AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ‘ധ്യാൻ ചേട്ടൻ ബി​ഗ് ബോസിൽ വരണം; 100 ദിവസം ആ വീട്ടിൽ നിൽക്കുന്നത് എനിക്കൊന്ന് അറിയണം’; ദിൽഷ

Dilsha on Dhyan Sreenivasan in Bigg Boss Malayalam Season 7: ബി​ഗ് ബോസിൽ കാണാൻ ആ​ഗ്രഹിക്കുന്ന ആളെ കുറിച്ചും മത്സരാർത്ഥികൾക്ക് നൽകാവുന്ന ഉപദേശത്തെ കുറിച്ചും സീസൺ 4 വിജയി ദിൽഷ പ്രസന്നൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Bigg Boss Malayalam Season 7: ‘ധ്യാൻ ചേട്ടൻ ബി​ഗ് ബോസിൽ വരണം; 100 ദിവസം ആ വീട്ടിൽ നിൽക്കുന്നത് എനിക്കൊന്ന് അറിയണം’; ദിൽഷ
Dilsha
sarika-kp
Sarika KP | Published: 15 Jul 2025 19:35 PM

മലയാളി പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ടെലിവിഷൻ ഷോയാണ് ബി​ഗ് ബോസ് മലയാളം സീസൺ 7. പുതിയ സീസൺ പ്രഖ്യാപിച്ചത് മുതൽ വലിയ വലിയ തയ്യാറെടുപ്പുകളാണ് സോഷ്യൽ മീഡിയ ​ഗ്രൂപ്പുകളിൽ നടക്കുന്നത്. ഷോയുടെ ഓരോ പ്രൊമോയും പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ആരൊക്കെ ആകും ഇത്തവണ എത്താൻ പോകുന്നത് എന്ന പ്രെഡിക്ഷൻ ലിസ്റ്റുകളും വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ബി​ഗ് ബോസിൽ കാണാൻ ആ​ഗ്രഹിക്കുന്ന ആളെ കുറിച്ചും മത്സരാർത്ഥികൾക്ക് നൽകാവുന്ന ഉപദേശത്തെ കുറിച്ചും സീസൺ 4 വിജയി ദിൽഷ പ്രസന്നൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് ആയിരുന്നു നടിയും നർത്തകിയും കൂടിയായ ദിൽഷയുടെ പ്രതികരണം.

കേരളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസെന്നാണ് താരം പറയുന്നത്. ബി​ഗ് ബോസ് ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ടെന്നും നിരവധി കാഴ്ചക്കാരുണ്ടെന്നും ദിൽഷ പറഞ്ഞു. പുതിയ മത്സരാർത്ഥികൾ എല്ലാവരും നന്നായി പെർഫോം ചെയ്യുക. ഇതൊരു ​ഗെയിം ആണല്ലോ. ആ രീതിയിൽ തന്നെ കണ്ട് മുന്നോട്ട് പോകണമെന്നാണ് താരം പറയുന്നത്. വലിയ തയ്യാറെടുപ്പുകൾ ഇല്ലാതെയാണ് താൻ ഷോയിൽ പോയത് എന്നാണ് ദിൽഷ പറയുന്നത്. എന്നാൽ തയ്യാറെടുപ്പുകളോടെ വരുന്ന ആളുകളും ഉണ്ട്.

Also Read:‘എന്നെക്കുറിച്ച് നാട്ടിൽ പ്രചരിച്ച കഥകൾ കേട്ട് അച്ഛൻ കരഞ്ഞു; വീട് മാറി പോയാലോ എന്ന് വരെ ചിന്തിച്ചു’: അനുശ്രീ

തയ്യാറെടുപ്പുകളൊന്നും ഇല്ലാതെ പോയി എക്സ്പീരിയൻസ് ചെയ്യണമെന്നാണെങ്കിൽ അങ്ങനെ പോകാമെന്നും അല്ലെങ്കിൽ പ്രിപ്പറേഷൻസ് എടുത്ത് 100 ദിവസം എങ്ങനെ നിൽക്കാം എന്ന് മനസിലാക്കി പോകാമെന്നുമാണ് ദിൽഷ പറയുന്നത്. തനിക്ക് അറിയുന്ന ചിലർക്കൊക്കെ ബി​ഗ് ബോസിൽ നിന്നും വിളി വന്നിട്ടുണ്ടെന്നും എന്നാൽ ആരാണെന്ന് പറയുന്നില്ലെന്നും തന്റെ അനുഭവങ്ങൾ ചോദിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.

ധ്യാൻ ശ്രീനിവാസൻ ബി​ഗ് ബോസിൽ വരണമെന്ന് താൻ ആ​ഗ്രഹിക്കുന്നതായും താരം പറഞ്ഞു. എല്ലാ എപ്പിസോഡുകളും നല്ല അടിപൊളിയായിരിക്കും. ഫുൾ കോമഡി ആയിരിക്കും. 100 ദിവസം ധ്യാൻ ചേട്ടൻ ആ വീട്ടിൽ നിൽക്കുന്നതെന്ന് തനിക്ക് അറിയണമെന്നും ദിൽഷ പറഞ്ഞു. അലൻ ജോസ് പെരേര വരട്ടെ. ആറാട്ടണ്ണൻ വരട്ടെ. എന്റർടെയ്ൻമെന്റ് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇവരൊക്കെ വന്നാൽ നടക്കുമെന്നാണ് ദിൽഷ പറയുന്നത്.