Commissioner release: തിരികെയെത്തുന്നു ഭരത്ചന്ദ്രൻ ഐപിഎസ്, ഉശിരന്‍ സംഭാഷണങ്ങളും സ്റ്റണ്ടും 4കെ അറ്റ്‌മോസില്‍ കാണാം

Suresh Gopi's Blockbuster Commissioner Rerelease: കേരളത്തിൽ വൻ വിജയം കൊയ്ത കമ്മീഷണർ, തമിഴിലും തെലുങ്കിലും മൊഴിമാറ്റത്തിലൂടെയും വലിയ വിജയമാണ് നേടിയത്. തെലുങ്കിൽ 100 ദിവസത്തിലധികം പ്രദർശിപ്പിച്ച ഈ ചിത്രം സുരേഷ് ഗോപിക്ക് തെന്നിന്ത്യൻ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിക്കൊടുത്തു.

Commissioner release: തിരികെയെത്തുന്നു ഭരത്ചന്ദ്രൻ ഐപിഎസ്, ഉശിരന്‍ സംഭാഷണങ്ങളും സ്റ്റണ്ടും 4കെ അറ്റ്‌മോസില്‍ കാണാം

Commissioner Movie

Published: 

25 Nov 2025 | 07:22 PM

ഉശിരൻ സംഭാഷണങ്ങളിലൂടെയും ജനകീയ വിഷയങ്ങളിലെ നെഞ്ചുറപ്പുള്ള പോരാട്ടങ്ങളിലൂടെയും പ്രേക്ഷക മനസ്സിൽ തരംഗം സൃഷ്ടിച്ച ഭരത്ചന്ദ്രൻ ഐപിഎസ് വീണ്ടും എത്തുന്നു. സൂപ്പർതാരം സുരേഷ് ഗോപിയുടെ കരിയറിലെ വഴിത്തിരിവായ ‘കമ്മീഷണർ’ (1994) ചിത്രം നൂതന സാങ്കേതിക മികവിൽ 4K അറ്റ്‌മോസ് ഫോർമാറ്റിൽ റീ മാസ്റ്റർ ചെയ്ത് ജനുവരിയിൽ റീ-റിലീസ് ചെയ്യുകയാണ്. 31 വർഷങ്ങൾക്ക് മുമ്പ് രൺജി പണിക്കരുടെ തീപ്പൊരി തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രം, സുരേഷ് ഗോപിക്ക് സൂപ്പർതാര പദവി നേടിക്കൊടുത്തതിൽ നിർണായക പങ്ക് വഹിച്ചിരുന്നു.

 

ദേശീയ തലത്തിൽ നേടിയ വിജയം

 

കേരളത്തിൽ വൻ വിജയം കൊയ്ത കമ്മീഷണർ, തമിഴിലും തെലുങ്കിലും മൊഴിമാറ്റത്തിലൂടെയും വലിയ വിജയമാണ് നേടിയത്. തെലുങ്കിൽ 100 ദിവസത്തിലധികം പ്രദർശിപ്പിച്ച ഈ ചിത്രം സുരേഷ് ഗോപിക്ക് തെന്നിന്ത്യൻ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിക്കൊടുത്തു. ഇതോടെ സുരേഷ് ഗോപി ചിത്രങ്ങളുടെ ഡബ്ബിങ് റൈറ്റുകൾക്ക് വൻ ഡിമാന്റും വർദ്ധിച്ചു.

ചിത്രത്തിലെ ഭരത്ചന്ദ്രൻ ഐപിഎസ്സിന്റെ പശ്ചാത്തല സംഗീതം പ്രേക്ഷകരെ ആവേശം കൊള്ളിച്ച ഒന്നാണ്. റീ-റിലീസിൽ ഈ പശ്ചാത്തല സംഗീതം ബെന്നി ജോൺസൺ പുനരാവിഷ്‌ക്കരിച്ചിരിക്കുന്നു. സുനിതാ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണിയാണ് ചിത്രം നിർമ്മിച്ചത്. രതീഷ്, ശോഭന, രാജൻ പി. ദേവ്, വിജയ രാഘവൻ, ബൈജു സന്തോഷ്, ഗണേഷ് കുമാർ തുടങ്ങിയ പ്രമുഖ താരങ്ങളും പ്രധാന വേഷങ്ങളിലെത്തി.

 

അണിയറ പ്രവർത്തകർ

 

  • സംഗീതം: രാജാമണി
  • ഛായാഗ്രഹണം: ദിനേശ് ബാബു
  • എഡിറ്റിങ്: എൽ. ഭൂമിനാഥൻ
  • കലാസംവിധാനം: ബോബൻ
  • നിർമ്മാണം: ഷൈൻ വി.എ, മെല്ലി വി.എ
  • കളറിങ്: ഷാൻ ആഷിഫ്
  • അറ്റ്‌മോസ് മിക്‌സിങ്: ഹരി നാരായണൻ

ആക്ഷൻ ചിത്രങ്ങളുടെ ആരാധകരെയും പഴയ ‘ഭരത്ചന്ദ്രൻ’ ആരാധകരെയും സംബന്ധിച്ചിടത്തോളം ഈ റീ-റിലീസ് വലിയ പ്രതീക്ഷ നൽകുന്നതാണ്.

Related Stories
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