Anusree: ‘എന്നെക്കുറിച്ച് നാട്ടിൽ പ്രചരിച്ച കഥകൾ കേട്ട് അച്ഛൻ കരഞ്ഞു; വീട് മാറി പോയാലോ എന്ന് വരെ ചിന്തിച്ചു’: അനുശ്രീ
Anusree On Early Career Struggles: സിനിമാ രംഗത്തേക്ക് വന്ന കാലത്ത് നാട്ടുകാരിൽ നിന്നും അനുശ്രീക്ക് പിന്തുണയില്ലായിരുന്നു. ഇപ്പോഴിതാ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് താരം.
മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടി അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക മനസിൽ സ്ഥാനം നേടാൻ താരത്തിനു സാധിച്ചു. പിന്നീട് ഒട്ടനവധി നല്ല കഥാപാത്രങ്ങളാണ് താരത്തിനെ തേടിയെത്തിയത്. നാട്ടിൻപുറത്തുകാരിയായ അനുശ്രീയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.
നാട്ടിലെ പരിപാടികൾക്കെല്ലാം അനുശ്രീ മുന്നിൽ തന്നെ ഉണ്ടാകാറുണ്ട് . എന്നാൽ സിനിമാ രംഗത്തേക്ക് വന്ന കാലത്ത് നാട്ടുകാരിൽ നിന്നും അനുശ്രീക്ക് പിന്തുണയില്ലായിരുന്നു. ഇപ്പോഴിതാ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് താരം. ജിഞ്ചർ മീഡിയ എന്റർടെയിൻമെന്റ്സിൽ സംസാരിക്കവെയാണ് നടി മനസ് തുറന്നത്. താൻ സിനിമാ രംഗത്തേക്ക് വന്നകാലത്ത് ആളുകൾ പറഞ്ഞത് പോലെ ഇന്ന് പറയുമെന്ന് തനിക്ക് തോന്നുന്നിലെന്നാണ് അനുശ്രീ പറയുന്നത്. വളരെ വിഷമം തോന്നുന്ന കാര്യങ്ങൾ കേൾക്കാറുണ്ടെന്നും ഇതൊക്കെ ആരുടെ അടുത്താണ് പറയേണ്ടതെന്ന് അറിയില്ലെന്നുമാണ് അനുശ്രി പറയുന്നത്.
Also Read: ’34 വയസിൽ മറ്റൊരു വീട്ടിലേക്ക് പോകാൻ വയ്യ, ഇങ്ങോട്ടേക്ക് വരുന്ന ആരെയെങ്കിലും നോക്കാം’; അനുശ്രീ
കൂട്ടുകാരൊക്കെ നാട്ടിലുള്ളവരാണ്. അവർക്കെങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ല. ഒരുപക്ഷെ അവരും തന്നെ കുറ്റം പറയുന്നവരിൽ ഉണ്ടാകും. പറയാൻ ആകെയുള്ളയാൾ ലാൽ ജോസ് സാറായിരുന്നുവെന്നാണ് അനുശ്രീ പറയുന്നത്. അദ്ദേഹത്തെ വിളിച്ച് കരയുമ്പോൾ നിന്നെ കുറ്റം പറയുന്നവർ നാളെ നിന്റെ ബന്ധുക്കളാണ് എന്ന് പറയുന്ന കാലം വരുമെന്ന് അദ്ദേഹം പറഞ്ഞു. അത് സത്യമാണ് എന്നാണ് താരം പറയുന്നത്.
ഷൂട്ടിന് താനും അമ്മയും ആകും പോകുന്നത്. തിരിച്ച് വരുമ്പോൾ ഒരുപാട് കഥകൾ അച്ഛൻ കേട്ടിട്ടുണ്ടാകും. എന്നാൽ തന്നോട് പറയാറില്ലെന്നും അമ്മയോട് പറയുമെന്നും അനുശ്രീ പറഞ്ഞു. ഇതൊക്കെ തന്നോട് അമ്മ പറയുമ്പോൾ എങ്ങനെയാണ് ആൾക്കാർക്ക് ഇങ്ങനെ പറയാൻ പറ്റുക എന്ന് ആലോചിച്ചിട്ടുണ്ട്. ഇവിടെ നിന്ന് വീട് മാറി പോയാലോ എന്ന് ചോദിച്ചിട്ടുണ്ട്. പക്ഷേ അച്ഛന് നാട്ടിൽ നിന്നും പോകാൻ ഇഷ്ടമല്ല. ഒരിക്കൽ ഇന്റർവ്യൂവിന് ഷൂട്ട് ചെയ്യാൻ വന്നപ്പോൾ അച്ഛൻ അവർ ഇങ്ങനെ പറഞ്ഞു എന്നെല്ലാം പറഞ്ഞ് കരഞ്ഞു. എന്നാൽ ഇന്ന് അച്ഛൻ തന്നെ ഓർത്ത് അഭിമാനിക്കുന്നുവെന്നും താരം പറയുന്നു.