Kalyanaraman Movie: കല്യാണരാമനിലെ കോമഡി സീനുകൾ ഉണ്ടായത് ഇങ്ങനെ?; ബെന്നി പി നായരമ്പലം
Benny P Nayarambalam About Kalyanaraman Movie: ചിത്രത്തിലെ പ്യാരി, പൊഞ്ഞിക്കര തുടങ്ങിയ കഥാപാത്രങ്ങൾക്ക് വളരെയേറെ പ്രാധാന്യമാമ് ഇന്നും സോഷ്യൽ മീഡിയകളിൽ. മീമുകളായും ട്രോളുകളായും ഇവർ എക്കാലത്തും നിറഞ്ഞുനിൽക്കുമെന്നതാണ് ചിത്രത്തിന് ജനങ്ങൾ നൽകിയ അംഗീകാരം. ഇപ്പോഴിതാ ചിത്രത്തിൻ്റെ സംവിധായകനായ ഷാഫിയും ബെന്നി പി നായരമ്പലവും പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

കല്ല്യാണരാമൻ ചിത്രത്തിലെ കോമഡി രംഗങ്ങൾ
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളിലൊന്നാണ് ഷാഫി സംവിധാനം ചെയ്ത ‘കല്യാണരാമൻ’. ദിലീപ്, നവ്യാനായർ, ഇന്നസെൻ്റ്, സലിംകുമാർ, ലാൽ തുടങ്ങി വൻ താരനിര ഒന്നിച്ച ചിത്രത്തിന് ഇന്നും പ്രസക്തി ഏറെയാണ്. എത്ര കണ്ടാലും മതിവരാത്ത കോമഡി സീനുകളും കഥയുമാണ് ചിത്രത്തെ ഇന്നും വ്യത്യസ്തമാക്കുന്നത്. നിത്യജീവിതത്തിൽ പലരും പറയുന്ന ഡയലോഗുകൾ പോലും ചിത്രത്തിൽ നിന്ന് ഒപ്പിയെടുത്തതാണ്.
ചിത്രത്തിലെ പ്യാരി, പൊഞ്ഞിക്കര തുടങ്ങിയ കഥാപാത്രങ്ങൾക്ക് വളരെയേറെ പ്രാധാന്യമാമ് ഇന്നും സോഷ്യൽ മീഡിയകളിൽ. മീമുകളായും ട്രോളുകളായും ഇവർ എക്കാലത്തും നിറഞ്ഞുനിൽക്കുമെന്നതാണ് ചിത്രത്തിന് ജനങ്ങൾ നൽകിയ അംഗീകാരം. ഇപ്പോഴിതാ ചിത്രത്തിൻ്റെ സംവിധായകനായ ഷാഫിയും ബെന്നി പി നായരമ്പലവും പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ചിത്രത്തിലെ കോമഡി സീനുകളെക്കുറിച്ചാണ് ഇരുവരും മനസ് തുറക്കുന്നത്.
ALSO READ: ഞാനൊന്നും അറിഞ്ഞില്ല… അവരെന്നെ പറ്റിച്ചു! “ലോക” സിനിമയെ കുറിച്ച് മമ്മൂട്ടി
രാമൻകുട്ടിയുടെ കൂടെ സഹായത്തിനായി സൃഷ്ടിച്ച കഥാപാത്രമാണ്, പോഞ്ഞിക്കരയും പ്യാരിയും. ഇന്നസെൻ്റേട്ടനും സലിം കുമാറുമാണ് ആ കഥാപാത്രങ്ങളെ സവിശേഷമാക്കിയത്. അതിലെ പോഞ്ഞിക്കര എന്ന കഥാപാത്രം എപ്പോഴൊക്കെയോ ആയിട്ട് നാട്ടിൻ പുറങ്ങളിൽ ഞാൻ കട്ടിട്ടുള്ള ആളാണ്. കുറച്ച് നാൾ ജിമ്മിൽ പോയിട്ട് താൻ മിസ്റ്റർ കേരളയാണ് എന്ന് തോന്നുന്ന രീതിയിൽ മസിൽ വന്നിട്ടുണ്ടോ എന്ന് നോക്കുന്ന എന്തിന് സുഹൃത്തുക്കളിൽ പലരും ഇങ്ങനെയാണ്.
അതുകൊണ്ട് അങ്ങനെയൊരു ക്യാരക്റ്റർ ആകണം പോഞ്ഞിക്കര എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ആ കഥാപാത്രത്തിൽ നിന്ന് തന്നെ നിരവധി തമാശകളാണ് ചിത്രത്തിൽ ഉണ്ടായത്. അയാൾക്ക് ഒരു 10 പൈസയുടെ കുറവുണ്ടെന്ന് ഇൻട്രൊഡക്ഷനിൽ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ അതിരിവിട്ട് ചില കാര്യങ്ങൾ ആ കഥാപാത്രത്തെ കൊണ്ട് ചെയ്യിക്കാൻ സാധിക്കുകയും ചെയ്യും. അതുപോലെ തന്നെയാണ് അത്ര ബുദ്ധിയില്ലാത്ത പക്വതയില്ലാത്ത സലിം കുമാറിൻ്റെ പ്യാരി എന്ന കഥാപാത്രവും. ഇവരുടെ കോമ്പിനേഷൻ വരുമ്പോൾ ചിത്രത്തിൽ കോമഡിക്ക് നല്ല സ്പേസുണ്ടെന്നാണ് ബെന്നി പി നായരമ്പലം പറയുന്നത്.
അതുപോലെ ഷാഫിയുടെ വാക്കുകൾ ഇങ്ങനെ, ഇന്നസെൻ്റേട്ടൻ ആദ്യമായി കഥ കേട്ടപ്പോൾ അദ്ദേഹത്തിന് ചെറിയൊരു സങ്കടമുള്ളപോലെ എനിക്ക് തോന്നി. എന്താണെന്ന് ചോദിച്ചപ്പോൾ എനിക്ക് കഥയിൽ വലുതായിട്ട് ഒന്നും നൽകാൻ സാധിക്കില്ല എന്നാണ്. പിന്നീട് മേക്കപ്പ് കഴിഞ്ഞപ്പോൾ തന്നെ നമുക്ക് കഥാപാത്രത്തെക്കുറിച്ച് ഒരു ധാരണകിട്ടി. ചേട്ടനോട് ലുക്ക് എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോൾ, കൊള്ളാം നല്ല ഊള ലുക്കായിട്ടുണ്ടെന്നാണ്. പിന്നീട് ആ കഥാപാത്രത്തിൻ്റെ ഓരോ സീൻ വരുമ്പോഴും അതിൽ ചിലതൊക്കെ അദ്ദേഹം കൈയ്യിൽ നിന്ന് ഇട്ടതാണ്.