5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Basil Joseph: ഞാൻ എപ്പോഴും സന്തോഷവാനൊന്നുമല്ല; കുടുംബം എന്നെ നന്നായി സഹായിക്കാറുണ്ട്: ബേസിൽ ജോസഫ്

Basil Joseph About His Happiness: തൻ്റെ സന്തോഷത്തിൽ ഭാര്യയുടെയും മകളുടെയും പങ്ക് വളരെ വലുതാണെന്ന് ബേസിൽ ജോസഫ്. എപ്പോഴും സന്തോഷവാനല്ലെന്നും സന്തോഷവാനായിരിക്കാൻ കുടുംബം സഹായിക്കാറുണ്ടെന്നും ബേസിൽ പറഞ്ഞു.

Basil Joseph: ഞാൻ എപ്പോഴും സന്തോഷവാനൊന്നുമല്ല; കുടുംബം എന്നെ നന്നായി സഹായിക്കാറുണ്ട്: ബേസിൽ ജോസഫ്
ബേസിൽ ജോസഫ്Image Credit source: Basil Joseph Facebook
abdul-basith
Abdul Basith | Published: 11 Feb 2025 12:30 PM

താൻ എപ്പോഴും സന്തോഷവാനായല്ല ഇരിക്കുന്നത്. ഉറക്കമില്ലായ്മയും മറ്റും കാരണം ചിലപ്പോഴൊക്കെ മൂഡ് മാറാറുണ്ട്. എന്നാൽ, ആ സമയത്ത് ഭാര്യയുടെയും മകളുടെയും പങ്ക് തന്നെ നന്നായി സഹായിക്കാറുണ്ടെന്നും ബേസിൽ ജോസഫ് ഒരു അഭിമുഖത്തിൽ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ബേസിലിൻ്റെ വെളിപ്പെടുത്തൽ.

‘എന്തുകൊണ്ടാണ് എപ്പോഴും ഇങ്ങനെ സന്തോഷവാനായിരിക്കാൻ കഴിയുന്നത്’ എന്നായിരുന്നു അവതാരകയുടെ ചോദ്യം. “ചിലസമയത്ത് ഉറക്കമില്ലായ്മയൊക്കെ ഭയങ്കരമായി ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. എപ്പോഴും സന്തോഷമായിരിക്കാനൊന്നും പറ്റില്ല. പക്ഷേ, നമ്മളെക്കൊണ്ട് പറ്റുന്ന രീതിയിൽ അങ്ങനെ ചെയ്യാനുള്ള ശ്രമങ്ങൾ നടത്താറുണ്ട്. പിന്നെ എൻ്റെ ഫാമിലി അതിന് കാര്യമായി സഹായിക്കും. എൻ്റെ ഭാര്യയും മകളും, അവര് നല്ല ചില്ലാണ്. അവരെൻ്റെ തിരക്കുകൾ മനസിലാക്കാറുണ്ട്. ഞാൻ ഉറങ്ങാൻ വന്നാൽ വേറൊരു റൂമിൽ മാറി കിടക്കാറുണ്ട്. കുറച്ച് നേരമേ ഉറങ്ങാൻ കിട്ടൂ. അന്നേരമെങ്കിലും ഉറങ്ങിക്കോട്ടെ എന്ന് അവർ വിചാരിക്കും. അങ്ങനെ അവർ സപ്പോർട്ടീവാണ്. പിന്നെ, അത്ര തിരക്കുപിടിച്ച് ജോലിചെയ്യാനും താത്പര്യമില്ല. നാലഞ്ച് വർഷമായി അങ്ങനെയാണ് ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. ഉറങ്ങാൻ പോലും സമയം കിട്ടാത്ത പ്രശ്നങ്ങളിലേക്ക് പോകാറുണ്ട്. അങ്ങനത്തെ ബുദ്ധിമുട്ടുകളുണ്ട്. അത് കാരണം കുറച്ചുകൂടി റിലാക്സ്ഡ് ആയിട്ടും, കുടുംബത്തിൻ്റെ കൂടെ സമയം ചിലവഴിക്കാനും ആഗ്രഹമുണ്ട്. മോളൊക്കെ പെട്ടെന്ന് വലുതായിപ്പോകും. അവരുടെ കൂടെയൊക്കെ കുറേക്കൂടി സമയം ചിലവഴിക്കണമെന്നുണ്ട്. സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യണം. അങ്ങനെ ആഗ്രഹങ്ങളൊക്കെയുണ്ട്. എന്നാലേ ഇതൊക്കെ ബാലൻസാവൂ. വർക്ക് ചെയ്യണം. എന്നാലും ഇത്ര തിരക്കാവണമെന്നില്ല.”- ബേസിൽ ജോസഫ് പ്രതികരിച്ചു.

Also Read: Nivin Pauly: ‘പ്രേമത്തിന് ശേഷം നിനക്ക് ചെയ്യാൻ പറ്റിയ സിനിമയല്ല ഇത്’; വിനീതിന്റെ ഉപദേശത്തെ കുറിച്ച് നിവിൻ

അഭിനേതാവായാണ് കരുയ ആരംഭിച്ചതെങ്കിലും സംവിധായകനെന്ന നിലയിലാണ് ബേസിൽ ജോസഫ് ശ്രദ്ധിക്കപ്പെടുന്നത്. 2013ൽ അപ് ആൻഡ് ഡൗൺ എന്ന സിനിമയിലൂടെയാണ് ബേസിലിൻ്റെ സിനിമാ അരങ്ങേറ്റം. 2014ൽ പുറത്തിറങ്ങിയ ഹോംലി മീൽസിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. തൊട്ടടുത്ത വർഷം കുഞ്ഞിരാമായണം എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറിയ ബേസിൽ പിന്നീട് ഗോദ, മിന്നിൽ മുരളി എന്നീ സിനിമകൾ കൂടി സംവിധാനം ചെയ്തു. കരിയറിൻ്റെ ആദ്യകാലത്ത് സ്വഭാവറോളുകളിൽ തിളങ്ങിയ ബേസിൽ 2021ൽ പുറത്തിറങ്ങിയ ജാൻ എ മൻ എന്ന സിനിമയിലൂടെയാണ് ആദ്യമായി നായകകഥാപാത്രത്തിൽ എത്തിയത്. പിന്നീട് ജയ ജയ ജയ ജയഹേ, ഫാലിമി, ഗുരുവായൂർ അമ്പലനടയിൽ, സൂക്ഷ്മദർശിനി, പൊന്മാൻ തുടങ്ങിയ സിനിമകളിലും താരം പ്രധാന കഥാപാത്രമായെത്തി. ഇനി അഭിനയം അവസാനിപ്പിച്ച് സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് താരം വ്യക്തമാക്കിയിരുന്നു.