AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pareekutty Perumbavoor: എംഡിഎംഎയും കഞ്ചാവുമായി മുൻ ബിഗ്‌ബോസ് താരം പരീക്കുട്ടി ഉൾപ്പടെ രണ്ടു പേർ പിടിയിൽ

Pareekutty Gets Arrested With MDMA: 'ഹാപ്പി വെഡിങ്', 'ഒരു അഡാർ ലവ്' തുടങ്ങിയ ചിത്രങ്ങളിൽ പരീക്കുട്ടി അഭിനയിച്ചിട്ടുണ്ട്.

Pareekutty Perumbavoor: എംഡിഎംഎയും കഞ്ചാവുമായി മുൻ ബിഗ്‌ബോസ് താരം പരീക്കുട്ടി ഉൾപ്പടെ രണ്ടു പേർ പിടിയിൽ
മുൻ ബിഗ്‌ബോസ് മത്സരാർഥിയും നടനുമായ പരീക്കുട്ടി (Image Credits: Social Media)
Nandha Das
Nandha Das | Published: 16 Nov 2024 | 11:46 PM

ഇടുക്കി: മയക്കുമരുന്നുമായി മുൻ ബിഗ്‌ബോസ് താരവും നടനുമായ പരീക്കുട്ടി ഉൾപ്പടെ രണ്ട് പേർ പിടിയിൽ. 10.5 ഗ്രാം എംഡിഎംഎയും ഒമ്പത് ഗ്രാം കഞ്ചാവുമായാണ് ഇവരെ എക്സൈസ് പിടികൂടിയത്. എറണാകുളം കുന്നത്തുനാട് വെങ്ങോല പള്ളിക്കൂടത്തിങ്കൽ വീട്ടിൽ പരീക്കുട്ടി (ഫരീദുദ്ദീൻ -31), കോഴിക്കോട് വടകര കാവിലുംപാറ കൊയിലോംചാൽ പെരിമാലിൽ വീട്ടിൽ ജിസ്മോൻ (34) എന്നിവരെയാണ് മൂലമറ്റം എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പുള്ളിക്കാനം എസ് വളവിൽ വെച്ച് നടന്ന വാഹന പരിശോധയ്ക്കിടെയാണ് ഇവർ പിടിയിലാകുന്നത്. പരിശോധനയിൽ ഇവർ സഞ്ചരിച്ച കാറിൽ നിന്നും ലക്ഷങ്ങൾ വില വരുന്ന ലഹരി വസ്തുക്കൾ കണ്ടെത്തുകയായിരുന്നു. തുടർന്ന്,  ഇവരുടെ കാറും എക്സൈസ് പിടിച്ചെടുത്തു. പിറ്റ്ബുൾ ഇനത്തിൽപ്പെടുന്ന ഒരു നായയും കുട്ടിയും ഇവർ സഞ്ചരിച്ചിരുന്ന കാറിനുള്ളിൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഏറെ ബുദ്ധിമുട്ടിയാണ് പ്രതികളെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.

ALSO READ: തെലുങ്കർക്കെതിരായ വിദ്വേഷ പ്രസംഗം; നടി കസ്തൂരി അറസ്റ്റിൽ

‘ഹാപ്പി വെഡിങ്’, ‘ഒരു അഡാർ ലവ്’ തുടങ്ങിയ ചിത്രങ്ങളിൽ പരീക്കുട്ടി അഭിനയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോ ആയ ബിഗ്‌ബോസിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മലയാളം ബിഗ്‌ബോസ് രണ്ടാം സീസണിലെ മത്സരാർഥിയായിരുന്നു പരീക്കുട്ടി.