Suchithra Nair: സുചിത്രയും ആദിത്യനും തമ്മില്‍ വഴിവിട്ട ബന്ധം? കാശ് കൊണ്ടുപോയെന്ന് ഭാര്യ
Suchithra Nair's Responds On Ronu's Allegations: വിഷയവുമായി ബന്ധപ്പെട്ട് സുചിത്രയോട് സംസാരിച്ചപ്പോള്‍ ലഭിച്ച പ്രതികരണം യൂട്യൂബര്‍ അതുല്‍ വെളിപ്പെടുത്തി. ആദിത്യനുമായി സുചിത്രയ്ക്കുള്ളത് വഴിവിട്ട ബന്ധമായിരുന്നുവെന്ന് തോന്നുന്നില്ല.
കഴിഞ്ഞ ദിവസമാണ് സീരിയല്‍ സംവിധായകന്‍ ആദിത്യന്റെ ഭാര്യ രോണു ചന്ദ്രന്‍ സീരിയല്‍ താരവും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായി സുചിത്ര നായര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. സുചിത്ര ആദിത്യന്റെയും തന്റെയും ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് കാരണമായെന്നായിരുന്നു അവര്‍ പറഞ്ഞത്.
സീരിയല്‍ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രോണുവിന്റെ തുറന്നുപറച്ചില്‍. സാമ്പത്തിക പ്രശ്‌നങ്ങളാണ് തങ്ങളുടെ ജീവിതത്തെ ബാധിച്ചതെന്ന് രോണു പറയുന്നുണ്ട്. സുചിത്ര നായര്‍ മുഖേനെ സാമ്പത്തിക സഹായം നല്‍കിയെന്നും അത് തങ്ങള്‍ക്കിടയില്‍ വലിയ പ്രശ്‌നത്തിന് കാരണമായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രോണുവിന്റെ ആരോപണങ്ങള്‍ക്കെതിരെ സുചിത്ര നായരും രംഗത്തെത്തിയിരുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന പൂര്‍ണ ബോധ്യമുണ്ടെങ്കിലും ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ടതില്ല. കാലം കാലാ കാലങ്ങളില്‍ നിരപരാധിത്വം തെളിയിച്ച് കൊണ്ടിരിക്കും എന്നാണ് സുചിത്രം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചത്.




അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് സുചിത്രയോട് സംസാരിച്ചപ്പോള്‍ ലഭിച്ച പ്രതികരണം യൂട്യൂബര്‍ അതുല്‍ വെളിപ്പെടുത്തി. ആദിത്യനുമായി സുചിത്രയ്ക്കുള്ളത് വഴിവിട്ട ബന്ധമായിരുന്നുവെന്ന് തോന്നുന്നില്ല. രോണുവും അതിനെ കുറിച്ച് സംസാരിക്കുന്നില്ല. പക്ഷെ കാശ് പോയി എന്നാണ് അവര്‍ പറയുന്നതെന്ന് അതുല്‍ വ്യക്തമാക്കുന്നു.