Mamitha Baiju : സൂപ്പർ ശരണ്യയിലെ സോനക്കും പ്രേമലുവിലെ റീനുവിനും ഇടയിലാണ് ബത്ലഹേം കുടുംബയൂണിറ്റിലെ ആഷ്‌ലിയെന്ന് മമിത ബൈജു
Mamitha Baiju OnBethlehem Kudumbayunit Movie : ഓണം റിലീസ് ആയി തിയേറ്ററുകളിലേക്ക് എത്താൻ തയ്യാറെടുത്തിരിക്കുന്ന സിനിമയാണ് ബത്ലഹേം കുടുംബയൂണിറ്റ്. ഗിരീഷ് എ ഡി ഒരുക്കുന്ന സിനിമയിൽ നിവിൻ പോളിയും മമിത ബൈജുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സക്സസ് റൈറ്റുകൾ ഏറ്റവും കൂടുതലുള്ള താരങ്ങൾ എന്ന നിലയിൽ ഇരുവരും ഒന്നിക്കുമ്പോൾ മലയാളി പ്രേക്ഷകരിൽ സിനിമയെ കുറിച്ചുള്ള പ്രതീക്ഷ ഏറെയാണ്.
ഓണം റിലീസ് ആയി തിയേറ്ററുകളിലേക്ക് എത്താൻ തയ്യാറെടുത്തിരിക്കുന്ന സിനിമയാണ് ബത്ലഹേം കുടുംബയൂണിറ്റ്. ഗിരീഷ് എ ഡി ഒരുക്കുന്ന സിനിമയിൽ നിവിൻ പോളിയും മമിത ബൈജുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സക്സസ് റൈറ്റുകൾ ഏറ്റവും കൂടുതലുള്ള താരങ്ങൾ എന്ന നിലയിൽ ഇരുവരും ഒന്നിക്കുമ്പോൾ മലയാളി പ്രേക്ഷകരിൽ സിനിമയെ കുറിച്ചുള്ള പ്രതീക്ഷ ഏറെയാണ്. ബത്ലഹേം കുടുംബയൂണിറ്റിലെ തന്റെ കഥാപാത്രത്തെപ്പറ്റി കൂടുതൽ വെളിപ്പെടുത്തിയിരിക്കുകയാണ് മമിത ബൈജു. ഒരു പേടിയും ഒരു ടെൻഷനും ഇല്ലാതെയാണ് ഗിരീഷേട്ടന്റെ സെറ്റിലേക്ക് എത്തിയത്. തന്നെ സംബന്ധിച്ചിടത്തോളം ഒരു കംഫർട്ട് സോൺ ആണ് അത്.
സൂപ്പർ ശരണ്യ ചെയ്യുമ്പോൾ തനിക്ക് എങ്ങനെ ഫോൺ ചെയ്യണമെന്ന കാര്യത്തിൽ സംശയങ്ങൾ ഉണ്ടായിരുന്നു. ആ സമയത്ത് ഗിരീഷേട്ടൻ നന്നായി സഹായിച്ചിട്ടുണ്ട്. പിന്നീട് ട്രാക്കിലേക്ക് വന്നപ്പോൾ നീ ചെയ്തു എന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ പറയാം എന്ന ലൈനിലേക്ക് വന്നു. രീതി തന്നെയാണ് താൻ ഇപ്പോഴും തുടരുന്നത്. ചെയ്യുന്നതിൽ എന്തെങ്കിലും തിരുത്ത് വേണമെങ്കിൽ ഗിരീഷേട്ടൻ വന്നു പറഞ്ഞുതരും . ഭയങ്കരമായിട്ട് നമുക്ക് കാര്യങ്ങൾ പറഞ്ഞു തരുന്ന ആളാണ് അദ്ദേഹം . ചെറിയ ചെറിയ കാര്യങ്ങൾ വരെ.
Also Read : ‘നമ്മളല്ലാതെ വേറൊരാളും ഇക്കാര്യം അറിയാൻ പാടില്ല’, ഫീൽ ഗുഡ് എന്ന് ഉറപ്പിച്ച് ബത്ലഹേം കുടുംബയൂണിറ്റ് ട്രെയിലർ എത്തി
ഈ സിനിമയിൽ ആഷ്‌ലി എന്ന കഥാപാത്രത്തെ മമിത ബൈജു ആണ് കൈകാര്യം ചെയ്തിരിക്കുന്നത്. ആഷ്‌ലി എങ്ങനെ ആവണമെന്ന് ഗിരീഷേട്ടൻ ആദ്യം തന്നെ ബ്രീഫ് ചെയ്തിരുന്നു. പ്രേമലുവിലെ റീനുവും ആവരുത് സൂപ്പർ ശരണ്യയിലെ സോനയും ആവരുത് ഇതിന്റെ ഇടയിൽ നിൽക്കുന്ന രീതിയിൽ വേണം അശ്ലീല അവതരിപ്പിക്കാൻ എന്നാണ് പറഞ്ഞത്. ആ മീറ്റർ പിടിച്ചാണ് താൻ ബേത്ലഹേം കുടുംബയൂണിറ്റിൽ അഭിനയിച്ചത്. എല്ലാ സെറ്റിൽ നിന്നും ഓരോ കാര്യങ്ങൾ പഠിക്കാൻ ഉണ്ടാകും ജനനായകന്റെ സെറ്റിൽ നിന്നും അത്തരത്തിൽ കുറച്ചു കാര്യങ്ങൾ പഠിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്ന് ഗിരീഷ് എ.ഡിയും കിരണ്‍ ജോഷിയും ചേര്‍ന്നാണ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേർന്നാണ് സിനിമയുടെ നിര്‍മ്മാണം. വിഷ്ണു വിജയ് ആണ് സംഗീതം ചെയ്തിരിക്കുന്നത്. ക്യാമറ കൈകാര്യം അജ്മല്‍ സാബുവും. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വ്വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയ വലിയ താരനിരയും സിനിമയില്‍ അണിനിരക്കുന്നു. ഓഗസ്റ്റ് 21 നാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്.
English Summary
Bethlehem Kudumbayunit is gearing up for a theatrical release during the Onam season. Directed by Girish A.D., the film features Nivin Pauly and Mamitha Baiju in the lead roles. Given their track records of success, the collaboration between these two stars has generated high expectations among the Malayali audience.