Renu Sudhi: “പെറ്റ തള്ള ഉപേക്ഷിച്ച കുഞ്ഞിനെയും, ഭാര്യ ഉപേക്ഷിച്ച ഒരാളെയും നോക്കിയതാണോ തെറ്റ്”; പൊട്ടിത്തെറിച്ച് രേണു സുധി
Renu Sudhi Discusses Her Treatment and Family Betrayal: ഒരു സ്ത്രീ തനിക്കെതിരെ തീർത്തും മോശമായ രീതിയിൽ വിഡിയോകൾ ചെയ്യുന്നു. ഇതെല്ലാം തൻ്റെ ഭർത്താവിൻ്റെ വീട്ടുകാർക്കും വളർത്തുമകനും അറിയുന്ന കാര്യമാണ്. സുധി ചെട്ടൻ മരിച്ച ശേഷവും ഒരു വർഷത്തൊളം മകൻ തൻ്റെ കൂടെയായിരുന്നു. ഒരു വാക്കുകൊണ്ട് പോലും നോവിച്ചിട്ടില്ല. തന്നെ ഇത്രയധികം ദ്രോഹിച്ച ആ സ്ത്രീയെ ഭർത്താവിൻ്റെ വീട്ടുകാരും മകനും ചേർന്ന് വീട്ടിൽ സൽക്കരിക്കുകയാണ്

രേണു സുധി
കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട് വിവരങ്ങൾ പങ്കുവച്ച് രേണു സുധി. കിമോ തെറാപ്പിക്ക് കഴിഞ്ഞ് പത്ത് ദിവസത്തിന് ശേഷമാണ് ഒന്ന് എണീറ്റിരിക്കാൻ സാധിച്ചത് എന്നും ഇനിയും മുന്ന് കിമോ ബാക്കിയുണ്ടെന്നും രേണു പറയുന്നു. സർജറിയാണ് ചികിത്സയുടെ അടൂത്ത ഘട്ടമായി ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത് എന്ന് തുറന്നുപറഞ്ഞ രേണു കിമോ ചെയ്ത ശേഷം ശരീരത്തിന് ഉണ്ടാകുന്ന മാറ്റങ്ങളും വിശദീകരിക്കുന്നുണ്ട്. ജീവിത്തിൽ ഈ ഘട്ടത്തിൽ നേരിടുന്ന വ്യക്തിപരമായ പ്രശ്നങ്ങളെ കുറിച്ചും രേണു സുധി മനസ്സ് തുറന്നു. മൂവീ വേൾഡ് മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രേണു ചികിത്സാ വിവരങ്ങൾ പങ്കുവച്ചത്.
കീമോ തെറാപ്പി എന്ന ചികിത്സ അനുഭവിച്ചവർക്കും അവരുടെ കൂടെയുള്ളവർക്കും മാത്രമേ അതിൻ്റെ ഭീകരത മനസ്സിലാകു എന്ന് രേണു പറയുന്നുണ്ട്. ആ ഒരു അവസ്ഥയെ കുറിച്ച് ഓർക്കാൻ പോലും ബുദ്ധിമുട്ടാണ്. കീമോയുടെ മരുന്ന് ശരീരത്തിൽ എത്തിക്കഴിഞ്ഞാൽ പിന്നീട് പത്ത് ദിവസത്തോളം എഴുന്നേൽക്കൻ പോലും കഴിയില്ല. ദാഹം തോന്നിയാൽ പോലും ഒരു തുള്ളി വെള്ളം കുടിക്കാൻ കഴിയില്ല. വെള്ളം കുടിച്ചാൽ പോലും നിർത്തെ ഛർദ്ദിക്കേണ്ടിവരും. ആ സമയത്ത് പരിചരിക്കുന്നവരെ ദൈവ തുല്യമായാണ് കാണുന്നത് എന്നും രേണു പറയുന്നു.
