Big Boss Malayalam Season 8: വീറോടെ വേദിയിലേക്ക്! ബിഗ് ബോസ് മലയാളത്തിന്റെ അഗ്നിപരീക്ഷ ഓഗസ്റ്റ് 15ന്

Big Boss Malayalam Season 8: ഇതിൽ പങ്കെടുക്കുന്നത് എല്ലാം തന്നെ കോമണേഴസ് ആയിട്ടുള്ള മത്സരാർത്ഥികൾ ആണ്. ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്തതിൽ ഒടുവിൽ 50 അല്ലെങ്കിൽ 45 പേരെയാണ് അഗ്നിപരീക്ഷയിൽ പങ്കെടുപ്പിക്കുക. ഇവരാണ് ഷോയിൽ മത്സരിക്കുക. ഇവർക്കും ഓഡിയൻസ് വോട്ട് ലഭിക്കും........

Big Boss Malayalam Season 8: വീറോടെ വേദിയിലേക്ക്! ബിഗ് ബോസ് മലയാളത്തിന്റെ അഗ്നിപരീക്ഷ ഓഗസ്റ്റ് 15ന്

Big Boss

Published: 

10 Aug 2026 | 09:59 PM

ബിഗ് ബോസ് മലയാളം സീസൺ എട്ടിന്റെ അഗ്നിപരീക്ഷ ഓഗസ്റ്റ് 15ന്. മലയാളം സീസൺ ബന്ധപ്പെട്ട പുതിയ പ്രമോയിലൂടെയാണ് അഗ്നിപരീക്ഷയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. അവതാരകയായി എത്തുന്നത് റെനീഷ റഹീം ആണ്. ഇവിടെ കളിക്കുന്നതും കളി നിയന്ത്രിക്കുന്നതും ആ ഒരാൾ എന്ന ക്യാപ്ഷനോട് ആണ് പ്രോമോ പുറത്ത് വിട്ടിരിക്കുന്നത്. കൂടാതെ വീഡിയോയിൽ അജയ് മാരാർ, റിയാസ് സലീം, രഞ്ജിനി ഹരിദാസ് എന്നിവരും എത്തുന്നുണ്ട്. ഇത്തവണ രണ്ട് ഷോകൾ ആണ് ബിഗ് ബോസ് മലയാളം സീസണിൽ ഉണ്ടാവുക.

കോമണേഴ്‌സിന് വേണ്ടിയിട്ടുള്ളതാണ് അഗ്നിപരീക്ഷ

അതിൽ ആദ്യത്തെ അഗ്നിപരീക്ഷയാണ്. കോമണേഴ്‌സിന് വേണ്ടിയിട്ടുള്ളതാണ് അഗ്നിപരീക്ഷ. ഓഡിഷൻ വഴി തിരഞ്ഞെടുക്കുന്ന 40 കോമണേഴ്സ് ആയ മത്സരാർത്ഥികളാണ് അഗ്നിപരീക്ഷയിൽ മാറ്റുരയ്ക്കുക. ആകെ 21 എപ്പിസോഡുകൾ ആയിരിക്കും ഉണ്ടാവുക. ഒപ്പം പ്രേക്ഷകർക്ക് വോട്ട് ചെയ്യാനുള്ള സൗകര്യം ഉണ്ടാകുന്നതാണ്. ഓഗസ്റ്റ് 15 ഓട് അഗ്നിപരീക്ഷ ആരംഭിക്കുന്നതായിരിക്കും.

ALSO READ:മഞ്ജു വാര്യർ പോലും സിനിമയിൽ അക്കാര്യം നേരിടുന്നു! വെളിപ്പെടുത്തലുമായി ശാന്തികൃഷ്ണ

എന്താണ് അഗ്നി പരീക്ഷ?

യഥാർത്ഥ മത്സരത്തിന് മുന്നോടിയായി നടക്കുന്ന ഒരു ഷോയാണ് അഗ്നി പരീക്ഷ. അതായത് ഒരു നിശ്ചിത എപ്പിസോടോടുകൂടിയുള്ള ഷോ ആണ്. ഇത് യഥാർത്ഥത്തിലുള്ള സീസണിന് തൊട്ടു മുന്നേ ആയിട്ട് നടക്കും. ഇതിൽ പങ്കെടുക്കുന്നത് എല്ലാം തന്നെ കോമണേഴസ് ആയിട്ടുള്ള മത്സരാർത്ഥികൾ ആണ്. ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്തതിൽ ഒടുവിൽ 50 അല്ലെങ്കിൽ 45 പേരെയാണ് അഗ്നിപരീക്ഷയിൽ പങ്കെടുപ്പിക്കുക. ഇവരാണ് ഷോയിൽ മത്സരിക്കുക. ഇവർക്കും ഓഡിയൻസ് വോട്ട് ലഭിക്കും. അഗ്നി പരീക്ഷയിൽ 3 ജഡ്ജസ്റ്റുകൾ ഉണ്ടാകും ഒന്ന് അവതാരകയും ഉണ്ടായിരിക്കും.

