Madhav Suresh: ‘എന്റെ സോഷ്യൽ മീഡിയ ഭാര്യയെന്നാണ് മീനാക്ഷിയെ വിളിക്കാറ്; അത് കാരണം കാവ്യ ചേച്ചിക്ക് ഒരു സോഫ്റ്റ് കോർണർ ഉണ്ട്’; മാധവ് സുരേഷ്
Madhav Suresh About Meenakshi Dileep: മീനാക്ഷി തന്റെ അടുത്ത കൂട്ടുകാരിയാണെന്ന് മുൻപ് മാധവന് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരേയും ചേർത്ത് അഭ്യൂഹങ്ങൾ ഉയർന്നത്.
മലയാളികൾക്ക് സുപരിചിതനാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. താരപുത്രൻ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. മാധവിനെ അനുകൂലിച്ചും വിമർശിച്ചും പ്രേക്ഷകർ എത്തുന്ന കാഴ്ചയാണ് കാണുന്നത്. സുരേഷ് ഗോപി നായകനായി എത്തുന്ന പുതിയ ചിത്രം ജെഎസ്കെ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയിൽ മാധവ് സുരേഷും അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ പ്രമോഷനുമായി ബന്ധപ്പെട്ട് മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സിനിമരംഗത്ത് തുടക്കക്കാരനാണെങ്കിലും പ്രമുഖ നടന്മാരുമായും അവരുടെ കുടുംബവുമായും നല്ല ബന്ധമുള്ള താരപുത്രനാണ് മാധവ് സുരേഷ്. ദിലീപ്, ജയറാം എന്നീ താരങ്ങളുടെ കുടുംബവുമായി വലിയ ആത്മബന്ധം മാധവിനുണ്ട്. ഇവർക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ചർച്ചയായിട്ടുണ്ട്. ഇതിനിടെ ദിലീപിന്റെ മകൾ മീനാക്ഷിയുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹവും ആരാധകർക്കിടയിൽ പരന്നിരുന്നു. ഇപ്പോഴിതാ ഇത്തരം ഗോസിപ്പുകളെ കുറിച്ച് പ്രതികരിക്കുകയാണ് മാധവ്.
മീനാക്ഷിയെ താൻ തന്റെ സോഷ്യൽ മീഡിയ ഭാര്യ എന്നാണ് വിളിക്കുന്നതെന്നാണ് മാധവ് തമാശാരൂപേണ പറയുന്നത്. ഇത്തരം ഗോസിപ്പുകളെ കുറിച്ച് തങ്ങൾ തമാശ പറയുമെന്നും അത് മനസിലാക്കാൻ കഴിയുന്ന ആളാണ് മീനാക്ഷിയെന്നാണ് മാധവ് പറയുന്നത്. തന്റെ വളരെ അടുത്ത സുഹൃത്താണ്. എന്റർടെയിൻമെന്റ് വാല്യുക്ക് വേണ്ടിയാണ് മീനാക്ഷിയുമായി ചേർത്തുള്ള വാർത്തകൾ. ദിലീപിന്റെ മകൾ സുരേഷ് ഗോപിയുടെ മകൻ, മീനാക്ഷിക്കും തനിക്കും 25 വയസാണ് ഇതൊക്കെ കണക്ടാക്കുമ്പോൾ വർക്കാവുമല്ലോ എന്നാണ് മാധവ് പറയുന്നത്. മീനാക്ഷി തന്റെ അടുത്ത കൂട്ടുകാരിയാണെന്ന് മുൻപ് മാധവന് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരേയും ചേർത്ത് അഭ്യൂഹങ്ങൾ ഉയർന്നത്.
അതേസമയം കുട്ടിയായിരുന്ന മാധവ് രസകരമായി സംസാരിച്ചതിനെക്കുറിച്ച് ഒരിക്കൽ കാവ്യ പറഞ്ഞിരുന്നു.ഇക്കാര്യം ഇന്നും കാവ്യയുടെ മനസിലുണ്ടെന്ന് മാധവ് പറയുന്നു. ഈ സംഭവം കാരണം കാവ്യ ചേച്ചിയുടെ മനസിൽ തനിക്കെന്നും സോഫ്റ്റ് കോർണർ ഉണ്ടെന്നാണ് മാധവ് സുരേഷ് പറയുന്നത്.