ക്യാൻസറിനെക്കാൾ വലിയ ഭീകരതയാണ് താൻ നേരത്തെ അനുഭവിച്ചത് എന്നും ഇപ്പോഴും അതിന് ഒട്ടും കുറവില്ല എന്നുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ഉയരുന്ന അതിക്രമങ്ങളെ കുറിച്ച് രേണു സുധി പ്രതികരിച്ചത്. മുൻപ് കുറ്റം പറഞ്ഞിരുന്നവർ തന്നെയാണ് ഇപ്പോഴും കുറ്റം പറയുന്നത്. ആന്ന് സ്നേഹം തന്നവർ ഇപ്പോഴും കൂടെയുണ്ട്. കാൻസർ വന്നപ്പോഴെങ്കിലും തനിക്ക് നേരെയുള്ള സോഷ്യൽ മീഡിയ അറ്റാക്ക് കുറയുമെന്ന് കരുതിയിരുന്നു എന്നാൽ സൈബർ ആക്രമണം കൂടി വരികയാണ്. കാൻസറും ചികിത്സയും എല്ലാം തട്ടിപ്പാണെന്ന് പറയുന്നവരെ അംഗീകരിച്ചുകൊടുക്കേണ്ട കാര്യമില്ലെന്നും അവർ വ്യക്തമാക്കുന്നു.
റീച്ചിന് വെണ്ടിയാകാം തന്നെക്കുറിച്ചുള്ള എന്തുമേതും വാർത്തയാക്കുന്നത്. ഭർത്താവ് മരിച്ച ഒരു പെണ്ണ് എന്തിനാണ് ഇങ്ങനെ പുറത്തിറങ്ങി നടക്കുന്നത്, ആൽബത്തിൽ അഭിനയിക്കുന്നത് എന്നൊക്കെയായിരുന്നു ആദ്യം ചോദിച്ചിരുന്നത്. ക്യാസർ വന്നപ്പോൾ ഇവളെന്തിനാണ് റീല് ചെയ്യുന്നു, ഇങ്ങനെയാണോ കാൻസർ രോഗികൾ എന്നതടക്കമുള്ള ചോദ്യങ്ങൾ ഉയരാൻ തുടങ്ങി. കാൻസർ വന്നു എന്ന് കരുത് രേണു സുധി എന്ന വ്യക്തി ഒന്ന് ചിരിക്കാൻ പോലും പാടില്ല എന്നാണോ ഇവർ ആാഗ്രഹിക്കുന്നത് എന്ന് രേണു ചോദിക്കുന്നു.
തനിക്ക് ഒരു കുഞ്ഞുണ്ട്. അവനു വേണ്ടി തിരിച്ചുവന്നേ മതിയാകു. ഒരു സ്ത്രീ തനിക്കെതിരെ തീർത്തും മോശമായ രീതിയിൽ വിഡിയോകൾ ചെയ്യുന്നു. ഇതെല്ലാം തൻ്റെ ഭർത്താവിൻ്റെ വീട്ടുകാർക്കും വളർത്തുമകനും അറിയുന്ന കാര്യമാണ്. സുധി ചെട്ടൻ മരിച്ച ശേഷവും ഒരു വർഷത്തൊളം മകൻ തൻ്റെ കൂടെയായിരുന്നു. ഒരു വാക്കുകൊണ്ട് പോലും നോവിച്ചിട്ടില്ല. തന്നെ ഇത്രയധികം ദ്രോഹിച്ച ആ സ്ത്രീയെ ഭർത്താവിൻ്റെ വീട്ടുകാരും മകനും ചേർന്ന് വീട്ടിൽ സൽക്കരിക്കുകയാണ്. കാൻസറാണെന്ന് അറിഞ്ഞിട്ടുപോലും മകൻ തിരിഞ്ഞുനോക്കിയില്ല. 11 വയസിൽ പെറ്റ തള്ള ഉപേക്ഷിച്ച കുഞ്ഞിനെയും രണ്ടാമത്തെ ഭാര്യ വരെ ഉപേക്ഷിച്ച ഒരാളെയും ഞാൻ നോക്കിയതാണോ തെറ്റ് എന്ന് രേണു അമർഷത്തോടെ ചോദിക്കുന്നു.
English Summary
Renu Sudhi, currently undergoing cancer treatment, opened up about the grueling reality of chemotherapy and the relentless cyber attacks she continues to face. She expressed deep pain over being abandoned by her late husband’s family and son, tearfully questioning if it was a mistake to have cared for them.