AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thalaivar 173: സുന്ദർ സിയുടെ പിന്മാറ്റത്തിന് കാരണം രജനികാന്ത്?; നിർണായക വെളിപ്പെടുത്തലുമായി കമൽ ഹാസൻ

Kamal Haasan About Thalaivar 173: തലൈവർ 173 സിനിമയിൽ നിന്ന് സുന്ദർ സി പിന്മാറാൻ കാരണം രജനികാന്തെന്ന് സൂചന. കമൽ ഹാസനാണ് ഇക്കാര്യത്തിൽ സൂചന നൽകിയത്.

Thalaivar 173: സുന്ദർ സിയുടെ പിന്മാറ്റത്തിന് കാരണം രജനികാന്ത്?; നിർണായക വെളിപ്പെടുത്തലുമായി കമൽ ഹാസൻ
കമൽ ഹാസൻImage Credit source: Social Media
abdul-basith
Abdul Basith | Published: 18 Nov 2025 07:18 AM

തലൈവർ 173യുടെ സംവിധാനത്തിൽ നിന്ന് സുന്ദർ സി പിന്മാറാൻ കാരണം രജനികാന്ത് എന്ന് സൂചന. വിഷയത്തിൽ കമൽ ഹാസൻ്റെ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 46 വർഷങ്ങൾക്ക് ശേഷം രജനികാന്തും കമൽ ഹാസനും ഒരുമിക്കുന്ന സിനിമയാണ് തലൈവർ 173. സിനിമയിൽ നിന്ന് സുന്ദർ സി പിന്മാറിയത് വലിയ ചർച്ചയായിരുന്നു. രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലിൻ്റെ ബാനറിൽ കമൽ ഹാസനാണ് സിനിമ നിർമ്മിക്കുന്നത്.

സിനിമ സംവിധാനം ചെയ്യുക സുന്ദർ സി ആണെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രവചനാതീതവും ഒഴിവാക്കാൻ കഴിയാത്തതുമായ സാഹചര്യങ്ങൾ കാരണം താൻ പിന്മാറുകയാണെന്ന് അദ്ദേഹം അറിയിച്ചത്. സുന്ദർ സി തന്നെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും തനിക്ക് അതേപ്പറ്റി സംസാരിക്കാനൊന്നുമില്ലെന്നും കമൽ ഹാസൻ മാധ്യമങ്ങളോട് പറഞ്ഞു. വാർത്താകുറിപ്പിലൂടെ സുന്ദർ സി തന്നെ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. അതിൽ കൂടുതലൊന്നും തനിക്ക് പറയാനില്ല. ഒരു നിർമ്മാതാവെന്ന നിലയിൽ രജനികാന്തിന് ഇഷ്ടപ്പെടുന്ന കഥ കണ്ടെത്തേണ്ടത് തൻ്റെ ജോലിയാണ്. അദ്ദേഹം തിരക്കഥയിൽ തൃപ്തനാവുന്നത് വരെ അന്വേഷണം തുടരും. മികച്ച ഒരു തിരക്കഥ അന്തിമമാക്കുന്ന പ്രക്രിയയാണ് ഇപ്പോൾ നടക്കുന്നതെന്നും കമൽ ഹാസൻ പ്രതികരിച്ചു.

Also Read: Prithviraj on Vilaayath Budha: ‘അത് തികച്ചും യാദൃശ്ചികം; ആ ചിത്രത്തിന് എത്രയോ മുമ്പ് ‘വിലായത്ത് ബുദ്ധ’ ചർച്ച തുടങ്ങിയിരുന്നു’; പൃഥ്വിരാജ്

സിനിമയ്ക്കായി ഒരു യുവസംവിധായകനെ പരിഗണിക്കാൻ സാധ്യതയുണ്ടെന്നും കമൽ ഹാസൻ പറഞ്ഞു. അപ്രതീക്ഷിതമായ ഒരു തിരക്കഥ സിനിമയ്ക്കായി പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രജനികാന്തും കമൽ ഹാസനും ഒരുമിക്കുന്ന സിനിമയുടെ പ്രഖ്യാപനം ആരാധകർ വലിയ പ്രതീക്ഷയോടെയാണ് സ്വീകരിച്ചത്. എന്നാൽ, സുന്ദർ സി പിന്മാറിയതോടെ സിനിമ റദ്ദാക്കപ്പെടുമോ എന്ന ആശങ്ക ഉയർന്നു. സിനിമ റദ്ദാക്കില്ലെന്നും മറ്റൊരു സംവിധായകനെ വച്ച് സിനിമ പൂർത്തിയാക്കുമെന്നും കമൽ ഹാസൻ തന്നെ അറിയിച്ചതോടെ ഈ ആശങ്ക അവസാനിച്ചിരിക്കുകയാണ്.