ഇവർ മുൻ ബിഗ് ബോസ് വിന്നർമാരോ അല്ലെങ്കിൽ റണ്ണറപ്പോ ശ്രദ്ധ നേടിയവരോ ഒക്കെ ആയിരിക്കും ഉണ്ടാവുക. അഗ്നി പരീക്ഷയിലൂടെ കടന്നുപോകുന്ന മത്സരാർത്ഥികൾ ഫിസിക്കൽ, മെന്റൽ, ഹ്യൂമർ, സംവാദം എന്നിങ്ങനെയുള്ള എല്ലാ രീതിയിലുള്ള കാര്യങ്ങളും നേരിടേണ്ടതായി വരും. വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ മത്സരാർത്ഥിക്ക് മൂന്ന് റെഡ് സിഗ്നൽ കിട്ടിയാൽ ഉടനെ ഔട്ടാകും. യെല്ലോ ആണെങ്കിൽ ഹോൾഡും ഗ്രീൻ ആണെങ്കിൽ സെലക്ടും ആയിരിക്കും. കൂടാതെ ആറാമത്തെ എപ്പിസോഡ് മുതൽ ഇവർക്ക് വോട്ടിങ്ങും ഉണ്ടായിരിക്കുന്നതായിരിക്കും.

ENGLISH SUMMARY

Bigg Boss Malayalam season 8’s Agnipariksha will be on August 15. Information about the Agnipariksha was released through a new promo related to the Malayalam season. This time, there will be two shows in the Bigg Boss Malayalam season. The first of them is Agnipariksha. Agnipariksha is for the commoners.

 

Follow Us
Related Stories
Akhil NRD Megha Nair : ഇൻസ്റ്റായിലെ പേരിൽ മാറ്റം, പിന്നാലെ പല കഥകളും; വ്ളോഗർ അഖിൽ എൻആർഡിയും ഭാര്യയും വേർപിരിഞ്ഞു?
Manju Warrier: മഞ്ജു വാര്യർ പോലും സിനിമയിൽ അക്കാര്യം നേരിടുന്നു! വെളിപ്പെടുത്തലുമായി ശാന്തികൃഷ്ണ
പ്രണവിന്റെ വില്ലനായി ആശിഷിനെ അവതരിപ്പിക്കാൻ ആ​ഗ്രഹിച്ചിരുന്നു, വെളിപ്പെടുത്തി ആന്റണി പെരുമ്പാവൂർ
Parvathy Thiruvothu : ഇനി യാത്ര ഇലക്ട്രിക്കിൽ! പുത്തൻ ഇവി സ്വന്തമാക്കി പാർവതി തിരുവോത്ത്
Geethu Mohandas: എല്ലാവരും എന്റെ കഴിവിനെ സംശയിച്ചപ്പോൾ എന്നെ വിശ്വസിച്ചത് ആ ഒരു വ്യക്തി മാത്രം! വൈകാരിക പ്രതികരണവുമായി ഗീതു മോഹൻദാസ്
ആരാധകരുടെ പാൻ ഇന്ത്യൻ ആക്ഷൻ കിംഗ്, റൊമാന്റിക് ഹീറോ! ഈ കൊച്ചു പയ്യനാണ് ഇന്ന് സിനിമ ലോകം ഭരിക്കുന്നത്
തൊഴിലിടത്ത് ദുരിതങ്ങൾ! ഈ രാശികൾ സൂക്ഷിക്കുക
ആരോഗ്യ പ്രശ്നങ്ങൾ നഖത്തിലൂടെ അറിയാം
ഏഷ്യന്‍ ഗെയിംസില്‍ സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ എത്തുമോ?
പുട്ട് കട്ടയാവില്ല! പൊടി കുഴയ്ക്കുമ്പോൾ ഈ ഒരു കാര്യം ചെയ്യൂ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു