Arya Badai: ‘ആര്യക്ക് തെറ്റിയില്ല! രണ്ടാനച്ഛനെന്ന് പരിഹസിക്കുന്നവർക്കുള്ള മറുപടി’; സിബിന് ഹൃദയത്തിൽ തൊടുന്ന പിറന്നാൾ ആശംസകളുമായി താരം
Arya Heartfelt Message for Sibin: സിബിന് ഹൃദയത്തിൽ തൊടുന്ന പിറന്നാൾ ആശംസകളുമായി ആര്യ പങ്കുവച്ച പോസ്റ്റാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. ഹൃദയസ്പർശിയായ കുറിപ്പും ഒപ്പം മനോഹരമായ ഒരു വീഡിയോയും പങ്കുവെച്ചാണ് ആര്യ സിബിന് പിറന്നാൾ ആശംസിച്ചത്.
കഴിഞ്ഞ മാസമായിരുന്നു നടിയും അവതാരകയുമായ ആര്യ ബഡായിയുടേയും സിബിൻ ബെഞ്ചമിന്റെയും വിവാഹനിശ്ചയം കഴിഞ്ഞത്. വളരെ ലളിതമായി നടന്ന എൻഗേജ്മെന്റിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇരുവരും വർഷങ്ങളായി ഉറ്റ സുഹൃത്തുക്കളായിരുന്നു. സിബിൻ ആണ് പ്രപ്പോസലുമായി ആദ്യം ആര്യയെ സമീപിച്ചത്.
ഇതിനു ശേഷം ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താത്പര്യമാണ്. ഇപ്പോഴിതാ സിബിന് ഹൃദയത്തിൽ തൊടുന്ന പിറന്നാൾ ആശംസകളുമായി ആര്യ പങ്കുവച്ച പോസ്റ്റാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. ഹൃദയസ്പർശിയായ കുറിപ്പും ഒപ്പം മനോഹരമായ ഒരു വീഡിയോയും പങ്കുവെച്ചാണ് ആര്യ സിബിന് പിറന്നാൾ ആശംസിച്ചത്.
View this post on Instagram
ജൂലൈ ഒന്ന് ഇങ്ങനെ ഓർത്തിരിക്കുമെന്ന് തന്റെ ജീവിതത്തിൽ ഒരിക്കല്‍പോലും വിചാരിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ്. തന്റെ എല്ലാമെല്ലാമായ ആളുടെ പിറന്നാളാണ്. തന്റെ ജീവിതത്തിലേക്കു കടന്നു വന്നതിനും മകളെയും തന്നെയും ഒരു കുടുംബമായി കണ്ടതിനു നന്ദിയെന്നാണ് ആര്യ പറയുന്നത്.ഒപ്പം തനിക്കും മകൾക്കും ഒപ്പമുള്ള സിബിന്റെ നല്ല നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോകളും ആര്യ പങ്കുവെച്ചിരുന്നു.
ബിഗ് ബോസ് സീസണ്‍ ആറില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താരമാണ് സിബിൻ ബെഞ്ചമിൻ. സിബിന്റെ രണ്ടാം വിവാഹമാണ് ഇത്. ആദ്യ വിവാഹത്തിൽ സിബിനും ഒരു കുട്ടിയുണ്ട്. ആര്യയ്ക്ക് ആദ്യ വിവാഹത്തിൽ പിറന്ന മകളാണ് പന്ത്രണ്ട് വയസ്സുകാരിയായ ഖുഷി. ഇരുവരുടെ വിവാഹനിശ്ചയം കഴിഞ്ഞത് മുതൽ സിബിനൊപ്പം മകളുമായി ജീവിക്കാൻ ആര്യ തീരുമാനിച്ചതിനെ കുറ്റപ്പെടുത്തിയുള്ളതായിരുന്നു. എന്നാൽ അവർക്കുള്ള മറുപടിയാണ് താരത്തിന്റെ പുതിയ പോസ്റ്റ്.