Bandra OTT : സത്യമാണോ എന്തോ! ദിലീപിൻ്റെ ബാന്ദ്ര ഒടിടിയിലേക്ക് വരുന്നുയെന്ന് വീണ്ടും റിപ്പോർട്ട്

Bandra OTT Platform And Release Date : 2023 നവംബറിലാണ് ബാന്ദ്ര തിയറ്ററുകളിൽ എത്തിയത്. ശേഷം രണ്ട് വർഷമായിട്ടും ബാന്ദ്രയുടെ ഡിജിറ്റൽ, സാറ്റ്ലൈറ്റ് റിലീസുകളെ സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിട്ടില്ല.

Bandra OTT : സത്യമാണോ എന്തോ! ദിലീപിൻ്റെ ബാന്ദ്ര ഒടിടിയിലേക്ക് വരുന്നുയെന്ന് വീണ്ടും റിപ്പോർട്ട്

Bandra OTT

Published: 

29 Oct 2025 22:38 PM

രാമലീല എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അരുൺ ഗോപി ദിലീപിനെ നായകനാക്കി ഒരുക്കിയ ഗ്യാങ്സ്റ്റാ ചിത്രമാണ് ബാന്ദ്ര. ദിലീപ് ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകികൊണ്ടായിരുന്നു ബാന്ദ്ര 2023 നവംബറിൽ തിയറ്ററുകിൽ എത്തിയത്. പക്ഷേ പ്രതീക്ഷകൾ എല്ലാം അസ്ഥാനത്താക്കി ചിത്രം അമ്പേ പരാജയമായി. തിയറ്ററിൽ റിലീസിന് ശേഷം ബാന്ദ്ര ഒടിടിയിലോ ടെലിവിഷനിലോ എത്തിയില്ല. ഇടയ്ക്ക് ചിത്രം ഒടിടിയിൽ എത്തുമെന്ന് സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകൾ വരാറുണ്ട്. എന്നാൽ രണ്ട് വർഷമായിട്ടും ദിലീപിൻ്റെ ബാന്ദ്ര ഒടിടിയുടെ പടി കണ്ടിട്ടില്ല.

എന്നാൽ ആ കാത്തിരിപ്പ് അവസാനിപ്പിക്കാമെന്ന് സൂചനയാണ് ചില സോഷ്യൽ മീഡിയ കേന്ദ്രങ്ങൾ നൽകുന്ന സൂചന. ബാന്ദ്ര നവംബർ ആദ്യ വാരത്തോടെ ഒടിടിയിൽ സംപ്രേഷണം ചെയ്യുമെന്നാണ് ഒടിടി റിലീസുകൾ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പങ്കുവെക്കുന്ന ചില ഒടിടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയാണ് ബാന്ദ്രയുടെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയെന്നും ഈ റിപ്പോർട്ടുകൾ പങ്കുവെക്കുന്ന സോഷ്യൽ മീഡിയ പേജുകൾ അവകാശപ്പെടുന്നു. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഒടിടി പ്ലാറ്റ്ഫോമോ സിനിമയുടെ അണിയറപ്രവർത്തകരോ പങ്കുവെച്ചിട്ടില്ല.

ALSO READ : Thalavara OTT : അർജുൻ അശോകൻ്റെ തലവര; നാളെ ഒടിടിയിൽ കാണാം

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്യാങ്സ്റ്ററായ അലക്സാണ്ടർ ഡൊമിനിക്ക് എന്ന അലയുടെ കഥയാണ് ബാന്ദ്രയിൽ പറയുന്നത്. തെന്നിന്ത്യൻ താരം തമന്നയാണ് ചിത്രത്തിൽ ദിലീപിൻ്റെ നായികയായി എത്തിയത്. അജിത് വിനായ ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമിച്ചത്. ഹിറ്റ് മേക്കറായ ഉദയകൃഷ്ണയാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചത്.

ദിലീപിനും തമന്നയ്ക്കും പുറമെ ഡിനോ മോറിയ, മംമത മോഹൻദാസ്, കലാഭൻ ഷാജോൺ, ശരത്കുമാർ, ലെൻ, ഗണേഷ് കുമാർ, സിദ്ധിഖ് തുടങ്ങിയ നിരവധി പേർ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഷാജി കുമാറാണ് ഛായാഗ്രാഹൻ. സാം സി എസാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. വിവേക് ഹർഷനാണ് എഡിറ്റർ റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 35 കോടിക്കാണ് ചിത്രം നിർമിച്ചിട്ടുള്ളത്.

 

Related Stories
Kalamkaval Review: കളങ്കാവലിൽ വില്ലനാര്? സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
അപ്പന്‍ഡിസൈറ്റിസ് ഉണ്ടെന്ന് സംശയമുണ്ടോ? ലക്ഷണങ്ങള്‍ ഇവയാണ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും