Dileep Bha Bha Ba: ഭഭബ കണ്ട മകൾ മഹാലക്ഷ്മിയുടെ പ്രതികരണം ഇങ്ങനെ; ദിലീപ്
Dileep Bha Bha Ba: ചിത്രത്തെക്കുറിച്ച് തന്റെ മകൾ മഹാലക്ഷ്മിയാണ് തന്നോട് ആദ്യമായി പ്രതികരിച്ചത് എന്നാണ് ദിലീപ് പറയുന്നത്....
നാളുകൾക്കു ശേഷം ഏറെ പ്രീതീക്ഷയോടെ പുറത്തിറങ്ങിയ ചിത്രമാണ് ദിലീപ് നായകനായ ഭഭബ. നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഫാഹിം സഫറും നൂറിൻ ഷെരീഫും ചേർന്നാണ്. 2025 ഡിസംബർ 18 ന് ലോകമെമ്പാടും പുറത്തിറങ്ങിയ ഭാ ഭാ ബായ്ക്ക് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും സമ്മിശ്രവും പ്രതികൂലവുമായ പ്രതികരണമാണ് ലഭിക്കുന്നത്. ഏറെ വിവാദങ്ങൾക്കൊടുവിൽ നടൻ ദിലീപും പ്രതീക്ഷയോടെ അഭിനയിച്ച ചിത്രമാണ് ഇത്.
ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് തന്റെ മകൾ മഹാലക്ഷ്മിയാണ് തന്നോട് ആദ്യമായി പ്രതികരിച്ചത് എന്നാണ് ദിലീപ് പറയുന്നത്. എന്നാൽ സിനിമ കാണുന്നതിനു മുന്നേ തന്നെ മഹാലക്ഷ്മി അച്ഛന്റെ ചിത്രത്തെക്കുറിച്ച് പ്രതികരണം നടത്തിയത്. ഓസ്ട്രേലിയയിൽ അവധി ആഘോഷിക്കാൻ പോയതിനാൽ മഹാലക്ഷ്മി സിനിമ കണ്ടിട്ടില്ല. എന്നാൽ ചിത്രത്തിന് ടീസർ കണ്ടിട്ടുണ്ടായിരുന്നു.
അച്ഛാ സൂപ്പർ എന്നാണ് ഭഭബയെക്കുറിച്ച് താരപുത്രി പ്രതികരിച്ചത്. അന്ന് അവളും എന്റെ കൂടെയുണ്ടായിരുന്നു അവളിൽ നിന്നാണ് ആദ്യത്തെ കമന്റ് കിട്ടാറുള്ളത്. കൂടാതെ തന്റെ സിനിമയിൽ താൻ മറ്റു ഹീറോയിനെ ഒക്കെ കെട്ടിപ്പിടിക്കുന്ന സമയത്ത് മകൾ കാവ്യയോട് പറയുന്ന കാര്യങ്ങളെ കുറിച്ചും ദിലീപ് പറഞ്ഞു. അത്തരം രംഗങ്ങൾ കാണുമ്പോൾ മഹാലക്ഷ്മി കാവ്യയ്ക്ക് കൊണ്ട് കാണിച്ചു കൊടുക്കും എന്നിട്ട് അച്ഛന് അമ്മയോട് വലിയ ഇഷ്ടം ഒന്നുമില്ല കേട്ടോ എന്നൊക്കെ പറയും.
അതേസമയം കാവ്യ ഇനിയും സിനിമയിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിനും ദിലീപ് പ്രതികരിച്ചു. അത്തരത്തിലുള്ള സിനിമയോ ആളുകളോ വന്നാൽ കാവിയും താനുമായുള്ള സിനിമ സംഭവിക്കും എന്നായിരുന്നു പ്രതികരണം. സിനിമ റിലീസ് ചെയ്തപ്പോൾ മോശം പ്രതികരണങ്ങൾ ആയിരുന്നു അധികവും. സിനിമയുടെ ടൈറ്റിൽ പോലെ തന്നെ യാതൊരുവിധത്തിലുള്ള ലോജിക്കും ഇല്ലാതെ മാത്രം കാണാനായി പോയാൽ മതി എന്നായിരുന്നു ഭൂരിഭാഗത്തിന്റെയും പ്രതികരണം.