിലീസ് എന്ന് മുതലാണെന്ന് അറിയാൻ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു.
ALSO READ : Ithiri Neram OTT : ന്യൂ ഇയർ രാവിൽ ഒരു ഫാമിലി പടം കാണ്ടാലോ? ‘ഇത്തിരി നേരം’ എവിടെ, എപ്പോൾ കാണാം?
ബൾട്ടി സിനിമ
കേരള-തമിഴ്നാട് അതിർത്തിയിൽ നടക്കുന്ന കഥാപശ്ചാത്തലമാണ് ബൾട്ടിക്കുള്ളത്. ചിത്രത്തിൽ മലയാളം തമിഴും ഒരേ പോലെ ഉപയോഗിക്കുന്നുണ്ട്. എസ്ടികെ ഫ്രെയിംസിൻ്റെയും ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിൻ്റെയും ബാനറുകളിൽ സന്തോഷ് ടി കുരുവിളയും ബിനു ജോർജ് അലക്സാണ്ടറും ചേർന്നാണ് ബൾട്ടി നിർമിച്ചിരിക്കുന്നത്. നവാഗതനായ ഉണ്ണി ശിവലിംഗമാണ് ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ബോക്സ്ഓഫീസിൽ ഏകദേശം 20 കോടിയിൽ അധികം നേടുകയും ചെയ്തു.
ഷെയ്ൻ നിഗമിന് പുറമെ ശാന്തനു ഭാഗ്യരാജ്, പ്രീതി അസ്രാണി, അൽഫോൺസ് പുത്രൻ, സെൽവരാഘവൻ തുടങ്ങിയ മലയാളത്തിലെയും തമിഴിലെയും പ്രമുഖരാണ് ബൾട്ടിയിൽ അണിനിരന്നത്. സായി അഭിയ്ശങ്കറാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത്. അലക്സ് ജെ പുളിക്കലാണ് സിനിമയുടെ ഛായാഗ്രാഹകൻ. ശിവകുമാർ വി പണിക്കറാണ് എഡിറ്റർ.