Sai Krishna: അമ്പോ! ബിഗ് ബോസ് റിവ്യൂ ചെയ്ത് നാലുമാസം കൊണ്ട് നേടിയത് ലക്ഷങ്ങൾ; വെളിപ്പെടുത്തി സായ് കൃഷ്ണ
Bigg Boss Fame Sai Krishna Reveals YouTube Revenue: ബിഗ് ബോസ് റിവ്യൂ ചെയ്ത മാത്രം താൻ കഴിഞ്ഞ നാലു മാസക്കാലം യൂട്യൂബിൽ നിന്ന് നേടിയ ഭീമമായ വരുമാനം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് സായ് കൃഷ്ണ. സീസൺ ഏഴിലെ ഏപ്പിസോഡുകൾ ദിവസേന റിവ്യൂ ചെയ്താണ് താൻ ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവബഹുലമായ 100 ദിവസമാണ് ബിഗ് ബോസ് സീസൺ ഏഴിൽ അരങ്ങേറിയത്. അവസാന ദിവസങ്ങളിലും വിവാദങ്ങൾക്കും വിമർശനങ്ങൾക്കും യാതൊരു കുറവും സംഭവിച്ചിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ ബിഗ് ബോസ് ഹൗസിനുള്ളിലും പുറത്തും കണ്ടന്റുകൾക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല. കഴിഞ്ഞ മൂന്നരമാസം സോഷ്യൽ മീഡിയയും യൂട്യൂബ് ചാനലുകളുമെല്ലാം അടക്കിവാണത് ബിഗ് ബോസ് കണ്ടന്റുകൾ തന്നെയാണ്.
അത്തരത്തിൽ ബിഗ് ബോസ് റിവ്യൂ ചെയ്ത ഒരാളാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സായ് കൃഷ്ണ, എന്ന സീക്രട്ട് ഏജന്റ്. തന്റെ യൂട്യൂബ് ചാനലിലൂടെ ഈ സീസണിലും സജീവമായി റിവ്യൂകൾ നൽകി പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് റിവ്യൂ ചെയ്ത മാത്രം താൻ കഴിഞ്ഞ നാലു മാസക്കാലം യൂട്യൂബിൽ നിന്ന് നേടിയ ഭീമമായ വരുമാനം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് സായ് കൃഷ്ണ. സീസൺ ഏഴിലെ ഏപ്പിസോഡുകൾ ദിവസേന റിവ്യൂ ചെയ്താണ് താൻ ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു വെളിപ്പെടുത്തൽ.
ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലെ വരുമാനമാണ് സായ് കൃഷ്ണ തന്റെ ആരാധകരുമായി പങ്കുവെച്ചത്. ഇതിന്റെ തെളിവുകളും അദ്ദേഹം വീഡിയോയിൽ കാണിക്കുന്നുണ്ട്. ഇതനുസരിച്ച് ഈ നാല് മാസക്കാലയളവിൽ യൂട്യൂബിൽ നിന്ന് പ്രതിമാസം ഏഴ് ലക്ഷം രൂപയോട് അടുത്താണ് താരം സമ്പാദിച്ചത്. അതായത് മൊത്തത്തിൽ 2,664,701 രൂപയാണ് നാലുമാസം കൊണ്ട് സായി കൃഷ്ണ യൂട്യൂബിൽ നിന്ന് നേടിയത്.
ജൂലൈയിൽ 6,08,871 രൂപ, ആഗസ്റ്റിൽ 6,06,952 രൂപ, സെപ്റ്റംബറിൽ 6,84,819 രൂപ, ഒക്ടോബറിൽ 7,64,059 രൂപ എന്നിങ്ങനെയാണ് സായ് കൃഷ്ണ യൂട്യൂബിൽ നിന്നും നേടിയത്. യൂട്യൂബ് വരുമാനത്തിന്റെ രേഖകളിൽ സായ് കൃഷ്ണയ്ക്ക് ജൂലൈയിൽ ലഭിച്ചുവെന്ന് കാണിക്കുന്നത് 6,08,871 രൂപ, ആഗസ്റ്റിൽ 6,06,952 രൂപ, സെപ്റ്റംബറിൽ 6,84,819 രൂപ, ഒക്ടോബറിൽ 7,64,059 രൂപ എന്നിങ്ങനെയാണ് .ദിവസവും ഒരു വീഡിയോ എന്ന രീതിയിൽ സ്ഥിരമായി റിവ്യൂകൾ പോസ്റ്റ് ചെയ്തുകൊണ്ടാണ് താൻ 26 ലക്ഷം രൂപയെന്ന അധിക വരുമാനം നേടിയതെന്നും സായി കൃഷ്ണ വെളിപ്പെടുത്തി.
View this post on Instagram