AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Prithviraj on Vilaayath Budha: ‘അത് തികച്ചും യാദൃശ്ചികം; ആ ചിത്രത്തിന് എത്രയോ മുമ്പ് ‘വിലായത്ത് ബുദ്ധ’ ചർച്ച തുടങ്ങിയിരുന്നു’; പൃഥ്വിരാജ്

Vilaayath Buddha vs Pushpa: പുഷ്പയുമായി സാമ്യതകൾ തോന്നുന്നുണ്ടെങ്കിൽ അതെല്ലാം തികച്ചും യാദൃശ്ചികമാണെന്നും അറിഞ്ഞുകൊണ്ടല്ലെന്നുമാണ് താരം പറയുന്നത്. പുഷ്പ: പാർട്ട് വൺ തിയേറ്ററിലെത്തുന്നതിനും എത്രയോ മുമ്പ് തന്നെ വിലായത്ത് ബുദ്ധ ചർച്ചകളിലുണ്ടായിരുന്നുവെന്നും താരം പറയുന്നു.

Prithviraj on Vilaayath Budha: ‘അത് തികച്ചും യാദൃശ്ചികം; ആ ചിത്രത്തിന് എത്രയോ മുമ്പ് ‘വിലായത്ത് ബുദ്ധ’ ചർച്ച തുടങ്ങിയിരുന്നു’; പൃഥ്വിരാജ്
Prithviraj On Vilaayath BudhaImage Credit source: social media
sarika-kp
Sarika KP | Updated On: 17 Nov 2025 13:58 PM

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ. ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത്. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ്‌ സേനൻ നിര്‍മ്മിക്കുന്ന ചിത്രം നവംബർ 21ന് തിയറ്ററുകളിൽ എത്തും. ഇതിനു മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്.

എന്നാൽ ചിത്രത്തിന് അല്ലു അർജുൻ നായകനായി എത്തിയ ‘പുഷ്പ’യുമായി സാമ്യമുണ്ടെന്ന രീതിയിൽ പലതരത്തിലുള്ള പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ‘മലയാളത്തിലെ പുഷ്പരാജ്’, ‘പൃഥ്വിരാജിന്റെ പുഷ്പ’ എന്നൊക്കെയാണ് ആളുകൾ കമന്റിട്ടത്. എന്നാൽ ഇപ്പോഴിതാ ഇത്തരം പ്രചരണങ്ങളെ കുറിച്ച് വ്യക്തത വരുത്തി രംഗത്തുവന്നിരിക്കുകയാണ് പൃഥ്വിരാജ് .

പുഷ്പയുമായി സാമ്യതകൾ തോന്നുന്നുണ്ടെങ്കിൽ അതെല്ലാം തികച്ചും യാദൃശ്ചികമാണെന്നും അറിഞ്ഞുകൊണ്ടല്ലെന്നുമാണ് താരം പറയുന്നത്. പുഷ്പ: പാർട്ട് വൺ തിയേറ്ററിലെത്തുന്നതിനും എത്രയോ മുമ്പ് തന്നെ വിലായത്ത് ബുദ്ധ ചർച്ചകളിലുണ്ടായിരുന്നുവെന്നും താരം പറയുന്നു. സംവിധായകൻ സച്ചിയാണ് ഈ സിനിമയെ കുറിച്ച് ആദ്യം പറയുന്നതെന്നും എന്നാൽ അദ്ദേഹത്തിന് അത് സംവിധാനം ചെയ്യാൻ സാധിച്ചില്ലെന്നുമാണ് പൃഥ്വിരാജ് പറയുന്നത്.

Also Read:പെറ്റ് ഡിറ്റക്ടീവ് ഒടിടിയിലേക്ക്; ഡിയസ് ഇറെയും വൈകില്ല: ഉടനെത്തുന്ന മലയാളം സിനിമകൾ

തന്നോട് സച്ചി ഇക്കാര്യം പറയുമ്പോൾ പുഷ്പ റിലീസ് ചെയ്തിരുന്നില്ലെന്നും ചന്ദനക്കടത്തിനെക്കുറിച്ച് മറ്റൊരു സിനിമ എത്തുമെന്നോ വലിയ ഹിറ്റാകുമെന്നോ തങ്ങൾക്ക് അറിയില്ലായിരുന്നു. വിലായത്ത് ബുദ്ധ പൂർത്തിയാകുമ്പോഴേക്കും പുഷ്പയുടെ രണ്ടു ഭാഗവും റിലീസായി കഴിഞ്ഞിരുന്നു. പുഷ്പയിലെ പ്രശസ്തമായ ഡയലോഗ് ഉൾപ്പെടുത്തിയത് പ്രൊമോഷന്റെ ഭാഗമായിട്ട് മാത്രമാണ്. സിനിമയിൽ ആ ഡയലോഗ് ഉണ്ടാവണമെന്നില്ല. എന്തായാലും ഡബിൾ മോഹനൻ എന്ന കഥാപാത്രത്തിന് പുഷ്പരാജുമായി യാതൊരു ബന്ധവുമില്ലെന്നാണ് താരം പറയുന്നത്.

ജി.ആർ. ഇന്ദുഗോപന്റെ നോവലായ ‘വിലായത്ത് ബുദ്ധ’യെ ആസ്പദമാക്കിയാണ് സിനിമ നിർമിച്ചിരിക്കുന്നത്.പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ഇതിനു പുറമെ ഷമ്മി തിലകൻ, അനു മോഹൻ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.