Yash On Toxic Movie : അശ്ലീലത തെറ്റ്, താൻ ചുംബിച്ചിട്ട് പോലുമില്ല, ടോക്സിക് ജെൻ സിക്ക് വേണ്ടിയുള്ള സിനിമയെന്ന് യഷ്
Yash On Toxic Movie : ട്രെയിലർ പുറത്തുവന്നതിൽ പിന്നെ ടോക്സിക് സിനിമക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ഉയർന്നുവന്നിരുന്നത്. മുൻപ് പുറത്തുവന്ന ടീസറുകളിലും പാട്ടിലും എല്ലാം ലൈംഗികതയുടെ അതിപ്രസരമുണ്ടെന്ന് ആക്ഷേപ ഉണ്ടായിരുന്നു. ഏറ്റവും ഒടുവിൽ വന്ന ട്രെയിലറും ഇതേ ആക്ഷേപം തന്നെ നേരിടുകയാണ്. ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സിനിമയിലെ നടനായ യാഷ്.
ട്രെയിലർ പുറത്തുവന്നതിൽ പിന്നെ ടോക്സിക് സിനിമക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ഉയർന്നുവന്നിരുന്നത്. മുൻപ് പുറത്തുവന്ന ടീസറുകളിലും പാട്ടിലും എല്ലാം ലൈംഗികതയുടെ അതിപ്രസരമുണ്ടെന്ന് ആക്ഷേപ ഉണ്ടായിരുന്നു. ഏറ്റവും ഒടുവിൽ വന്ന ട്രെയിലറും ഇതേ ആക്ഷേപം തന്നെ നേരിടുകയാണ്. ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സിനിമയിലെ നടനായ യാഷ്. “അശ്ലീലത തെറ്റാണ്” എന്നും താൻ ഈ ചിത്രത്തിൽ ചുംബന രംഗങ്ങൾ പോലും ചെയ്തിട്ടില്ലെന്നാണ് യാഷ് പറയുന്നത്.
ഇന്ത്യ ടിവിയുടെ ‘ആപ് കി അദാലത്ത്’ എന്ന പരിപാടിയിൽ സംസാരിക്കവെ ആയിരുന്നു താരത്തിന്റെ പ്രതികരണം. “‘ടോക്സിക്’-ൽ ഞാൻ ചുംബിച്ചിട്ടുപോലുമില്ല” നിങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ മനസ്സിലാകും. ഇന്റിമേറ്റ് രംഗങ്ങൾക്കാണെങ്കിലും അതിരുകൾ നിശ്ചയിക്കുന്ന ഒരു പ്രത്യേക വരയുണ്ട്, അത് ഞങ്ങളെല്ലാം തിരിച്ചറിയുന്നുണ്ട്. സൗന്ദര്യാത്മകമായ രീതിയിൽ വേണം അവ ചിത്രീകരിക്കാൻ. ആ രംഗങ്ങൾ കണ്ടുകഴിയുമ്പോൾ നിങ്ങൾക്ക് എന്ത് തോന്നുന്നുവോ, അതാണ് സിനിമയുടെ സ്വാധീനം.
Also Read : Akhil nrd: ചിരിച്ചേ… ജീവിതത്തിൽ തോറ്റു കൊടുക്കാൻ പാടില്ല! സോഷ്യൽ മീഡിയയിൽ റീലുമായി അഖിൽ
‘ടോക്സിക്’ എന്ന ചിത്രം ‘Gen Z’ (ജെൻ സീ) തലമുറയെ മുന്നിൽക്കണ്ടാണ് ഒരുക്കിയിരിക്കുന്നതെന്നും യാഷ് വ്യക്തമാക്കി. മനുഷ്യ വികാരങ്ങൾക്ക് വലിയ പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം കാണുമ്പോൾ, ഇത് ജെൻ സീ പ്രേക്ഷകർക്ക് വേണ്ടിയുള്ളതാണെന്ന് നിങ്ങൾക്ക് മനസ്സിലാകും. ജെൻ സീകൾക്കിടയിൽ നടക്കുന്ന സംഭാഷണങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിനിമ.
കെജിഎഫ് (KGF) പരമ്പരയ്ക്ക് ശേഷം യാഷ് നായകനാകുന്ന ചിത്രമാണ് ‘ടോക്സിക്’. ഗീതു മോഹൻദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ലഹരി മാഫിയയുടെ പശ്ചാത്തലത്തിൽ, പല ദശാബ്ദങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കഥയാണ് സിനിമ പറയുന്നത്.
നേരത്തെ മാർച്ച് 19-ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ധുരന്ധർ ചിത്രവുമായി ബോക്സ് ഓഫീസിൽ ഏറ്റുമുട്ടേണ്ടി വരുമായിരുന്നു ടോക്സിക്കിന്. പിന്നീട് റിലീസ് തീയതി ജൂൺ 4-ലേക്ക് മാറ്റുകയും, തുടർന്ന് വീണ്ടും നീട്ടുകയും ചെയ്തു. ഒടുവിൽ ഓഗസ്റ്റ് 26 അന്തിമ റിലീസ് തീയതിയായി അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു.
English Summary
Since the release of the trailer, the movie Toxic has faced severe criticism, including on social media. Earlier teasers and songs had already drawn accusations of excessive sexual content, and the latest trailer is facing similar criticism. Yash, the film’s lead actor, has now responded to the issue.