അഭിനയരംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ചൂഷണങ്ങൾ ഇല്ലാതെ അവസരം; പരസ്യ ചിത്ര സംവിധായകരുടെ വെബ്സൈറ്റ് പ്രകാശനം ചെയ്തു

നടീനടന്മാർക്കും, മോഡലുകൾക്കും, പുതിയതായി അഭിനയരംഗത്തേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർക്കും ചൂഷണങ്ങൾ ഇല്ലാതെ അവസരങ്ങൾ സൃഷ്ടിക്കുവാൻ വഴി ഒരുക്കുക ലക്ഷ്യം

അഭിനയരംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ചൂഷണങ്ങൾ ഇല്ലാതെ അവസരം; പരസ്യ ചിത്ര സംവിധായകരുടെ വെബ്സൈറ്റ് പ്രകാശനം ചെയ്തു

Indian Adfilm Makers Association

Published: 

27 Aug 2025 | 11:31 AM

ഇന്ത്യയിലെ പരസ്യ ചിത്ര സംവിധായകരുടെ സംഘടന ആയ ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ തങ്ങളുടെ പുതിയ വെബ്സൈറ്റ് ‘www.iamtalentbank.com’ പ്രകാശനം ചെയ്തു. പരസ്യ ചിത്ര സിനിമ രംഗത്തെ എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന വെബ്സൈറ്റാണിത്. പ്രശസ്ത പരസ്യ ചിത്ര സംവിധായകൻ രാജീവ് മേനോൻ, കേരള അഡ്വെർടൈസിങ് ഏജൻസിസ്‌ അസോസിയേഷൻ K3A സംസ്ഥാന പ്രസിഡൻ്റ് രാജു മേനോൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.

എറണാകുളം ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ സംഘടനാ പ്രസിഡൻ്റും അമ്മ അസോസിയേഷൻ എക്സിക്യൂട്ടീവ് മെംബറുമായ സിജോയ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സിനിമാതാരം റിതു മന്ത്രയ്ക്ക് മോഡൽ കാറ്റഗറിയിൽ സംഘടനയിൽ ആദ്യ അംഗത്വം നല്കി. ആഡ് ഫിലിം / സിനിമ രംഗത്ത് പ്രവർത്തിക്കുന്ന അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ, ചിത്രീകരണ സഹായങ്ങൾ ഒരുക്കുന്നവർ തുടങ്ങി എല്ലാ മേഖലയിലും പ്രവർത്തിക്കുന്ന പ്രൊഫഷണൽസിനും, ഒപ്പം പുതിയതായി ഈ രംഗത്തേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയുള്ളതാണ് ഈ വെബ്സൈറ്റ് എന്ന് സംഘടനാ ജനറൽ സെക്രട്ടറി അരുൺ രാജ് കർത്താ അറിയിച്ചു.

പരസ്യചിത്രങ്ങളിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്ന നടീനടന്മാർക്കും, മോഡലുകൾക്കും, പുതിയത് ആയി അഭിനയരംഗത്തേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർക്കും ചൂഷണങ്ങൾ ഇല്ലാതെ അവസരങ്ങൾ സൃഷ്ടിക്കുവാൻ വഴി ഒരുക്കി കൊടുക്കുക എന്നുള്ളതാണ് ആണ് ഈ വെബ്സൈറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.  ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ദീപു അന്തിക്കാട്, ജോയിന്റ് സെക്രട്ടറിമാരായ കുമാർ നീലകണ്ഠൻ, ഹാരിസ് മണ്ണഞ്ചേരിൽ, ട്രഷറർ അനിൽ ജെയിംസ് തുടങ്ങി അഡ്വർട്ടസിങ് ഫിലിം നിർമാതാക്കളും, സാങ്കേതിക പ്രവർത്തകരും, പരസ്യ- സിനിമ – മീഡിയ വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

Related Stories
Adoor – Mammootty Movie: വര്‍ഷങ്ങള്‍ക്കിപ്പുറം ‘പദയാത്ര’യുമായി അടൂരും മമ്മൂട്ടിയും; സിനിമയുടെ പൂജ ചടങ്ങുകൾ നടന്നു
Sarvam Maya OTT: പ്രേക്ഷക ഹൃദയം കീഴടക്കിയ സര്‍വ്വം മായ ഒടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം?
Avantika Mohan: ‘ഒരു ചാൻസ് ഉണ്ടെങ്കിൽ ഞാൻ കെട്ടിക്കോട്ടെ’? കൗമാരക്കാരന്റെ വിവാഹാഭ്യർത്ഥനയ്ക്ക് ചുട്ട മറുപടി നൽകി അവന്തിക
Bhavana: ‘ആ വാർത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല’; പ്രചാരണം തള്ളി നടി ഭാവന
2026 Oscar Nomination: ഓസ്കാറിൽ ഇത്തവണയും ഇന്ത്യയ്ക്ക് നിരാശ; നോമിനേഷനിൽ തിളങ്ങി ‘സിന്നേഴ്സും’ ‘മാർട്ടി സുപ്രീമും’
Kalabhavan Mani Hits: 14 വർഷങ്ങൾക്കിപ്പുറവും കൈകൊട്ടിക്കളിപ്പാട്ടായി കലാഭവൻമണി ഹിറ്റ്സ്, ആ വരികളുടെ ശിൽപി ഇവിടെയുണ്ട്
ഹൃദയത്തെ കാക്കാം; ഈ അഞ്ച് ലളിതമായ കാര്യങ്ങളിലൂടെ
മുട്ട ഇനി പെർഫക്ടായി പുഴുങ്ങിയെടുക്കാം
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
വരുത്തിവെച്ച അപകടം; ഭാഗ്യത്തിന് ആളപായമില്ല
വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാതെ ഗംഗയില്‍ പാല്‍ ഒഴുക്കുന്ന യുവാവ്‌
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